കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 സംസ്ഥാനങ്ങള്‍ നോട്ടമിട്ട് ബിജെപി...നാലിടത്ത് കോണ്‍ഗ്രസ് സഖ്യം പൊളിയും, ഒരിടത്ത് മമത!!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശിലെ അട്ടിമറി നല്‍കിയ ആത്മവിശ്വാസത്തില്‍ ബിജെപി പുതിയ ഫോര്‍മുല ഒരുക്കുന്നു. 2017ന് ശേഷം നിര്‍ത്തിവെച്ച കൂറുമാറ്റ തന്ത്രം വീണ്ടു പരീക്ഷിക്കാനാണ് അമിത് ഷായുടെ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളാണ് ഇതിനായി മുന്നിലുള്ളത്. കോണ്‍ഗ്രസ് സഖ്യത്തില്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇതില്‍ നാലെണ്ണം. ബാക്കിയുള്ളത് മമതാ ബാനര്‍ജിയുടെ തട്ടകമായ ബംഗാളാണ്.

2022ലെ രാജ്യസഭാ പോരാട്ടത്തിന് മുമ്പ് ബിജെപിയെ സേഫാക്കുന്ന തന്ത്രമാണ് അണിയറയില്‍ ഉള്ളത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതോടെ ബിജെപി ഈ നീക്കങ്ങളെല്ലാം അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ മധ്യപ്രദേശില്‍ അപ്രതീക്ഷിതമായി അധികാരത്തിലേറാന്‍ പോകുന്നത് അമിത് ഷായെ തന്ത്രങ്ങള്‍ പുറത്തെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. അസമില്‍ നിന്ന് അടക്കം കൂറുമാറ്റ സൂചനകളാണ് ലഭിക്കുന്നത്.

കോണ്‍ഗ്രസില്‍ വിള്ളല്‍

കോണ്‍ഗ്രസില്‍ വിള്ളല്‍

കോണ്‍ഗ്രസ് സഖ്യത്തില്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനത്തും നേതാക്കള്‍ അതൃപ്തിയിലാണെന്ന് നേതാക്കള്‍ അമിത് ഷായ്ക്ക് മുന്നില്‍ വിശദീകരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും, സീനിയര്‍ നേതാക്കള്‍ കൂടുതല്‍ ശക്തരായതുമാണ് പ്രധാന കാരണം. പലര്‍ക്കും ബിജെപിയിലേക്ക് വരണമെന്നുണ്ട്. എന്നാല്‍ അമിത് ഷാ ഇത് അടുത്ത കാലത്തായി പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നിലുള്ള സാഹചര്യത്തിലും, നേരത്തെയുള്ള തിരിച്ചടി ശക്തമായത് കൊണ്ടും അമിത് ഷാ കൂറുമാറ്റത്തെ പൊടി തട്ടിയെടുത്തിരിക്കുകയാണ്. നാലിടത്ത് കോണ്‍ഗ്രസിന്റെ സഖ്യം പൊളിയും.

മഹാരാഷ്ട്ര ആടിയുലയുന്നു

മഹാരാഷ്ട്ര ആടിയുലയുന്നു

മഹാരാഷ്ട്രയില്‍ സഖ്യം ശക്തമായിട്ടല്ല ഉള്ളത്. എന്‍സിപിയും ശിവസേനയും ബിജെപി സഖ്യത്തിലേക്ക് പോകണമെന്ന ആവശ്യത്തിലാണ്. പല കാര്യങ്ങള്‍ പറഞ്ഞ് ഇവര്‍ ഉടക്കി കഴിഞ്ഞു. ഉദ്ധവിന്റെ അയോധ്യാ സന്ദര്‍ശനവും എല്‍ഗാര്‍ പരിഷത്ത് കേസും കോണ്‍ഗ്രസിനെയും എന്‍സിപിയെയും ചൊടിപ്പിച്ചിരിക്കുകയാണ്. ശിവസേനയിലെ മുംബൈ ഘടകത്തിലുള്ള പല നേതാക്കളും ചന്ദ്രകാന്ത് പാട്ടീലുമായി രഹസ്യ ചര്‍ച്ച നടത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിലെ മിലിന്ദ് ദേവ്‌റയും അജിത് പവാറുമായി ബന്ധമുള്ള നേതാക്കളും കൂറുമാറുമെന്ന് സൂചനയുണ്ട്. അടുത്ത ആറുമാസമാണ് കോണ്‍ഗ്രസ് സഖ്യത്തിന്റെ ആയുസ്സെന്ന് ബിജെപി നേതാക്കള്‍ പ്രവചിക്കുന്നു.

