കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയും.... 2019ല്‍ കണക്കുകള്‍ എല്ലാം മോദിക്ക് വെല്ലുവിളി!!

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ തോല്‍വി താല്‍ക്കാലികമാണെന്ന അമിത് ഷായുടെയും നരേന്ദ്ര മോദിയുടെ വിലയിരുത്തല്‍ വളരെ പൊള്ളയായ അവകാശവാദങ്ങളാണ്. നിലവിലെ സാഹചര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയുമെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് ബിജെപിക്ക് ഉറപ്പായും 20 സീറ്റുകള്‍ നഷ്ടമാകുമെന്നാണ്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളാണ് ഇവ രണ്ടും.

ബിജെപിയുടെ ഇന്റേണല്‍ സര്‍വേ സൂചിപ്പിക്കുന്നത് പോലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇതില്‍ പലരും കേന്ദ്ര മന്ത്രിമാരാണ്. ഇവരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയവുമില്ല. പക്ഷേ തോറ്റാല്‍ അത് മോദി ഭരണത്തിനെതിരാണെന്ന പൊതു വികാരം ശക്തിപ്പെടും. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. അത് കൂടുതല്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

രണ്ട് സംസ്ഥാനങ്ങള്‍

രണ്ട് സംസ്ഥാനങ്ങള്‍

മധ്യപ്രദേശും രാജസ്ഥാനുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയുടെ വീഴ്ച്ച ഉറപ്പാക്കുന്ന സംസ്ഥാനങ്ങള്‍. ഈ രണ്ട് സംസ്ഥാനങ്ങളിലായി 54 സീറ്റുണ്ട്. മധ്യപ്രദേശില്‍ 29 സീറ്റും രാജസ്ഥാനില്‍ 25 സീറ്റുമാണ് ലോക്‌സഭയില്‍ ഉള്ളത്. ഇതില്‍ ഉറപ്പായും 20 സീറ്റ് നഷ്ടപ്പെട്ടാല്‍, ബാക്കി വരുന്ന സീറ്റില്‍ ബിജെപിക്ക് വിജയ സാധ്യത ഉണ്ടെന്നല്ല. മറിച്ച് കോണ്‍ഗ്രസുമായി അവിടെയും പോരാടേണ്ടി വരും.

2019 കഠിനം

2019 കഠിനം

2019ലെ തിരഞ്ഞെടുപ്പ് ബിജെപിക്ക് കഠിനമാകുമെന്ന് 20 മണ്ഡലങ്ങളില്‍ നിന്ന് വ്യക്തമാണ്. രാജസ്ഥാനിലെ ബാര്‍മറിലെ കണക്ക് നോക്കുകയാണെങ്കില്‍ ഇവിടെയുള്ള എട്ട് സീറ്റില്‍ ഒന്ന് മാത്രമാണ് ബിജെപി ജയിച്ചത്. ഏഴെണ്ണം കോണ്‍ഗ്രസ് നേടി. ഇത് ജസ്വന്ത് സിംഗിന്റെ ശക്തി കേന്ദ്രമാണ്. അദ്ദേഹം ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട് നില്‍ക്കുകയാണ്. നിലവില്‍ അദ്ദേഹം കോണ്‍ഗ്രസിനെ പിന്തുണച്ചിരിക്കുകയാണ്. അതുകൊണ്ട് 2019ല്‍ ബിജെപിയുടെ ജയം അസാധ്യമാണ്. കേണല്‍ സോനാറാം ജാട്ട് ഇവിടെ വന്‍ മാര്‍ജിനില്‍ തോല്‍ക്കുമെന്ന് വ്യക്തമാണ്.

ഭരത്പൂരില്‍ ഭരണവിരുദ്ധ തരംഗം

ഭരത്പൂരില്‍ ഭരണവിരുദ്ധ തരംഗം

ബഹാദൂര്‍ സിംഗ് കോലിയാണ് ഭരത്പൂരിലെ എംപി. കടുത്ത ഭരണവിരുദ്ധ വികാരം അദ്ദേഹത്തിനെതിരെയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞതാണ് ഈ മണ്ഡലത്തില്‍. ഇവിടെയുള്ള എട്ട് സീറ്റിലും ബിജെപി തോറ്റു. കോണ്‍ഗ്രസ് അഞ്ച് സീറ്റാണ് നേടിയത്. ഇവിടെ ബിജെപിക്കുള്ളില്‍ വിഭാഗീയത ശക്തമാണ്. ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും തോല്‍ക്കുമെന്നായിരുന്നു അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചത്. അദ്ദേഹത്തിനോട് ചോദിക്കാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്നാണ് ആരോപണം. ഇവിടെ പുതിയ സ്ഥാനാര്‍ത്ഥിയെ ബിജെപി ഇറക്കാനാണ് സാധ്യത.

സിറ്റിംഗ് എംപിയും തോറ്റു

സിറ്റിംഗ് എംപിയും തോറ്റു

ചുരു ആണ് ബിജെപി തോല്‍ക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ മുന്‍ എംപി രാംസിംഗ് കസ് വാനാന്റെ മകന്‍ രാഹുല്‍ കസ്‌വാന്‍ ആണ് സ്ഥാനാര്‍ത്ഥി. രാംസിംഗ് 2014ലാണ് ഈ സീറ്റ് മകന് വേണ്ടി ഒഴിഞ്ഞ് കൊടുത്തത്. രാംസിംഗ് ഇത്തവണ സാദുല്‍ പൂരില്‍ നിന്ന് മത്സരിച്ചെങ്കിലും വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മൂന്നാം സ്ഥാനത്താണ് അദ്ദേഹം എത്തിയത്. കര്‍ഷക പ്രശ്‌നമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രതിസന്ധി. ഇവിടെ രാഹുല്‍ മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണ്. സിപിഎമ്മും ഇവിടെ ശക്തമാണ്.

