India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 കൊല്ലം തോറ്റത് 6 തവണ, എഎപിയെ തൊടാനാവാതെ ബിജെപി, മോദി മാജിക്കിനും സ്ഥാനമില്ല!!

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയില്‍ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൂത്തുവാരിയ ചരിത്രമാണ് ബിജെപിക്കുള്ളത്. എന്നാല്‍ സംസ്ഥാന ഭരണമുണ്ടോ? ദീര്‍ഘകാലമായി ഭരണം കിട്ടിയിട്ട്. നരേന്ദ്ര മോദിയുടെ കാലത്ത് അടിമുടി മാറിയ ബിജെപി വന്നിട്ടും ഒന്നും ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഒരിക്കല്‍കൂടി ബിജെപി ഉപതിരഞ്ഞെടുപ്പ് തോറ്റു.

എഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യംഎഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യം

ഇതോടെ ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ബിജെപി രാഷ്ട്രീയത്തിനോടുള്ള പ്രിയം നിയമസഭാ -തദ്ദേശ തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വോട്ടര്‍മാരില്‍ ഇല്ല എന്ന സത്യമാണ് തെളിഞ്ഞ് വരുന്നത്. ഒരുപക്ഷേ ആ അടിത്തറ തന്നെ ഇളകിയിട്ടുണ്ടാവും. വിശദമായ വിവരങ്ങളിലേക്ക്...

1

രജീന്ദര്‍ നഗറിലാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്. എഎപി അതിരൂക്ഷമായ ഭരണവിരുദ്ധ വികാരം മണ്ഡലത്തില്‍ നേരിടുന്നുണ്ട്. എന്നാല്‍ തോറ്റത് ബിജെപിയാണ്. രാജേഷ് ഭാട്ടിയയെയാണ് ബിജെപി ഇവിടെ മത്സരിപ്പിച്ചത്. എന്നാല്‍ തോറ്റതോടെ പാര്‍ട്ടി ആകെ നാണക്കേടിലാണ്. സംസ്ഥാന നേതൃത്വമാണ് പ്രതിക്കൂട്ടായിരിക്കുന്നത്. എഎപിയുടെ ദുര്‍ഗേഷ് പഥക്കിന്റെ ജയം 11000 വോട്ടിന്റെ മുകളിലാണ്. എന്തുകൊണ്ട് ഇത്രയും കാലമായിട്ട് ഉപതിരഞ്ഞെടുപ്പ് പോലും ജയിക്കാന്‍ സാധിക്കുന്നില്ലെന്ന് നേതൃത്വം ചോദിക്കുന്നു.

2

കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ ബിജെപി ഉപതിറഞ്ഞെടുപ്പുകളില്‍ തോറ്റത് ആറ് തവണയാണ്. ഇത് അടക്കമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കി വാഴുന്ന തലസ്ഥാന നഗരി ഇത്തയും കാലമായി കിട്ടാക്കനിയാവുന്നത് ബിജെപി നേതൃത്വത്തെ ആകെ നിരാശരാക്കുകയാണ്. ബിജെപിയുടെ ജില്ലാ നേതൃത്വമാണ് ഇവിടെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ദില്ലി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്തയുടെ കീഴിലാണ് ഈ ആറ് തോല്‍വിയും നേരിട്ടത്. ഇനിയും അദ്ദേഹം തുടരാന്‍ അനുവദിക്കുന്നത്, പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കൂ എന്നാണ് അഭിപ്രായം.

3

പാര്‍ട്ടിക്കുള്ളിലെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. ഗുപ്തയുടെ നേതൃത്വത്തെ ഇതോടെ പലരും ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. വോട്ടര്‍മാരുമായി യാതൊരു ബന്ധവുമില്ലാത്ത നേതാവായ ഗുപ്തയെന്നാണ് പ്രധാന വിമര്‍ശനം. വോട്ടര്‍മാരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ ഗുപ്തയ്ക്ക് സാധിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി പ്രവര്‍ത്തകരും ആദേഷ് ഗുപ്തയും രണ്ട് തട്ടിലാണ്. ദില്ലിയില്‍ പാര്‍ട്ടിയും അവരുടെ അണികളും ഈ സമീപനത്തില്‍ നിരാശയിലാണ്. തോല്‍വിയുടെ കാരണം ആലോചിക്കുമെന്ന് മാത്രമാണ് ഇതുവരെ മറുപടി.

