കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ അടിമുടി മാറ്റം, ബംഗാളില്‍ ചാണക്യനെ നിലനിര്‍ത്തി, രാം മാധവിന് ഇത്തവണ ചുമതലകളില്ല!!

Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് വമ്പന്‍ മാറ്റങ്ങളുമായി ബിജെപി. പുതിയൊരു ടീമിനെ തന്നെയാണ് സംസ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ കൈലാഷ് വിജയ് വര്‍ഗീയയെ തന്നെ ചുമതലയില്‍ നിലനിര്‍ത്തി. ഇവിടെ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. വിജയ് വര്‍ഗീയക്കൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരവിന്ദ് മേനോനും ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയുമുണ്ടാകും. ഗുജറാത്തിന്റെയും ബീഹാറിന്റെയും ചുമതലയില്‍ ഭൂപേന്ദര്‍ യാദവ് തുടരും. രണ്ട് സംസ്ഥാനങ്ങളിലും നേരത്തെ മിന്നുന്ന ജയം ബിജെപി നേടിയിരുന്നു.

1

അതേസമയം മുന്‍ കേന്ദ്ര മന്ത്രി രാധാ മോഹന്‍ സിംഗിനാണ് ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ദേശീയ സെക്രട്ടറിമാരായ സഞ്ജീവ് ചൗരാസിയ, സത്യകുമാര്‍, സുനില്‍ ഓജ എന്നിവര്‍ രാധാമോഹന്‍ സിംഗിനെ സഹായിക്കാന്‍ ഒപ്പമുണ്ടാകും. സത്യകുമാറിന് ആന്‍ഡമാന്‍ നിക്കോബാറിന്റെ ചുമതല കൂടി ഒപ്പം നല്‍കിയിട്ടുണ്ട്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവഡെയ്ക്കാണ് ഹരിയാനയുടെ ചുമതല. ഡല്‍ഹിയുടെ അസമിന്റെയും ചുമതല ബൈജയന്ത് പാണ്ഡെയ്ക്കാണ്. അല്‍കാ ഗുര്‍ജാര്‍ സഹായിയായി ഒപ്പമുണ്ടാകും. അസമില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. വളരെ പ്രധാനമാണ് ബിജെപി ഈ സംസ്ഥാനം.

ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന് തെലങ്കാന, ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിട്ടുണ്ട്. നേരത്തെ ഡല്‍ഹിയുടെ സഹചുമതല തരുണ്‍ ചുഗിനായിരുന്നു. കര്‍ണാടകത്തില്‍ നിന്നുള്ള സിടി രവിക്ക് മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ചുമതല നല്‍കി. ദിലീപ് സാകിയയെ അരുണാചല്‍ പ്രദേശിന്റെയും ജാര്‍ഖണ്ഡിന്റെയും ചുമതലയേല്‍പ്പിച്ചു. ചണ്ഡീഗഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ ചുമതല ദുഷ്യന്ത് ഗൗതമിനാണ്. ഇയാളും ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ്.

അമിത് ഷായുമായി വളരെ അടുപ്പം പുലര്‍ത്തുന്ന മുരളീധര്‍ റാവുവിന് മധ്യപ്രദേശിന്റെ ചുമതലയാണ് നല്‍കിയത്. കര്‍ണാടകത്തിന്റെ ചുമതലയായിരുന്നു മുരളീധര്‍ റാവുവിന് നേരത്തെ നല്‍കിയിരുന്നത്. അതേസമയം അര്‍ജുന്‍ സിംഗിന് കര്‍ണാടകത്തിന്റെ ചുമതല പകരം നല്‍കിയിട്ടുണ്ട്. ഒഡീഷയുടെ ചുമതല പുരന്ധേശ്വരിക്കാണ്. ഇവര്‍ പുതുതായി നിയമിതയായ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. ഛത്തീസ്ഗഡിലും ഇവര്‍ക്കാണ് ചുമതല. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി മുരളീധരന് ആന്ധ്രപ്രദേശിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. സുനില്‍ ദേവ്ധറും ഒപ്പമുണ്ടാകും. രാം മാധവിന് പുതിയ റോള്‍ ഒന്നുമില്ല. മണിപ്പൂര്‍, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളും ചുമതലയില്‍ നിന്ന് തഴഞ്ഞു.

English summary
bjp made changes in state in charges, ram madhav have no role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X