കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നീക്കത്തില്‍ അടിപതറി ബിജെപി; ജയ്പൂര്‍ മേയര്‍ പദവിയും നഷ്ടമായി

Google Oneindia Malayalam News

Recommended Video

cmsvideo
രാജസ്ഥാനില്‍ കോണ്‍ഗ്രസ് നീക്കത്തില്‍ അടിപതറി BJP | Oneindia Malayalam

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് രാജസ്ഥാന്‍. ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി പദം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ ഭരണം പിടിച്ചെങ്കിലും തലസ്ഥാനത്തിന്റെ നിയന്ത്രം കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവസരം കാത്തിരിക്കുകയായിരുന്നു കോണ്‍ഗ്രസ്.

കോര്‍പറേഷന്‍ മേയര്‍ പദവി അലങ്കരിച്ചിരുന്നത് ബിജെപി ആയിരുന്നു. കഴിഞ്ഞദിവസം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണി പറ്റിച്ചു. സ്വതന്ത്രനെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് കളിച്ചത്. സ്വതന്ത്രനാകട്ടെ, ബിജെപിക്കൊപ്പം ഏറെ കാലം നിന്ന വ്യക്തിയും. രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഏറെ രസകരമാണ് ജയ്പൂര്‍ മേയര്‍ തിരഞ്ഞെടുപ്പ്....

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പര്യവസാനം ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പര്യവസാനം ഇങ്ങനെ

ഡിസംബറില്‍ നടന്ന വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കുതിപ്പ് കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് അവസാനിക്കുകയായിരുന്നു. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 99 സീറ്റ്്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 101 സീറ്റാണ്. കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.

ബിജെപി പാടേ തകര്‍ന്നു

ബിജെപി പാടേ തകര്‍ന്നു

പ്രവചിക്കപ്പെട്ട പോലെ അത്ര വലിയ നേട്ടം കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചിരുന്നില്ല. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനായില്ല. ബിഎസ്പി ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരണം. ഭരണകക്ഷിയായിരുന്ന ബിജെപിക്ക് പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 160ലധികം സീറ്റുകളുണ്ടായിരുന്ന ബിജെപി ഇത്തവണ 73ലേക്ക് കൂപ്പുകുത്തി.

അധികാരം കിട്ടിയെങ്കിലും...

അധികാരം കിട്ടിയെങ്കിലും...

സംസ്ഥാന ഭരണം കോണ്‍ഗ്രസിന് ലഭിച്ചെങ്കിലും പക്ഷേ, തലസ്ഥാനത്തിന്റെ നഗര ഭരണം ബിജെപിക്കായിരുന്നു. കഴിഞ്ഞദിവസം നടന്ന മേയര്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തന്ത്രപൂര്‍വം ഉപയോഗിച്ചതോടെ ബിജെപി പരാജയപ്പെടുകയായിരുന്നു. സ്വതന്ത്രനെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് കളിച്ചത്.

 ജയം ഒരു വോട്ടിന്

ജയം ഒരു വോട്ടിന്

ജയ്പൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ ബിജെപിക്കാണ് ഭൂരിപക്ഷം. എന്നാല്‍ സ്വതന്ത്രനും കോണ്‍ഗ്രസും ഒത്തുകളിച്ചതോടെ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെടുകയായിരുന്നു. മേയര്‍ പദവി ബിജെപിക്ക് നഷ്ടമാകുകയും ചെയ്തു. ശക്തനായ നേതാവ് മനോജ് ഭരദ്വാജ് ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി.

 കോണ്‍ഗ്രസിന്റെ വാഗ്ദാനം

കോണ്‍ഗ്രസിന്റെ വാഗ്ദാനം

പക്ഷേ, ഇപ്പോള്‍ മേയര്‍ പദവി ലഭിച്ചിരിക്കുന്നത് ബിജെപി കൗണ്‍സിലറായ വിഷ്ണു ലതയ്ക്കാണ്. ഇദ്ദേഹം ബിജെപി ടിക്കറ്റില്‍ അല്ല മേയര്‍ പദവിയിലേക്ക് മല്‍സരിച്ചത്. സ്വതന്ത്രനായിട്ടാണ്. കോണ്‍ഗ്രസ് വിഷ്ണുവിന് പിന്തുണ നല്‍കുകയായിരുന്നു. സ്വതന്ത്രനായി മല്‍സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് വാക്കു കൊടുത്തിരുന്നു.

