കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ ഉദ്ഘാടനത്തിന് ഒമ്പത് മെഡിക്കൽ കോളേജുകൾ: തിരഞ്ഞെടുപ്പ് നേട്ടത്തിനെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശ് അടക്കിവാഴാനുള്ള നീക്കങ്ങളാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ബിജെപി നടത്തുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ ഒമ്പത് മെഡിക്കൽ കോളേജുകളാണ് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത്. ആഗസ്റ്റോടെ മെഡിക്കൽ കോളേജുകളിൽ ചിലത് ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

'ബിഗ് ബോസ് വിജയിച്ചതിന് ശേഷം രാത്രി കുടിച്ച് ലക്ക് കെട്ട് വിളിച്ചു', സാബുമോനെതിരെ രഞ്ജു രഞ്ജിമാർ'ബിഗ് ബോസ് വിജയിച്ചതിന് ശേഷം രാത്രി കുടിച്ച് ലക്ക് കെട്ട് വിളിച്ചു', സാബുമോനെതിരെ രഞ്ജു രഞ്ജിമാർ

ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 33ലേക്ക് ഉയരും. ഇതിൽ ഏഴെണ്ണത്തിനും പേരുകൾ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന വാർത്തകൾ. പ്രതാപ്ഗഡിലുള്ള ഒരു കോളേജിന്റെ പേരിന്റെ കാര്യത്തിൽ മാത്രമാണ് തീരുമാനമായിട്ടുള്ളതെന്നാണ് യുപി പ്രിൻസിപ്പൽ സെക്രട്ടറി (മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്) അലോക് കുമാർ വ്യക്തമാക്കിയിട്ടുള്ളത്.

എടക്കല്‍ ഗുഹകൾ, വയനാടിന്റെ ചരിത്രം, ജൂതസാന്നിധ്യം... എബ്രഹാം ബെന്‍ഹര്‍ പറയുന്നു; ഇത് അവഗണനയാണ്‌എടക്കല്‍ ഗുഹകൾ, വയനാടിന്റെ ചരിത്രം, ജൂതസാന്നിധ്യം... എബ്രഹാം ബെന്‍ഹര്‍ പറയുന്നു; ഇത് അവഗണനയാണ്‌

1

സംസ്ഥാനത്ത് പുതിയ ഒൻപത് മെഡിക്കൽ കോളേജുകൾ കൂടി ഉയർന്നുവരുന്നതോടെ പ്രത്യേകിച്ച് കിഴക്കൻ (പൂർവഞ്ചൽ) മേഖലയിൽ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കും. സന്യാസിമാർ, വിശുദ്ധർ, പ്രമുഖ ബിജെപി നേതാക്കൾ എന്നിവരുടെ പേരുകൾ പരിഗണിച്ചേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. എന്നാൽ ബി.ജെ.പി എല്ലായിടത്തും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണെന്നാണ് തിരക്കിട്ട് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തോട് പ്രതിപക്ഷത്തിന്റെ പ്രതികരണം.

2

പ്രതാപ്ഗഡ് ജില്ലയിലെ പുതിയ മെഡിക്കൽ കോളേജിന് അപ്നാ ദളിന്റെ സ്ഥാപകൻ സൊണേലാൽ ദളിന്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിലും പ്രതാപഗഡിലും ബിജെപിയുടെ സഖ്യകക്ഷികളിലൊന്നാണ് അപ്നാ ദൾ. കുർമിസിലെ ബിജെപിയുടെ വോട്ട് വിഹിതത്തിന്റെ നല്ലൊരു ശതമാനവും അപ്നാദളിന്റേതാണ്.

3

"സർക്കാർ പ്രാദേശിക വികാരങ്ങൾ മനസ്സിലാക്കുകയും ഞങ്ങളുടെ പാർട്ടിയുടെ സ്ഥാപകനായ സോണലാൽ പട്ടേലിനെ ബഹുമാനിക്കുകയും ചെയ്യുന്നതിൽ ഞങ്ങൾക്ക് നന്ദിയുണ്ടെന്നാണ് അപ്നാ ദൾ നേതാക്കളിൽ നിന്നുള്ള പ്രതികരണം." തിരഞ്ഞെടുപ്പിന് ആറ് മാത്രം അവശേഷിക്കെ അപ്നാ ദളിന്റെ ആവശ്യങ്ങൾ ബിജെപി തള്ളിക്കളയാൻ സാധ്യതയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