കേന്ദ്ര മന്ത്രിയും തോല്‍ക്കും

കേന്ദ്ര മന്ത്രിയും തോല്‍ക്കും

കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ മണ്ഡലമാണ് ജയ്പൂര്‍ റൂറല്‍. ഇവിടെയുള്ള എട്ട് സീറ്റില്‍ രണ്ടെണ്ണമാണ് ബിജെപി നേടിയത്. മൂന്ന് ലക്ഷം വോട്ടിനാണ് റാത്തോഡ് 2014ല്‍ ജയിച്ചത്. എന്നാല്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് മണ്ഡലം കടന്നുപോകുന്നത്. ബിജെപിയും റാത്തോഡും ഒരുപോലെ പ്രതിസന്ധിയിലാണ് ഇവിടെ. രജപുത്രര്‍, എസ്‌സി വിഭാഗം എന്നിവരെല്ലാം റാത്തോഡിന് എതിരാണ്. മൊത്തെ ഷെഖാവതി മേഖല തന്നെ അദ്ദേഹത്തെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്വാളിയോറില്‍ തകര്‍ന്നടിയും

ഗ്വാളിയോറില്‍ തകര്‍ന്നടിയും

മധ്യപ്രദേശിലെ ഗ്വാളിയോര്‍ ബിജെപിയുടെ കുത്തകയായ മണ്ഡലമാണ്. എന്നാല്‍ നിയമസഭയില്‍ ഇവിടെയുള്ള എട്ട് സീറ്റില്‍ രണ്ടെണ്ണം മാത്രമാണ് ബിജെപിക്ക് ല ഭിച്ചത്. കഴിഞ്ഞ 15 കൊല്ലമായിട്ട് ബിജെപിയെ കൈവിടാത്ത മണ്ഡലമാണിത്. 2014ലും ഇവിടെ കഷ്ടിച്ചാണ് ജയിച്ചത്. നാല് മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ കോണ്‍ഗ്രസും ബാക്കിയുള്ളില്‍ ബിജെപിയുമാണ് വിജയിച്ചത്. എന്നാല്‍ എസ്‌സി വിഭാഗത്തില്‍ നിന്ന് ഇവിടത്തെ എംപി നരേന്ദ്ര സിംഗ് തോമറിനെതിരെ വന്‍ പ്രതിഷേധമാണ് ഉള്ളത്. 2014ല്‍ വെറും 25000 വോട്ടിനാണ് തോമര്‍ ജയിച്ചത്. ഇത്തവണ അതെല്ലാം ഇല്ലാതാക്കാനാണ് സാധ്യത.

തോല്‍ക്കാന്‍ സാധ്യതയുള്ളവര്‍

തോല്‍ക്കാന്‍ സാധ്യതയുള്ളവര്‍

രാജസ്ഥാനില്‍ ജാന്‍ജുനുവിലെ എംപി സന്തോഷ് അഹ്ലാവത്, ജോധ്പൂരില്‍ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കരൗലിയില്‍ മനോജ് രജോരിയ, നഗൗറില്‍ സിആര്‍ ചൗധരി, സികറിലെ സുമേധാനന്ദ് സരസ്വതി, ടോങ്കില്‍ സുഖ്ബീര്‍ സിംഗ് ജൗനപുരിയ, മധ്യപ്രദേശില്‍ മൊറേന എംപി അനൂപ് മിശ്ര, ഭീണ്ഡില്‍ ഭഗീരഥ് പ്രസാദ്, മാണ്ഡ്‌ലയില്‍ ഫഗന്‍ സിംഗ് കുലാസ്‌തെ, രാജ്ഗഡില്‍ റോഡ്മല്‍ നാഗര്‍, ഉജൈയ്‌നില്‍ ചിന്താമണി മാളവ്യ, ധറില്‍ സാവിത്രി താക്കൂര്‍, ഖാര്‍ഖോണില്‍ സുഭാഷ് പട്ടേല്‍, ബേതുലില്‍ ജ്യോതി ദുര്‍വെ, കാണ്ഡ്‌വയില്‍ നന്ദകുമാര്‍ ചൗഹാന്‍ എന്നിവരും തോല്‍ക്കാന്‍ സാധ്യതയുള്ള നേതാക്കളാണ്.

2019ൽ പാർട്ടിക്കുളളിൽ തന്നെ മോദിക്ക് പ്രതിയോഗികൾ, യോഗി മാത്രമല്ല നിതിൻ ഗഡ്കരിയും!2019ൽ പാർട്ടിക്കുളളിൽ തന്നെ മോദിക്ക് പ്രതിയോഗികൾ, യോഗി മാത്രമല്ല നിതിൻ ഗഡ്കരിയും!

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കമല്‍നാഥ്.... കമ്പനികളില്‍ 70 ശതമാനം തൊഴില്‍രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കമല്‍നാഥ്.... കമ്പനികളില്‍ 70 ശതമാനം തൊഴില്‍

English summary
bjp loose 20 seats in 2 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X