അമിത് ഷായുടെ മിഷന്‍

അമിത് ഷായുടെ മിഷന്‍

മിഷന്‍ 2022 പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നത് അമിത് ഷായാണ്. രാജസ്ഥാനില്‍ ബിഎസ്പി അംഗങ്ങളും കോണ്‍ഗ്രസിലെ ദളിത് നേതാക്കളും അമിത് ഷായുമായി നേരിട്ട് കാണാന്‍ താല്‍പര്യപ്പെടുന്നുണ്ട്. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറനെ തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. രഘുബര്‍ ദാസിനെ തള്ളി അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തോടൊപ്പം മറ്റ് നിരവധി ഓഫറുകളും ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയില്‍ ദേവ്‌റയെയും സഞ്ജയ് നിരുപത്തെയും രഹസ്യമായി നിരീക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ഗുജറാത്തില്‍ കൂറുമാറ്റം

ഗുജറാത്തില്‍ കൂറുമാറ്റം

ഗുജറാത്തില്‍ 13 എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ രാജ്യസഭയില്‍ എംഎല്‍എമാരില്‍ പലരും ബിജെപിക്ക് വോട്ടുചെയ്യുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗൗരവ് പാണ്ഡ്യ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി നര്‍ഹാരി അമിനിന് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ താല്‍പര്യമാണ്. ശക്തിസിംഗ് ഗോഹിലിനെയും ഭരത് സിംഗ് സോളങ്കിയെയും വിജയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ആഹ്വാനം. എന്നാല്‍ പാട്ടീദാര്‍ വിഭാഗത്തില്‍ നിന്നുള്ള അമിനോടാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് താല്‍പര്യം. കോണ്‍ഗ്രസ് പാട്ടീദാര്‍ വിഭാഗത്തെ കൈവിട്ടു എന്ന പ്രചാരണം ശക്തമാക്കാനും അമിത് ഷായുടെ നിര്‍ദേശമുണ്ട്.

ബംഗാളില്‍ പ്രശ്‌നം

ബംഗാളില്‍ പ്രശ്‌നം

ബംഗാളില്‍ മാര്‍ച്ച് രണ്ടിന് മമത വിളിച്ച യോഗം പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു. സിന്ധ്യ മധ്യപ്രദേശില്‍ കൂറുമാറിയതോടെ ഇവര്‍ മമതയ്‌ക്കെതിരെ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷുമായി കൂടിക്കാഴ്ച്ചയ്‌ക്കൊരുങ്ങുകയാണ് പ്രമുഖ എംഎല്‍എമാര്‍. കഴിഞ്ഞ ദിവസം തൃണമൂലിന്റെ സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൃണമൂല്‍ നേതാക്കളെ മമതയല്ല, പ്രശാന്ത് കിഷോറാണ് പാര്‍ട്ടിയെ ഭരിക്കുന്നതെന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് മുതല്‍

തിരഞ്ഞെടുപ്പ് മുതല്‍

അമിത് ഷാ കൂടുതല്‍ തൃണമൂല്‍ നേതാക്കളെ ബിജെപിയിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. അത് പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാനാണ്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 10 സിറ്റിംഗ് എംപിമാര്‍ക്ക് മമത സീറ്റ് നിഷേധിച്ചിരുന്നു. സൗമിത്ര ഖാന്‍, അര്‍ജുന്‍ സിംഗ്, എന്നിവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. ഇവരെല്ലാം ബിജെപി ടിക്കറ്റില്‍ വിജയിക്കുകയും ചെയ്തു. ഇതെല്ലാം അമിത് ഷായുടെ പ്ലാനായിരുന്നു. ഇത്തവണ പ്രശാന്ത് കിഷോറിന്റെ ഏകാധിപത്യ പ്രവണത നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഏത് തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും, പ്രചാരണം നടത്തണമെന്നും വരെ കിഷോറാണ് നിര്‍ദേശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. തൃണമൂലിനെ പൊളിക്കാനുള്ള നല്ലൊരു അവസരമായിട്ടാണ് ബിജെപി ഇതിനെ കാണുന്നത്.

സിന്ധ്യയുടെ റൂട്ടിലേക്ക് ഇല്ല... സച്ചിന്‍ പൈലറ്റിനെ റാഞ്ചാനാവാതെ ബിജെപി, കോണ്‍ഗ്രസ് ഗെയിം വിജയം!!സിന്ധ്യയുടെ റൂട്ടിലേക്ക് ഇല്ല... സച്ചിന്‍ പൈലറ്റിനെ റാഞ്ചാനാവാതെ ബിജെപി, കോണ്‍ഗ്രസ് ഗെയിം വിജയം!!

English summary
bjp looking to gain in 5 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X