കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കത്തിനൊരുങ്ങി ബിജെപി! സെലിബ്രിറ്റികള്‍ മുതല്‍ കായിക താരങ്ങള്‍ വരെ സ്ഥാനാര്‍ത്ഥികള്‍

  • By Desk
Google Oneindia Malayalam News

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. 2014 ല്‍ നേടിയ 232 എന്ന മാന്ത്രിക സംഖ്യയെക്കാള്‍ ഭൂരിപക്ഷമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഏത് വിധേനയും വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ അണിയറയില്‍ ബിജെപി ഒരുക്കുന്നുണ്ട്.

കൂടുതല്‍ മാര്‍ജിനില്‍ വിജയം കരസ്ഥമാക്കാന്‍ മോദി അടക്കമുള്ള ബിജെപിയുടെ ദേശീയ നേതാക്കള്‍ വിവിധ ഇടങ്ങളില്‍ റാലികളില്‍ നേരിട്ട് പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. പിന്നാലെ കായിക മേഖലയിലേയും സിനിമാ മേഖലയിലേയും സെലിബ്രിറ്റികള്‍, നവസംരഭകര്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍ എന്നിവരെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

മണ്ഡലം പിടിക്കാന്‍

മണ്ഡലം പിടിക്കാന്‍

ഇതുവരെ ബിജെപിക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിയാത്ത ഇടങ്ങളിലാണ് സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ പാര്‍ട്ടി തിരുമാനിച്ചിരിക്കുന്നത്. താരപരിവേഷമുള്ള സ്ഥാനാര്‍ത്ഥികളിലൂടെ മണ്ഡലങ്ങളില്‍ ബിജെപി പക്ഷത്തേക്ക് എത്തിക്കാനാണ് പദ്ധതി.

സീറ്റുകള്‍

സീറ്റുകള്‍

120 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്ക് ഇതുവരെ നിലം തൊടാന്‍ കഴിഞ്ഞിട്ടില്ല. ഈ മണ്ഡലങ്ങളില്‍ താമരവിരിയിക്കുകയാണ് ലക്ഷ്യം. 2014 ല്‍ പാര്‍ട്ടിക്ക് 232 ലോക്സഭാ സീറ്റുകള്‍ സമ്മാനിച്ച ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേഷ്, മഹാരാഷ്ട്ര, ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ നിലനിര്‍ത്തണമെന്ന അജണ്ടയും പാര്‍ട്ടിക്കുണ്ട്.

 2014 ലെ തന്ത്രം

2014 ലെ തന്ത്രം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗായകന്‍ മനോജ് തിവാരി, ബാബുല്‍ സുപ്രിയോ, പരേഷ് റാവല്‍, കിരണ്‍ ഖേര്‍, ഒളിമ്പിക് ഷൂട്ടിങ് മെഡല്‍ വിജേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, കോളമിസ്റ്റ് പ്രതാപ് സിന്‍ഹ, കരസേനാ മേധാവി വികെ സിങ്ങ് തുടങ്ങിയവരെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥികളായി പരീക്ഷച്ചത്. ഇവരെല്ലാം ഉയര്‍ന്ന മാര്‍ജിനില്‍ വിജയം കരസ്ഥമാക്കിയതോടെയാണ് വീണ്ടും സെലിബ്രിറ്റികളെ തന്നെ പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നത്.

അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍

ദില്ലിയിലോ പഞ്ചാബിലോ ബോളിവുഡ് താരം അക്ഷയ്കുമാറിനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. കൂടാതെ മഹാരാഷ്ട്രയില്‍ നിന്ന് നാന പടേക്കര്‍ എന്നിവരെ താമര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് നീക്കം. നിലവില്‍ കനേഡിയന്‍ പൗരത്വമുള്ള അക്ഷയ്കുമാറിനെ ഇന്ത്യന്‍ പൗരത്വം സ്വീകരിപ്പിച്ചതിന് ശേഷമാകും മത്സരിപ്പിക്കുക.

പുതുമുഖങ്ങള്‍

പുതുമുഖങ്ങള്‍

നിരവധി പ്രമുഖരായ പുതുമുഖങ്ങളേയും ബിജെപി തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ചേക്കും. മുന്‍പും ബിജെപി ഇതര പാര്‍ട്ടികളും ഇത്തരത്തില്‍ താരങ്ങളിലൂടെ തങ്ങളുടെ സീറ്റുകള്‍ സ്വന്തം പക്ഷത്ത് എത്തിച്ചിട്ടുണ്ട്. 1984 ല്‍ അമിതാഭ് ബച്ചന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. അടുത്ത ക്രിക്കറ്റര്‍ അസറുദ്ദിന്‍, നടന്‍ ഗോവിന്ദ എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിരുന്നു.

തന്ത്രം

തന്ത്രം

താരങ്ങളിലൂടെ സീറ്റ് ഉറപ്പാക്കുക എന്ന തന്ത്രത്തില്‍ പാര്‍ട്ടികള്‍ ലക്ഷ്യം വെയ്ക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. വിജയിച്ച ജയിച്ചാല്‍ തന്നെ ഒരിക്കലും സെലിബ്രിറ്റികള്‍ പാര്‍ട്ടിക്ക് ഒരു ഭീഷണിയാകില്ല, എന്നാല്‍ പാര്‍ട്ടിക്ക് അവരുടെ താരപരിവേഷം ഉപയോഗപ്പെടുത്തി സീറ്റുകള്‍ സ്വന്തം പക്ഷത്ത് എത്തിക്കാനും സാധിക്കും.

English summary
Actors to sport stars: Who BJP aims to field as 2019 election candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X