Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി പ്രചരണത്തിനിറങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി തകര്‍ന്നടിഞ്ഞു! 70ശതമാനം സീറ്റിലും തോറ്റ് തുന്നംപാടി

2014 ല്‍ മോദിയെ ബ്രാന്‍റായി ഉയര്‍ത്തികൊണ്ടുവന്നാണ് ബിജെപി ലോക്സഭായിലേക്ക് വിജയിച്ച് കയറിയത്. പിന്നീട് പാര്‍ട്ടിക്ക് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മോദി പ്രഭാവം ആഞ്ഞടിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പിച്ച വിജയം നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് തേരോട്ടം മോദി പ്രഭാവം മങ്ങുന്നെന്നതിന്‍റെ സൂചനയായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന കണക്കുകളും മോദി പ്രഭാവം മങ്ങിയെന്ന് ശരിവെയ്ക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രചരണത്തിനിറങ്ങിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി എട്ട് നിലയില്‍ പൊട്ടിയെന്ന കണക്കാണ് പുറത്തുവരുന്നത്. ഇന്ത്യസ്പെന്‍റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.വിവരങ്ങള്‍ ഇങ്ങനെ

 മോദിയെ തള്ളി രാഹുല്‍

മോദിയെ തള്ളി രാഹുല്‍

2014 ല്‍ ബിജെപി വിജയിച്ച് കയറിയ മോദി പ്രഭാവം ഇപ്പോള്‍ ഇല്ലെന്നും മറിച്ച് മോദിയെ കവച്ച് വെയ്ക്കാനുള്ള നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നുവെന്നുമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തേരോട്ടം സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മോദിയും രാഹുല്‍ ഗാന്ധിയും നേരിട്ട് പ്രചരണങ്ങള്‍ക്കെത്തിയിരുന്നു.

 മോദി പ്രഭാവം മങ്ങുന്നു

മോദി പ്രഭാവം മങ്ങുന്നു

രാഹുലിനേയും ഗാന്ധി കുടുംബത്തേയും കടന്നാക്രമിച്ചുള്ള പ്രസംഗങ്ങള്‍ മോദി നടത്തിയിട്ടും കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരുന്ന കാഴ്ചയാണ് ഉണ്ടായത്.
ഇപ്പോള്‍ ഇന്ത്യസ്പെന്‍റ് പുറത്തുവിട്ട കണക്കുകള്‍ മോദി പ്രഭാവം മങ്ങുകയാണെന്ന് സൂചിപ്പിക്കുന്നു.

 ബിജെപിക്ക് ആശ്വാസമല്ല

ബിജെപിക്ക് ആശ്വാസമല്ല

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ പൂര്‍ണമായും അസ്ഥാനത്ത് ആക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച്
മോദി പ്രസംഗിക്കാന്‍ എത്തിയ 80 മണ്ഡലങ്ങളില്‍ 57 ഇടത്തും ബിജെപി പരാജയപ്പെട്ടെന്ന് സൂചിപ്പിക്കുന്നു.

 തുച്ഛമായ സീറ്റുകള്‍

തുച്ഛമായ സീറ്റുകള്‍

രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ സ്ഥലത്ത് മോദി നേരിട്ട് പ്രചരണത്തിന് എത്തിയത്. 70 ശതമാനം പരിപാടികളിലാണ് മോദി നേരിട്ട് പങ്കെടുത്തത്. ഇതില്‍ 22 റാലികളും ഉണ്ടായിരുന്നു. എന്നാല്‍ മോദി റാലി നടത്തിയ രാജസ്ഥാനിലെ 54 സീറ്റുകളില്‍ വെറും 23 സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്.

 വെറും 1 സീറ്റ്

വെറും 1 സീറ്റ്

അതേസമയം ചത്തീസ്ഗഡ് ,മിസോറാം., തെലുങ്കാന എന്നിവിടങ്ങളില്‍ 26 മണ്ഡലങ്ങളില്‍ എട്ട് റാലികള്‍ മോദി നയിച്ചു. അതേസമയം ഇവിടുന്ന് ബിജെപിക്ക് കിട്ടിയത് വെറും 1 സീറ്റായിരുന്നു.

 യോഗിയും കണക്ക് തന്നെ

യോഗിയും കണക്ക് തന്നെ

ബിജെപി സ്റ്റാര്‍ കാമ്പെയ്നര്‍ ആണെന്ന് അവകാശപ്പെട്ട യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രചരണങ്ങളും ബിജെപിക്ക് ഗുണം ചെയ്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സ്വന്തം നാട്ടില്‍ മാത്രം പ്രചരണത്തിനിറങ്ങിയപ്പോള്‍ യോഗി അഞ്ച് സംസ്ഥാനങ്ങളിലും ഓടി നടന്ന് റാലികളില്‍ പങ്കെടുത്തു.

 മെച്ചപ്പെട്ടേയില്ല

മെച്ചപ്പെട്ടേയില്ല

നാല് സംസ്ഥാനങ്ങളിലാണ് യോഗി ആദിത്യനാഥ് പ്രചരണത്തിന് ഇറങ്ങിയത്.
മിസോറാം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ 58 റാലികളാണ് യോഗി പ്രചരണത്തിന് ഇറങ്ങിയത്. അതില്‍ ബിജെപി നേടിയത് വെറും 27 സീറ്റുകളാണ്.

 തമ്മില്‍ ഭേദം

തമ്മില്‍ ഭേദം

അതേസമയം 42 സീറ്റുകളില്‍ ബിജെപി എട്ട് നിലയില്‍ പൊട്ടി. എന്നാല്‍ മോദിയെക്കാള്‍ ഭേദം യോഗി തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോദിയുമായി താരതമ്യം ചെയ്താല്‍ 39.13 ശതമാനം ആണ് യോഗി പ്രചരണത്തിന് ഇറങ്ങിയ സ്ഥലങ്ങളിലെ വിജയശതമാനം.

 അഞ്ചിടത്ത് മാത്രം

അഞ്ചിടത്ത് മാത്രം

അതേസമയം മോദിയുടേയത് വെറും 28.75 ശതമാനമാണ്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി യോഗി 27 പൊതുറാലികളില്‍ പങ്കെടുത്തു. ഇതില്‍ 37 മണ്ഡലങ്ങളില്‍ 21 ഇടത്താണ് ബിജെപി ജയിച്ചത്.

 രാഹുലിന്‍റെ തേരോട്ടം

രാഹുലിന്‍റെ തേരോട്ടം

ഛത്തീസ്ഗഡില്‍ മൊത്തം 23 പൊതുയോഗങ്ങളില്‍ യോഗി പ്രചരണത്തിന് നേരിട്ട് ഇറങ്ങിയപ്പോള്‍ അഞ്ചിടത്ത് മാത്രമാണ് വിജയം നേടാന്‍ ആയത്. അതേസമയം ഹിന്ദി ഹൃദയ ഭൂമിയില്‍ 67 മണ്ഡലങ്ങളിലായി 56 റാലികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്.

 വിജയിച്ചുകയറി

വിജയിച്ചുകയറി

തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് രാഹുല്‍ ഗാന്ധി പ്രചരണം ശക്തമാക്കിയത്. എന്നാല്‍ രാഹുല്‍ പ്രചരണത്തിനിറങ്ങിയ പലയിടങ്ങളിലും മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+