കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

75ലധികം സീറ്റ് നേടാന്‍ ബിജെപിക്ക് കഴിയുമോ? നിര്‍ണായക ചോദ്യം ഇതാണ്, ഗ്രൂപ്പിസം മറന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ഛണ്ഡീഗഡ്: ഹരിയാനയില്‍ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപി വന്‍ പ്രതീക്ഷയിലാണ്. 75 ലധികം സീറ്റ് നേടുമെന്നാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റും തൂത്തുവാരിയ ആത്മിവിശ്വാസം ബിജെപിക്കുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. ഐഎന്‍എല്‍ഡി, ജെജെപി, ബിഎസ്പി, എഎപി, സ്വരാജ് ഇന്ത്യ പാര്‍ട്ടി എന്നിവരും മല്‍സരരംഗത്തുണ്ട്. വോട്ടുകള്‍ ഭിന്നിക്കുകയും ബിജെപിക്ക് എളുപ്പവഴി ഒരുങ്ങുകയും ചെയ്യുമെന്നാണ് നിഗമനങ്ങള്‍. എങ്കിലും ചില പ്രതിസന്ധികള്‍ കൂടി ബിജെപി കണക്കിലെടുക്കുന്നു. വിശദാംശങ്ങള്‍.....

 തൊഴിലില്ലായ്മ രൂക്ഷം

തൊഴിലില്ലായ്മ രൂക്ഷം

തൊഴിലില്ലായ്മ രൂക്ഷമാണ് ഹരിയാനയില്‍. യുവാക്കളും കര്‍ഷകരും സര്‍ക്കാര്‍ ജീവനക്കാരും അസംതൃപ്തരാണ്. ജലവിഭവം വലിയ ചര്‍ച്ചയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പലതും മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ നിറവേറ്റിയിട്ടില്ല- ഇതാണ് പ്രതിപക്ഷത്തിന്റെ പ്രചാരണ വിഷയങ്ങള്‍.

 അഴിമതി രഹിത ഭരണം

അഴിമതി രഹിത ഭരണം

സുതാര്യമായ ഭരണം, അഴിമതി രഹിത ഭരണം, യോഗ്യത അടിസ്ഥാനമാക്കി ജോലി നല്‍കി, എന്‍ആര്‍സി നടപ്പാക്കും, വാഗ്ദാനങ്ങള്‍ ഏറെകുറെ നടപ്പാക്കി, കശ്മീരിന്റെ അധികാരം എടുത്തുകളഞ്ഞു- തുടങ്ങിയ കാര്യങ്ങള്‍ ബിജെപിയും ഉയര്‍ത്തിക്കാട്ടുന്നു.

ബിജെപിക്ക് ആശ്വസമുള്ള ഘടകം

ബിജെപിക്ക് ആശ്വസമുള്ള ഘടകം

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശ്വാസം നല്‍കുന്ന ഘടകങ്ങള്‍ ഏറെയാണ്. പ്രതിപക്ഷത്തെ പ്രധാന കക്ഷിയായിരുന്ന ഐഎന്‍എല്‍ഡി വിഭജിച്ചത് ബിജെപിക്ക് ഗുണം ചെയ്യും. പ്രധാന ഐഎന്‍എല്‍ഡി നേതാക്കളെല്ലാം ബിജെപിയില്‍ ചേര്‍ന്നു. അഭയ് സിങ് ചൗത്താല പാര്‍ട്ടി വിട്ടത് കനത്ത തിരിച്ചടിയാണ്.

 കോണ്‍ഗ്രസ് ഐക്യപ്പെട്ടു

കോണ്‍ഗ്രസ് ഐക്യപ്പെട്ടു

വിഭാഗീയതയായിരുന്നു കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. എന്നാല്‍ തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ പാര്‍ട്ടി ഭിന്നത ഏറെകുറെ പരിഹരിച്ചിട്ടുണ്ട്. കുമാരി സെല്‍ജയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയായും ഭൂപീന്ദര്‍ സിങ ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ ഏകസ്വരം കൈവന്നിട്ടുണ്ട്.

വോട്ടുകള്‍ ചിതറാന്‍ സാധ്യത

വോട്ടുകള്‍ ചിതറാന്‍ സാധ്യത

എഎപിയും ജെജെപിയും ബിഎസ്പിയും വേറിട്ട് മല്‍സരിക്കുന്നത് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കും. ബിജെപിയാകട്ടെ സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലും ശക്തരാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതലായി മല്‍സര രംഗത്തുള്ളത് ബിജെപിക്ക് ശുഭ പ്രതീക്ഷ നല്‍കുന്നു.

ബിജെപിയുടെ വളര്‍ച്ച

ബിജെപിയുടെ വളര്‍ച്ച

2009 നാല് സീറ്റ് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. 2014ല്‍ ഇത് 47 ആയി ഉയര്‍ന്നു. ഇത്തവണ 70 കടക്കുമെന്നാണ് ഖട്ടാര്‍ പറയുന്നത്. അടുത്തിടെ നടന്ന ജിന്ത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ജയിച്ചത്. 19 എംഎല്‍എമാരുടെ ഐഎന്‍എല്‍ഡിയാണ് തകര്‍ന്നത്. ഒട്ടേറെ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് പാര്‍ട്ടി എംഎല്‍എമാര്‍ മരിക്കുകയും ചെയ്തു.

ബിജെപി വനിതാ നേതാവിനെ പരസ്യമായി ആക്രമിച്ചു; സാരി വലിച്ചുകീറി, നാല് മണിക്കൂര്‍ ക്രൂരത

English summary
BJP looks to retain power in Haryana; But faces multi-corner hurdle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X