4

ബിജെപിയുടെ ഉത്തർപ്രദേശ് ഘടകത്തിന്റെ ആദ്യ പ്രസിഡന്റായ മാധവ് പ്രസാദ് ത്രിപാഠിയുടെ പേരിലായിരിക്കും സിദ്ധാർത്ഥ് നഗറിലെ മെഡിക്കൽ കോളേജ് അറിയപ്പെടുക. 1970 കളിൽ ജനസംഘത്തിന്റെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളായിരുന്നു ത്രിപാഠി. അതേ സമയം ബിജെപി പ്രവർത്തകരും ഈ നീക്കത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് പൂലർത്തിവരുന്നത്. സിദ്ധാർത്ഥനഗറിലെ തിവാരിപൂർ ഗ്രാമത്തിലാണ് ത്രിപാഠി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായിരുന്നു. പ്രാദേശികമായി നല്ല നല്ല ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന ഒരു പ്രമുഖ ബ്രാഹ്മണ കുടുംബത്തിൽ പെട്ടയാളായിരുന്നു അദ്ദേഹമെന്നാണ്, ബിജെപി നേതാവിന്റെ പ്രതികരണം. യുപിയിലെ ബ്രാഹ്മണ വോട്ടുകൾ ആകർഷിക്കുക എന്ന ലക്ഷ്യമാണ് മെഡിക്കൽ കോളേജുകളിൽ ഒന്നിന് ഇദ്ദേഹത്തിന് പേര് നൽകുന്നതിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.

5

1857 ലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായ കലാപത്തിന്റെ ഭാഗമായിരുന്ന അവന്തി ബായ് ലോധിയുടെ പേരിലാണ് ഇറ്റായിൽ പണികഴിപ്പിച്ച മെഡിക്കൽ കോളേജ് അറിയപ്പെടുക. രജപുത് സമുദായത്തിലെ അംഗമായിരുന്നു അവന്തി ബായ് ലോത്തി. അത് ഇറ്റാ ബെൽറ്റിലെ ജനസംഖ്യയുടെ എട്ട് ശതമാനത്തോളം രജപുത്തുകളാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇവരെ തങ്ങൾക്കൊപ്പം നിർത്താനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. ജാൻപൂരിലെ മെഡിക്കൽ കോളേജിന് മുൻ ജനസംഘത്തിന്റെയും ബിജെപി നേതാവായ ഉമാനാഥ് സിങ്ങിന്റെയും പേരിടാമെന്ന തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സിംഗ് ജാൻപൂരിലെ ബയാലസി മണ്ഡലത്തിൽ നിന്ന് നാല് തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് ഉമാനാഥ് സിംഗ്.

6


ഡിയോറിയയിലെ മെഡിക്കൽ കോളജിന് ദേവരാഹ ബാബയുടെ പേര് നൽകാനും നീക്കങ്ങൾ നടക്കുന്നുണ്ട്.
മഥുരയിൽ യമുന നദിക്കരയിലാണ് ബാബ താമസിച്ചിരുന്നത്.മഥുരയിലേക്ക് മാറി താമസിക്കുന്നതിന് മുമ്പ്, ബാബ നിരവധി വർഷങ്ങൾ ദിയോറിയ ജില്ലയിൽ ചെലവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സരയു നദിയുടെ തീരത്ത് നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ തടി കൊണ്ട് നിർമ്മിച്ച ഉയർന്ന പ്ലാറ്റ്ഫോമിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ജില്ലയിലെ പ്രശസ്തനായ ഒരു യോഗി സന്യാസി കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ യോഗി സർക്കാർ അദ്ദേഹത്തിന്റെ പേരിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.

7

മിർസാപൂരിൽ, പുതിയ മെഡിക്കൽ കോളേജിന് മാ വിന്ധ്യവാസിനി ദേവിയുടെ പേര് നൽകാൻ യുപി സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മിർസാപൂർ മേഖലയിൽ മാ വിന്ധ്യവാസിനിയുടെ പേരിലുലുള്ള ഒരു ക്ഷേത്രം പ്രസിദ്ധമാണ്. ഇതേ പേരിൽ തന്നെ മെഡിക്കൽ കോളേജ് ആരംഭിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. ഗാസിപൂരിലെ മെഡിക്കൽ കോളേജിന് പുരാതന ഇന്ത്യയിലെ ഒരു പുരാണ സന്യാസിയായ വിശ്വാമിത്രന്റെ പേര് നൽകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

