കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിജയം.. ഒഡീഷയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി! ബിജെഡി കോണ്‍ഗ്രസുമായി കൈകോര്‍ക്കും!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
BJPക്ക് വീണ്ടും തിരിച്ചടി | Feature Video | Oneindia Malayalam

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കൈപ്പിടിയില്‍ ആക്കിയതോടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ച് പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതോടെ പുതുരാഷ്ട്രീയ സമവാക്യങ്ങളും ദേശീയതലത്തില്‍ ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. ബിജെപിയുടെ പരാജയം എന്‍ഡിഎയെ കൈയ്യൊഴിയാന്‍ സഖ്യകക്ഷികളെ പ്രേരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം മറ്റ് കക്ഷികളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുന്ന കാഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് വിജയത്തോടെ ബന്ധവൈരികളായ ബിജെഡി ഒറീസയില്‍ കോണ്‍ഗ്രസുമായി കൈക്കോര്‍ക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ ഇങ്ങനെ

 കോണ്‍ഗ്രസുമായി സഖ്യം

കോണ്‍ഗ്രസുമായി സഖ്യം

സംസ്ഥാനത്തെ പ്രധാനപ്രതിപക്ഷമായ ബിജെപി കോണ്‍ഗ്രസിനോടും ബിജെഡിയോടും അകന്ന് നില്‍ക്കുന്ന പാര്‍ട്ടികളുമായി കൈക്കോര്‍ത്തിരുന്നു. ഈ സഖ്യങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്യുന്നുണ്ടെന്ന വിലയിരുത്തലും ശക്തമായിരുന്നു. ഈ സഹാചര്യത്തിലാണ് കോണ്‍ഗ്രസുമായി മറ്റൊരു സഖ്യത്തിന് ബിജെഡി ശ്രമം നടത്തുന്നത്.

 അഭിനന്ദിച്ച് നവീന്‍ പട്നായിക്

അഭിനന്ദിച്ച് നവീന്‍ പട്നായിക്

അഞ്ച് നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെഡി മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് കൂടി രംഗത്തെത്തിയതോടെ ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂടേറിയിട്ടുണ്ട്. രാജ്യത്തിന്‍റെ താത്പര്യം എന്താണെന്ന് ഇതോടെ വ്യക്തമായെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തെ നവീന്‍ പട്നായിക് വിശേഷിപ്പിച്ചത്.

കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

കര്‍ഷകരാണ് ബിജെപിക്കെതിരെ രംഗത്തെത്തിയതെന്നും അതാണ് പരാജയത്തിന്‍റെ ആക്കം കൂട്ടിയതെന്നും നവീന്‍ പട്നായിക് പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ പുകഴ്ത്തിയ നവീന്‍ പട്നായിക്കിന്‍റെ പ്രസ്തവാന നവീന്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതിന്‍റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

 ബിജെപിയുടെ പ്രവര്‍ത്തനം

ബിജെപിയുടെ പ്രവര്‍ത്തനം

ഒഡീഷയില്‍ വര്‍ഷങ്ങളായി ഭരിക്കുന്ന ബിജെഡിക്ക് ശക്തരായ എതിരാളികള്‍ ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്.ഒഡീഷയില്‍ ശക്തമായ മത്സരമാണ് ഇപ്പോള്‍ ബിജെപി കാഴ്ചവെയ്ക്കുന്നത്.

 ബിജെഡി ആശങ്കയില്‍

ബിജെഡി ആശങ്കയില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ബിജെഡിയുടെ പല സ്വാധീന മേഖലകളിലും ബിജെപി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. ഇതില്‍ ബിജെഡിക്ക് ആശങ്കയുണ്ട്.ഈ സാഹചര്യത്തില്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയാകും.

 കോണ്‍ഗ്രസ് ബന്ധം

കോണ്‍ഗ്രസ് ബന്ധം

2017 ല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വോട്ടുകളായിരുന്നു ബിജെപി നേടിയത്. ഒഡീഷയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചിട്ടയായ പ്രവര്‍ത്തന രീതികളാണ് ബിജെപി സംസ്ഥാനത്ത് കാഴ്ച്ചവെക്കുന്നത്.
ഇതോടെ ബിജെപിയുടെ വളര്‍ച്ചയെ തടയണമെങ്കില്‍ കോണ്‍ഗ്രസുമായി കൈക്കോര്‍ക്കുന്നത് ഗുണപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 നെഞ്ചിടിപ്പ് കൂട്ടുന്നു

നെഞ്ചിടിപ്പ് കൂട്ടുന്നു

പ്രത്യേകിച്ച് ഇരുപാര്‍ട്ടികളും പങ്കുവെയ്ക്കുന്നത് മതേതര പ്രത്യയശാസ്ത്രമാണെന്ന് അവകാശപ്പെടുമ്പോള്‍ ഇരുവരും യോജിച്ചുള്ള പ്രവര്‍ത്തനം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സംസ്ഥാനത്തെ കോണ്‍ഗ്രസ് മുന്നേറ്റവും ബിജെഡിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

 കോണ്‍ഗ്രസ് മുന്നേറുന്നു

കോണ്‍ഗ്രസ് മുന്നേറുന്നു

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് നിരഞ്ജന്‍ പട്നായിക്ക് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയതിന് പിന്നാലെ ഒഡീഷയില്‍ കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ സാഹര്യത്തില്‍ ബിജെഡി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ സാധ്യത ഉണ്ടെന്നും അത് ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ കാരണമാകുമെന്നും ബിജെഡി കണക്ക് കൂട്ടുന്നു.

 കോണ്‍ഗ്രസ് നേടും

കോണ്‍ഗ്രസ് നേടും

നേരത്തേ ബിജെപിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയ മുതിര്‍ന്ന നേതാക്കളായ ബിജോയ് മഹാപാത്രയും ദിലീപ് റേയും കോണ്‍ഗ്രസിലേക്ക് അടുക്കുകയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും.

 കോണ്‍ഗ്രസിനോട് അടുത്ത് ഇടതുപാര്‍ട്ടികള്‍

കോണ്‍ഗ്രസിനോട് അടുത്ത് ഇടതുപാര്‍ട്ടികള്‍

അതേസമയം ഇടതുപാര്‍ട്ടികളായ സിപിഐയും സിപിഎമ്മും ഇതുവരെ തങ്ങളുടെ നിലപാട് പ്രഖ്യാപിചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ വികലമായ കര്‍ഷക നയങ്ങളും വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയിലുമെല്ലാം ഇരുപാര്‍ട്ടികളും ബിജെഡിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരമേറ്റ പിന്നാലെ കോണ്‍ഗ്രസ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത് ഇരുപാര്‍ട്ടികളേയും കോണ്‍ഗ്രസിനോട് അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

 ഏക പോംവഴി കോണ്‍ഗ്രസ്

ഏക പോംവഴി കോണ്‍ഗ്രസ്

ഈ സാഹചര്യത്തില്‍ ബിജെപിയെ പുറത്ത് നിര്‍ത്താനും പരാജയം രുചിക്കാതിരിക്കാനുമെല്ലാം ബിജെഡിയുടെ മുന്നിലുള്ള ഏക പോംവഴി കോണ്‍ഗ്രസ് ആണെന്ന നിഗമനത്തിലാണ് ബിജെഡി.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.ഇതോടെ അതീവജാഗ്രതയിലാണ് പാര്‍ട്ടികള്‍.

English summary
BJP loss in 3 states will impact Odisha matrix
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X