കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് നിലയില്‍ ബിജെപിയുടെ നഷ്ടം 17 ശതമാനം; കോണ്‍ഗ്രസിന് വന്‍ നേട്ടം, അധികം കിട്ടിയത് 39 എണ്ണം

Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് നാല് സംസ്ഥാന നിമയസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വന്ന പാര്‍ട്ടിയാണ് ബിജെപി. ലോക്സഭയില്‍ റെക്കോര്‍ഡ് വിജയം നേടിയതിന് പത്ത് മാസം തികയുന്നതിന് മുമ്പാണ് ഈ തിരിച്ചടി എന്നതാണ് ഏറെ ശ്രദ്ധേയം.

മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ദില്ലി സംസ്ഥാനങ്ങളാണ് ലോക്സഭ തിരഞ്ഞെപ്പിന് ശേഷം നിയമസഭയിലേക്ക് ജനവിധി നേടിയത്. നാലിടത്തും ലോക്സഭ തിരഞ്ഞെടുപ്പില്‍ കാഴ്ച്ച വെച്ച പ്രകടനത്തിന്‍റെ അടുത്തെത്താന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുക.

17.4 ശതമാനം

17.4 ശതമാനം

നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 17.4 ശതമാനം അസംബ്ലി സീറ്റുകളാണ് കഴിഞ്ഞ തവണത്തേതില്‍ നിന്നും ബിജെപിക്ക് കുറവുണ്ടായിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 2014-15 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കിട്ടിയ സീറ്റുകളില്‍ നിന്നും 31 എ​ണ്ണം ബിജെപി കൈവിട്ടു.

ദില്ലിയില്‍

ദില്ലിയില്‍

ഏറ്റവും അവസാനം തിരഞ്ഞെടുപ്പ് നടന്ന ദില്ലിയില്‍ മാത്രമാണ് ബിജെപിക്ക് സീറ്റ് നിലയില്‍ മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുള്ളത്. 70 സീറ്റുള്ള ദില്ലി നിയമസഭയില്‍ എട്ട് സീറ്റുകളാണ് ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത്. 2015 ല്‍ ഇത് കേവലം മുന്നെണ്ണം മാത്രമായിരുന്നു.

ആശ്വാസമില്ല

ആശ്വാസമില്ല

സീറ്റുകളുടെ എണ്ണം മൂന്നില്‍ നിന്ന് എട്ടായി വര്‍ധിപ്പിച്ചെങ്കിലും ഇത് യാതൊരു തരത്തിലും ബിജെപിക്ക് ആശ്വാസം നല്‍കുന്നതല്ല. അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെ രംഗത്ത് ഇറങ്ങിയ ബിജെപിയെ ആണ് ആംആദ്മി പാര്‍ട്ടി എട്ട് സീറ്റില്‍ ഒതുക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ (7) സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്.

ഹരിയാനയില്‍

ഹരിയാനയില്‍

ഹരിയാനയില്‍ ജെജെപിയുമായി ചേര്‍ന്ന അധികാരം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചെങ്കിലും അംഗബലത്തില്‍ കാര്യമായ കുറവുണ്ടായി. 2014 ല്‍ 90 അംഗ നിയമസഭയില്‍ 47 സീറ്റിലായിരുന്നു ബിജെപി വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് 46 അംഗങ്ങളുടെ പിന്തുണ വേണ്ട സഭയില്‍ ബിജെപി തനിച്ച് അധികാരത്തിലെത്തി.

40 സീറ്റില്‍

40 സീറ്റില്‍

ഇത്തവണയും എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ സംസ്ഥാനത്ത് ബിജെപിക്ക് വലിയ മുന്നേറ്റമായിരുന്നു പ്രവചിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ തിരിച്ചടി നേരിടേണ്ടി വന്നു. 40 സീറ്റില്‍ വിജയിച്ച ബിജെപിക്ക് കേവല ഭുരിപക്ഷം ലഭിച്ചില്ല. ഒടുവില്‍ ജെജെപി സഹായത്തിന് എത്തിയതോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

കോണ്‍ഗ്രസിന്‍റെ മുന്നേറ്റം

കോണ്‍ഗ്രസിന്‍റെ മുന്നേറ്റം

അതേസമയം എക്സിറ്റ് പോള്‍ പ്രവചനങ്ങളിലൊന്നും കാര്യമായ പ്രതീക്ഷ കല്‍പ്പിക്കാതിരുന്ന കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് സംസ്ഥാനത്ത് കാഴ്ച്ച വെച്ചത്. 31 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. 2014 ലെ 15 സീറ്റുകളില്‍ നിന്നും 16 സീറ്റുകള്‍ അധികം നോടാന്‍ അവര്‍ക്ക് സാധിച്ചു.

 മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയില്‍

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മഹാരാഷ്ട്രയില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. എന്‍ഡിഎ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചങ്കെലും മുഖ്യമന്ത്രി പദവിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ശിവസനേ സഖ്യം വിട്ടത്തോടെ ബിജെപിക്ക് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ച നഷ്ടപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരണം

സര്‍ക്കാര്‍ രൂപീകരണം

289 അംഗ നിയമസഭയില്‍ 105 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും 56 സീറ്റ് നേടിയ ശിവസേന എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. കോണ്‍ഗ്രസിന് 44 ഉം എന്‍സിപിക്ക് 54 ഉം അംഗങ്ങളാണ് മഹാരാഷ്ട്ര നിയമസഭയിലുള്ളത്.

വര്‍ധിച്ചത് 13 സീറ്റുകള്‍

വര്‍ധിച്ചത് 13 സീറ്റുകള്‍

2014 ലും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരുന്നു. 122 സീറ്റുകളാണ് അവര്‍ അന്ന് നേടിയത്. എന്നാല്‍ ഇത്തവണ അത് 105 ല്‍ എത്തി. കുറഞ്ഞത് 17 സീറ്റുകള്‍. അതേസമയം 2014 ല്‍ 31 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് തങ്ങളുടെ അംഗസഖ്യ ഇത്തവണ 44 എത്തിച്ചു. വര്‍ധിച്ചത് 13 സീറ്റുകള്‍.

ജാര്‍ഖണ്ഡ‍ിലും കാലിടറി

ജാര്‍ഖണ്ഡ‍ിലും കാലിടറി

2019 നംവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടന്ന ജാര്‍ഖണ്ഡ‍് നിയമസഭ തിരഞ്ഞെടുപ്പിലും അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടായിരുന്നു ബിജെപി കളത്തിലിറങ്ങിയതെങ്കിലും ഫലം പുറത്തുവന്നപ്പോള്‍ കാലിടറി. മുഖ്യമന്ത്രി ഉള്‍പ്പടേ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്നതാണ് ജാര്‍ഖണ്ഡില്‍ കണ്ടത്.

കോണ്‍ഗ്രസ് സഖ്യം

കോണ്‍ഗ്രസ് സഖ്യം

തിരഞ്ഞെടുപ്പില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ബിജെപിയെ മലര്‍ത്തിയടിക്കുകയായിരുന്നു 81 അംഗനിയമസഭയില്‍ ജെഎംഎം-31, കോണ്‍ഗ്രസ്-16, ആര്‍ജെഡി-1 എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. 79 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 25 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്

ആകെ

ആകെ

2014ല്‍ 37 സീറ്റായിരുന്നു ജാര്‍ഘണ്ഡില്‍ ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ അതില്‍ 12 എണ്ണം നഷ്ടപ്പെട്ടു. അതേസമയം കോണ്‍ഗ്രസിന് ജാര്‍ഘണ്ഡ‍ില്‍ വലിയ മുന്നേറ്റം കാഴ്ച്ചവെക്കാന്‍ സാധിച്ചു. കഴിഞ്ഞ തവണത്തെ 6 ല്‍ നിന്നും അവര്‍ തങ്ങളുടെ അംഗബലം 16 ലേക്ക് ഉയര്‍ത്തി. മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ 4 നിയമസഭകളില്‍ ബിജെപിക്ക് 31 സീറ്റുകള്‍ കൈമോശം വന്നപ്പോള്‍ കോണ്‍ഗ്രസ് അധികമായി നേടിയത് 39 സീറ്റുകള്‍.

 കുവൈത്തില്‍ പെട്ടാല്‍ പെട്ടത് തന്നെ; നിയമം ലംഘിച്ചാല്‍ പിന്നെ ഗള്‍ഫിലേക്ക് പ്രവേശനമില്ല കുവൈത്തില്‍ പെട്ടാല്‍ പെട്ടത് തന്നെ; നിയമം ലംഘിച്ചാല്‍ പിന്നെ ഗള്‍ഫിലേക്ക് പ്രവേശനമില്ല

 ബിജെപിക്ക് തിരിച്ചടി, രാധാകൃഷ്ണ പാട്ടീല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; ഓഫീസ് തുറന്നതിന് പിന്നാലെ.. ബിജെപിക്ക് തിരിച്ചടി, രാധാകൃഷ്ണ പാട്ടീല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; ഓഫീസ് തുറന്നതിന് പിന്നാലെ..

English summary
BJP lost 31 seats in 4 state elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X