8


"മെഡിക്കൽ കോളേജിന് വിശ്വാമിത്രന്റെ പേരിടുന്നതിന് പിന്നിലെ കാരണം അദ്ദേഹത്തിന്റെ പിതാവിന്റെ പേര് രാജ ഗാധി എന്നായിരുന്നു. ഗാസിപൂർ ജില്ലയെ നേരത്തെ ഗാധിപൂർ എന്നാണ് വിളിച്ചിരുന്നത്, "ബിജെപി പ്രവർത്തകൻ നവീൻ ശ്രീവാസ്തവ പറഞ്ഞു. "ഗാസിപൂർ എന്ന് പേര് മാറ്റി. ഇപ്പോൾ വിശ്വാമിത്രന്റെ പേരിൽ ഒരു മെഡിക്കൽ കോളേജ് ആരംഭിക്കാമെന്ന നിർദേശമാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. പ്രാദേശികതലത്തിൽ ജനങ്ങളിൽ നിന്ന് തന്നെ ഇത്തരത്തിലൊരു ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ഫത്തേപൂർ, ഹർദോയ് ജില്ലകളിലെ മെഡിക്കൽ കോളേജുകൾക്ക് നൽകാൻ ഇതുവരെ പേരുകൾ ലഭിച്ചിട്ടില്ലെങ്കിലും അവയ്ക്കും പ്രാദേശിക വിശുദ്ധരുടെയോ ജനസംഘം നേതാക്കളുടെയോ പേരു നൽകുമെന്നാണ് സൂചനകൾ.

9

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് പാർട്ടിയുടെ പ്രവർത്തനങ്ങളെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം. പേരെടുക്കുന്നതിന് വേണ്ടി രാഷ്ട്രീയത്തിൽ മുതലെടുപ്പ് നടത്തുന്നത് ബിജെപിയുടെ ശീലമാണ്. അവരുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അവർ ഏതെങ്കിലും സ്ഥലത്തിന്റെ പേര് മാറ്റുന്നു, "സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി കാബിനറ്റ് മന്ത്രിയുമായ പ്രൊഫ. അഭിഷേക് മിശ്ര പറഞ്ഞു.

10

ഇപ്പോൾ നിർമാണം പൂർത്തിയാക്കിയ മെഡിക്കൽ കോളേജുകളിൽ ഭൂരിഭാഗവും എസ്പി സർക്കാരിന്റെ ഭരണകാലത്ത് അംഗീകരിക്കപ്പെട്ടതാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. "ബിജെപിക്ക് എന്ത് പേര് വേണമെങ്കിലും നിലനിർത്താൻ കഴിയും, പക്ഷേ എസ്പി സർക്കാർ മാത്രമേ ആരോഗ്യ രംഗത്തെ അടിസ്ഥാന വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പൊതുജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

11


യുപി കോൺഗ്രസ് വക്താവ് അൻഷു അവസ്തിയും യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിട്ടുണ്ട്. "അവർ ആഗ്രഹിക്കുന്ന ഏത് പേരും സൂക്ഷിക്കാൻ കഴിയും. എന്നാൽ ഈ മെഡിക്കൽ കോളേജുകളിൽ അവർ ശരിയായ സൗകര്യങ്ങൾ നൽകുമോ? എന്ന് അദ്ദേഹം ചോദിക്കുന്നു. യുപിയിലെ രണ്ടാമത്തെ കോവിഡ് തരംഗത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ കണ്ടുവെന്നും ഇപ്പോൾ അവർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനത്ത് തിരക്കിട്ട് ഒൻപത് മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam
12


കോളേജുകൾക്ക് പേരിടുന്നത് സർക്കാരിന്റെ അവകാശമാണെന്ന്. "ഇതുവരെ നിരവധി കെട്ടിടങ്ങൾക്ക് ബ്രിട്ടീഷുകാരുടെയും മുഗളന്മാരുടെയും പേരുകൾ നൽകിയിരുന്നു. പ്രാദേശിക വികാരങ്ങൾ മനസിലാക്കിയാണ് ഞങ്ങൾ അവരുടെ പേര് നൽകുന്നതെന്നാണ് യുപി ബിജെപി വക്താവിന്റെ പ്രതികരണം. ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ള വിശുദ്ധർക്കും നേതാക്കൾക്കും ഒരു പ്രാദേശിക ബന്ധമുണ്ട്. അപ്പോൾ അത്തരം പേരുകൾ നൽകിയാൽ എന്താണ് തെറ്റ്? കുറഞ്ഞത് ഞങ്ങൾ ഓരോ കെട്ടിടത്തിനും ഒരു രാഷ്ട്രീയ കുടുംബത്തിന്റെ പേരിടുന്നില്ല. യോഗി സർക്കാർ അത്തരം ജനപ്രിയ സന്യാസിമാരുടെയും നേതാക്കളുടെയും പാരമ്പര്യത്തെ സ്മരിക്കുകയാണ്. എല്ലാവരും ആ ശ്രമത്തെ അഭിനന്ദിക്കണമെന്നും അദ്ദേഹം പറയുന്നു.

English summary
BJP looking for political benefits everywhere’: Opposition slams govt over Medical colleges inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X