ആഭ്യന്തര കലഹം രൂക്ഷം

ആഭ്യന്തര കലഹം രൂക്ഷം

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. ബിജെപിയില്‍ ഏകാധിപത്യ സമീപമനമാണ് നേതാക്കള്‍ക്കുള്ളതെന്ന് പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നു. ബിജെപിയില്‍ സംഘടനാ തലത്തില്‍ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. നിരവധി പേര്‍ വിമത ശബ്ദം ഉയര്‍ത്തുന്നുണ്ട്.

പാര്‍ട്ടി നിര്‍ദേശം തള്ളി

പാര്‍ട്ടി നിര്‍ദേശം തള്ളി

ഇത്തരത്തില്‍ വിമതസ്വരം ഉയര്‍ത്തിയ വ്യക്തിയാണ് വിഷ്ണു ലത. തുടര്‍ന്നാണ് സ്വതന്ത്രനായി മല്‍സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഇത് വകവെക്കാതെയാണ് വിഷ്ണു ലത മേയര്‍ പദവിയിലേക്ക് മല്‍സരിച്ചത്.

മല്‍സരം കനത്തു

മല്‍സരം കനത്തു

മുന്‍സിപ്പാലിറ്റിയില്‍ ബിജെപി നിയന്ത്രണത്തിലുള്ള ബോര്‍ഡുകളില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ് വിഷ്ണു ലതയുടെ പ്രധാന ആരോപണങ്ങളിലൊന്ന്. തുടര്‍ന്നാണ് അദ്ദേഹം മേയര്‍ പദവിയിലേക്ക് സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ചത്. പിന്തുണയുമായി കോണ്‍ഗ്രസ് കൂടി എത്തിയതോടെ മല്‍സരം കനക്കുകയായിരുന്നു.

ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും...

ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും...

ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുണ്ട് നഗരസഭയില്‍. 90 അംഗങ്ങളാണ് നഗരസഭയിലുള്ളത്. ഇതില്‍ ബിജെപിക്ക് 63 അംഗങ്ങളുടെ പിന്തുണയുണ്ട്. വോട്ടെടുപ്പില്‍ ബിജെപി അംഗങ്ങള്‍ തന്നെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വോട്ട് ചെയ്തത് ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

 വോട്ടെടുപ്പിന്റെ ഫലം

വോട്ടെടുപ്പിന്റെ ഫലം

ബിജെപി സ്ഥാനാര്‍തി മനോജ് ഭരദ്വാജിന് 44 വോട്ടുകള്‍ കിട്ടി. വിഷ്ണു ലതയ്ക്ക് 45 വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസിന് 18 അംഗങ്ങളാണുള്ളത്. മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും വിഷ്ണുവിനെ പിന്തുണയ്ക്കുകയായിരുന്നു. ബാക്കി ലഭിച്ചത് ബിജെപി അംഗങ്ങളുടെ വോട്ടുകളാണ്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിമതസ്ഥാനാഥി മേയറായിരിക്കുന്നത്.

സത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞ ചെയ്തു

ബിജെപി അംഗങ്ങള്‍ വിമതന് വോട്ട് ചെയ്യുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തുടര്‍ന്ന ബിജെപി അംഗങ്ങളെ മാത്രം ജയ്പൂരിലെ റിസോര്‍ട്ടില്‍ പാര്‍ട്ടി വിളിച്ചു ചേര്‍ത്തു. നിര്‍ബന്ധമായും ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും വിജയം കോണ്‍ഗ്രസ് പിന്തുണച്ച വിമത സ്ഥാനാര്‍ഥിക്കായിരുന്നു. ഫലം വന്നതിന് പിന്നാലെ വിഷ്ണു ലത മേയറായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിചിത്ര നീക്കം; രാഹുലിന്റെ വലംകൈ അര്‍ധരാത്രി ബിജെപി നേതാക്കളെ കണ്ടുമധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിചിത്ര നീക്കം; രാഹുലിന്റെ വലംകൈ അര്‍ധരാത്രി ബിജെപി നേതാക്കളെ കണ്ടു

English summary
BJP loses Jaipur mayor election by 1 vote to independent candidate with Congress support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X