കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്‌നം വഷളാക്കി, സമ്പദ്‌മേഖലയെ തകര്‍ത്തു, നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിങ്

സര്‍ക്കാരിന്റെ ഭരണപരാജയങ്ങളെ കൃത്യമായി തുറന്നു കാട്ടിയ മന്‍മോഹന്‍ കശ്മീരില്‍ സര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകളെയും വിമര്‍ശിച്ചിട്ടുണ്ട്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ താരമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി സര്‍ക്കാരിനെയും രൂക്ഷമായിട്ടാണ് മന്‍മോഹന്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചത്. മോദി സര്‍ക്കാര്‍ രാജ്യത്തെ സമ്പദ്ഘടനയെ തകര്‍ക്കുകയും ജമ്മു കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വഷളാക്കുകയും ചെയ്‌തെന്ന് മന്‍മോഹന്‍ കുറ്റപ്പെടുത്തി. ഒരുപാട് വാഗദാനങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് മോദി ജനങ്ങള്‍ക്ക് നല്‍കിയത്. കര്‍ഷകരുടെ വേതനം ഇരട്ടിയാക്കുമെന്നും വാര്‍ഷിക വളര്‍ച്ചാ നിരക്ക് 12 ശതമാനം ആയി ഉയര്‍ത്തുമെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇന്നിവിടെ നില്‍ക്കുമ്പോള്‍ നമുക്കറിയാം അതൊന്നും ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന്. വെറും നുണകളാണ് മോദി പറഞ്ഞതെന്നും മന്‍മോഹന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നന്നാകുമോ? കുടുംബവാഴ്ച അവസാനിപ്പിക്കും എന്ന സൂചനയുമായി സോണിയ തന്നെ... ഭാവിയില്‍?കോണ്‍ഗ്രസ് നന്നാകുമോ? കുടുംബവാഴ്ച അവസാനിപ്പിക്കും എന്ന സൂചനയുമായി സോണിയ തന്നെ... ഭാവിയില്‍?

1

സര്‍ക്കാരിന്റെ ഭരണപരാജയങ്ങളെ കൃത്യമായി തുറന്നു കാട്ടിയ മന്‍മോഹന്‍ കശ്മീരില്‍ സര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകളെയും വിമര്‍ശിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ സ്ഥിതി നിത്യേന വഷളായി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരാണ് ഇതിന് കാരണക്കാര്‍. സ്വാതന്ത്ര്യ സമരത്തെ മുന്നോട്ടു നയിക്കുകയും രാജ്യത്തെ സ്വതന്ത്രമായി മുന്നോട്ടു നയിക്കുകയും ചെയ്ത പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. രാഹുലിന്റെ നേതൃത്വത്തില്‍ ഇനിയും കോണ്‍ഗ്രസിന് അതൊക്കെ സാധിക്കുമെന്ന് മന്‍മോഹന്‍ പറഞ്ഞു. അതേസമയം മോദി രാജ്യത്ത് ഉണ്ടാക്കുമെന്ന് പറഞ്ഞ രണ്ടു കോടി തൊഴിലവസരങ്ങള്‍ എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ഇതുവരെ രാജ്യത്ത് രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ പോലും മോദിക്കായിട്ടില്ലെന്ന് മന്‍മോഹന്‍ പരിഹസിച്ചു.

2

നോട്ടുനിരോധനവും ജിഎസ്ടിയും കൂടിയായപ്പോള്‍ രാജ്യത്തിന്റെ നട്ടെല്ലൊടിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അയല്‍ രാജ്യങ്ങളുമായി സൗഹൃദം പുലര്‍ത്താന്‍ ഇന്ത്യ ശ്രമിക്കണമെന്ന് മന്‍മോഹന്‍ ആവശ്യപ്പെട്ടു. പാകിസ്താനോട് സൗഹൃദമാവാം. എന്നാല്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ അഴിച്ചുപണി: പുതിയ കമ്മറ്റി ഉടന്‍, തിരക്കിട്ട നീക്കങ്ങളുമായി രാഹുൽകോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ അഴിച്ചുപണി: പുതിയ കമ്മറ്റി ഉടന്‍, തിരക്കിട്ട നീക്കങ്ങളുമായി രാഹുൽ

മാണിയുടെ പിന്തുണ വേണോ? ബിജെപിയില്‍ ഭിന്നത, കള്ളന്‍മാരുടെ വോട്ടും ആവശ്യമാണെന്ന് വി മുരളീധരന്‍മാണിയുടെ പിന്തുണ വേണോ? ബിജെപിയില്‍ ഭിന്നത, കള്ളന്‍മാരുടെ വോട്ടും ആവശ്യമാണെന്ന് വി മുരളീധരന്‍

English summary
bjp made tall promises then messed up the economy manmohan singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X