4

ബിജെപി മറ്റുള്ളിടത്തെ പോലെയല്ല ദില്ലിയിലെന്നും, സമീപനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും നേതാക്കള്‍ പറയുന്നു. ആദ്യത്തെ പ്രശ്‌നം സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ക്കാണ് ബിജെപി പ്രധാന്യം നല്‍കിയത്. വന്‍ നേതാക്കളെ ഉപയോഗിച്ച് റോഡ് ഷോയും ഇതോടൊപ്പം നടന്നു. എന്നാല്‍ ജനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാന്‍ പോലും സാധിച്ചില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുന്നതില്‍ സംസ്ഥാന നേതൃത്വവും നേതാക്കളും പരാജയപ്പെട്ടെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. കേന്ദ്ര നേതൃത്വം വരുന്നതോടെ വിജയിക്കാമെന്ന ബിജെപിയുടെ ധാരണ പൊളിഞ്ഞിരിക്കുകയാണ്.

5

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അഞ്ച് മുനിസിപ്പല്‍ വാര്‍ഡിലേക്ക് ഇതും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍ ഒറ്റസീറ്റും ബിജെപിക്ക് കിട്ടിയില്ല. എഎപി നാല് സീറ്റിലും വിജയിച്ചു. ശേഷിച്ച ഒരു സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കം 40 സ്റ്റാര്‍ ക്യാമ്പയിനര്‍മാരാണ് ബിജെപിക്കുണ്ടായിരുന്നത്. കൃത്യമായ ഒരു ലക്ഷ്യബോധമില്ലാത്തതാണ് തോല്‍വിക്ക് മറ്റൊരു കാരണം. വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മാത്രമാണ് ബിജെപി ശ്രദ്ധിച്ചത്. എന്താണ് എഎപി വിജയിക്കുന്ന ഘടകമെന്ന് പരിശോധിച്ച് കാര്യങ്ങള്‍ നടത്താനും ബിജെപിക്ക് സാധിച്ചില്ല.

6

എഎപിയുടെ ഭരണത്തില്‍ നിരവധി വീഴ്ച്ചകള്‍ ദില്ലിയിലുണ്ട്. നഗരത്തില്‍ ജല ദൗര്‍ലഭ്യമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ പഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ഇതിലൊന്നും താല്‍പര്യം കാണിച്ചില്ല. എന്താണ് ബിജെപിയുടെ അജണ്ടയെന്ന് വോട്ടര്‍മാര്‍ക്ക് പോലും അറിയാമായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി രാജേഷ് ഭാട്ടിയ പഞ്ചാബിലാണ്. എഎപി സ്ഥാനാര്‍ത്ഥി പഥക് പൂര്‍വാഞ്ചലില്‍ നിന്നുള്ള നേതാവാണ്. ഇയാള്‍

ഉദ്ധവിനൊപ്പം ആദിത്യ മാത്രം, മന്ത്രിമാരെല്ലാം ഷിന്‍ഡെക്കൊപ്പം, പാര്‍ട്ടി പിടിക്കാനാവില്ല, കാരണം ഇതാണ്ഉദ്ധവിനൊപ്പം ആദിത്യ മാത്രം, മന്ത്രിമാരെല്ലാം ഷിന്‍ഡെക്കൊപ്പം, പാര്‍ട്ടി പിടിക്കാനാവില്ല, കാരണം ഇതാണ്

cmsvideo
  മഹാരാഷ്ട്രയില്‍ Eknath Shinde അടുത്ത മുഖ്യമന്ത്രി ?
  English summary
  bjp lost 6 times on 2 year in delhi, aap makes a strong contender to narendra modi's politic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X