Get Updates
Get notified of breaking news, exclusive insights, and must-see stories!

2015; ബിജെപിക്ക് നഷ്ടം, ചെറുപാര്‍ട്ടികള്‍ക്ക് നേട്ടം, അനക്കമില്ലാതെ കോണ്‍ഗ്രസ്!

ദില്ലി: 2014 ഭാരതീയ ജനതാ പാര്‍ട്ടിയുടെ വര്‍ഷമായിരുന്നു. നരേന്ദ്ര മോദി പ്രഭാവത്തില്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ കേന്ദ്രസര്‍ക്കാരിന്റെ കടിഞ്ഞാണ്‍ കൈവശപ്പെടുത്തി. ഹരിയാനയിലും മഹാരാഷ്ട്രയിലും ഒന്നിന് മേല്‍ ഒന്നായി വിജയങ്ങള്‍. രാജസ്ഥാനിലും മധ്യപ്രദേശിലും 2013ല്‍ നേടിയ വിജയങ്ങളുടെ തുടര്‍ച്ചയായിരുന്നു ബി ജെപിക്ക് 2014.

എന്നാല്‍ ഈ തരംഗം 2015 ല്‍ നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. മോദിക്കൊപ്പം പാര്‍ട്ടിയും മങ്ങി. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ബിഹാര്‍. കോണ്‍ഗ്രസ് പറയത്തക്ക നേട്ടങ്ങളോ വളര്‍ച്ചയോ ഇല്ലാതെ നിന്നിടത്ത് തന്നെ നിന്നിട്ടും ബി ജെ പിക്ക് പണി കിട്ടി. ആര്‍ ജെ ഡി, ജെ ഡി യു, എ എ പി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ വകയായിരുന്നു ഈ പണി. 2016ലും ഈ പണി തുടരും എന്നാണ് സൂചന. അതിങ്ങനെ, കാണൂ...

കൂട്ടിക്കിഴിച്ചാല്‍ ബിജെപിക്ക് നഷ്ടം

കൂട്ടിക്കിഴിച്ചാല്‍ ബിജെപിക്ക് നഷ്ടം

കുറച്ച് ജയങ്ങള്‍ കുറേയേറെ തോല്‍വികള്‍ 2015 ലെ തിരഞ്ഞെടുപ്പുകളുടെ ഒറ്റനോട്ടത്തിലുള്ള ഫലം ബി ജെ പിക്ക് ഇങ്ങനെയാണ്. 543 ല്‍ 282 ലോക്‌സഭ സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയ പാര്‍ട്ടിക്ക് ചേര്‍ന്ന പ്രകടനമല്ല 2015 ല്‍ ബി ജെ പി പുറത്തെടുത്തത്.

ദില്ലിയും ബിഹാറും

ദില്ലിയും ബിഹാറും

രണ്ടിടത്തും പ്രാദേശിക പാര്‍ട്ടികളാണ് ബി ജെ പിക്ക് പണികൊടുത്തത്. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി. ബിഹാറില്‍ ജെഡിയു - ആര്‍ജെഡി സഖ്യം. രണ്ടിടത്തും കോണ്‍ഗ്രസ് കൈയ്യും കെട്ടി നോക്കിനിന്നതേയുള്ളൂ. ബിഹാറില്‍ 24 ശതമാനം വോട്ടേ ബി ജെ പിക്ക് കിട്ടിയുള്ളൂ, ദില്ലിയില്‍ 32 ശതമാനം വോട്ട് കിട്ടിയെങ്കിലും വെറും 3 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.

കേരളത്തില്‍ മുന്നേറ്റം

കേരളത്തില്‍ മുന്നേറ്റം

പ്രതീക്ഷച്ച പോലെ തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ ബി ജെ പിക്ക് സാധിച്ചു. തിരുവനന്തപുരത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി. മറ്റിടങ്ങളില്‍ വലിയ നേട്ടങ്ങളുണ്ടാക്കാനായില്ലെങ്കിലും പ്രകടനം ആശാവഹമായിരുന്നു.

കോണ്‍ഗ്രസിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍

കോണ്‍ഗ്രസിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍

പ്രധാന എതിരാളികളായ ബി ജെ പിയുടെ തളര്‍ച്ചയാണ് 2015 ല്‍ കോണ്‍ഗ്രസിന് ആശ്വാസം തോന്നുന്ന പ്രധാന കാര്യം. ദില്ലിയില്‍ കോണ്‍ഗ്രസിന് സീറ്റൊന്നും കിട്ടിയില്ല. എന്നാല്‍ ബിഹാറില്‍ കിട്ടി. മത്സരിച്ചതില്‍ 68 ശതമാനം സീറ്റുകളിലും ജയിച്ചു. കിട്ടിയ സീറ്റുകള്‍ 27 എണ്ണം. ഗുജറാത്ത് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ജയിക്കാന്‍ പറ്റി.

ആപ്പിന്റെ മുന്നേറ്റം

ആപ്പിന്റെ മുന്നേറ്റം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തകര്‍ന്നുപോയ ആം ആദ്മി പാര്‍ട്ടിയെയല്ല ദില്ലി തിരഞ്ഞെടുപ്പില്‍ കണ്ടത്. 70ല്‍ 28 സീറ്റാണ് പാര്‍ട്ടി 2013 ല്‍ ജയിച്ചത്. എന്നാല്‍ 2015 ഫെബ്രുവരി തിരഞ്ഞെടുപ്പില്‍ ഇത് 67 സീറ്റാക്കി ഉയര്‍ത്താന്‍ ആപ്പിന് സാധിച്ചു.

കാണാതായ ആര്‍ജെഡി തിരിച്ചുവന്നു

കാണാതായ ആര്‍ജെഡി തിരിച്ചുവന്നു

കഥകഴിഞ്ഞു എന്ന് കരുതിയ ആര്‍ ജെ ഡിയും ലാലു പ്രസാദ് യാദവും തിരിച്ചുവന്ന വര്‍ഷമാണ് 2015. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുകളുണ്ട് ആര്‍ ജെ ഡിക്ക് ഇപ്പോള്‍.

തളര്‍ന്നു പക്ഷേ നിതീഷ് ജയിച്ചു

തളര്‍ന്നു പക്ഷേ നിതീഷ് ജയിച്ചു

വോട്ട് ഷെയറും സീറ്റും കുറഞ്ഞിട്ടും ജയിക്കാനും മുഖ്യമന്ത്രിയാകാനും നിതീഷ് കുമാറിന് സാധിച്ചു. ബി ജെ പിക്കെതിരെ കോണ്‍ഗ്രസിനെയും ലാലുവിനെയും കൂട്ടുപിടിച്ചാണ് നിതീഷ് കുമാറിന്റെ ജെ ഡി യു മത്സരിച്ചത്. അതിന് ഫലമുണ്ടായി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+