കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമതയ്ക്ക് മുന്നില്‍ പ്രതിപക്ഷത്തിന് അടിപതറും..... രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ബിജെപി!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യ എതിരാളിയായി ബിജെപി മാറുന്നുവെന്ന് ദേശീയ സര്‍വേ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തൃണമൂലിന് ആധിപത്യം നഷ്ടപ്പെടില്ലെന്നും സര്‍വേ. അതേസമയം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാവുമ്പോള്‍ 35 വര്‍ഷം സംസ്ഥാനം ഭരിച്ച സിപിഎം ഒന്നുമില്ലാത്ത തരത്തിലേക്ക് വീഴുമെന്നാണ് പ്രവചനം. ഇത്തവണ ആറ് സീറ്റുകളാണ് സിപിഎം സംസ്ഥാനത്ത് ലക്ഷ്യമിട്ടിരുന്നത്.

അതേസമയം ബിജെപിയെ പ്രതിരോധിക്കാന്‍ മമതയ്ക്ക് സാധിച്ചെങ്കിലും സമീപ ഭാവിയില്‍ വന്‍ ശക്തിയായി ബിജെപി കുതിച്ചുയരുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ക്കെല്ലാം ഇത് വലിയ തിരിച്ചടിയുണ്ടാക്കുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രവര്‍ത്തനങ്ങള്‍ ബിജെപിക്ക് സീറ്റുകള്‍ വര്‍ധിപ്പിച്ച് നല്‍കാനും സാധിക്കും.

ബംഗാള്‍ ആര് പിടിക്കും

ബംഗാള്‍ ആര് പിടിക്കും

ബംഗാളില്‍ ഇത്തവണ കുതിപ്പ് നടത്തുക ബിജെപിയായിരിക്കും. രണ്ട് സീറ്റില്‍ നിന്ന് അവര്‍ പരമാവധി വോട്ടുശതമാനം ഉയര്‍ത്തുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഭരണകക്ഷി കൂടിയായ തൃണമൂല്‍ കോണ്‍ഗ്രസിനോ മമതാ ബാനര്‍ജിയുടെയോ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. പക്ഷേ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദിവസങ്ങളില്‍ ട്രെന്‍ഡ് മാറാനും സാധ്യതയുണ്ട്.

 ബിജെപിയുടെ വേരോട്ടം

ബിജെപിയുടെ വേരോട്ടം

കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെ സുപ്രധാന കോട്ടകളില്‍ ബിജെപിക്കുണ്ടായിരിക്കുന്ന വേരോട്ടമാണ് അവര്‍ ബംഗാളില്‍ ഗുണകരമാകുക. തൃണമൂലില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തിയതും ഗുണകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രതിച്ഛായ ഘട്ടം ഘട്ടമായി ബംഗാളില്‍ ഉയര്‍ന്ന് വരികയാണ്. ഇത് തൃണമൂലിനേക്കാള്‍ ദോഷം ചെയ്യുക മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണ്.

പ്രധാന പോരാട്ടം ഇങ്ങനെ

പ്രധാന പോരാട്ടം ഇങ്ങനെ

ബംഗാളില്‍ 42 മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും പോരാട്ടം ബിജെപിയും തൃണമൂലും തമ്മിലാണ്. അഞ്ച് വര്‍ഷം മുമ്പ് വരെ തൃണമൂലും സിപിഎമ്മും തമ്മിലായിരുന്നു മത്സരം. എന്നാല്‍ ഇപ്പോള്‍ അത് മാറി മറിഞ്ഞിരിക്കുകയാണ്. മമതാ ബാനര്‍ജി കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വിമര്‍ശിക്കാതെ ബിജെപിയെ കടന്നാക്രമിക്കുന്നതും ഇത് കൊണ്ടാണ്.

നിയമസഭാ പോരാട്ടം

നിയമസഭാ പോരാട്ടം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ബംഗാളില്‍ വളര്‍ന്നെന്നാണ് സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസിനേക്കാളും സിപിഎമ്മിനേക്കാളും ഉയര്‍ന്ന വോട്ടുശതമാനം ബിജെപി തിരഞ്ഞെടുപ്പില്‍ നേടിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ ആധിപത്യം ബംഗാളിലും പ്രതിഫലിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.

മമതയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരം

മമതയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരം

മമതാ ബാനര്‍ജിക്കെതിരെ ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും മമതയെ വെല്ലുവിളിക്കാനുള്ള ബദല്‍ മാര്‍ഗമായി ജനങ്ങള്‍ കാണുന്നില്ല. പകരം ബിജെപി ഇതിന് യോജിച്ച പാര്‍ട്ടിയാണെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്ക് സ്വന്തം നിലയില്‍ വളര്‍ന്ന നേതാവില്ലാത്തതാണ് ഏറ്റവും വലിയ തിരിച്ചടിയാവുന്നത്. തൃണമൂലില്‍ നിന്നെത്തിയ മുകുള്‍ റോയ് അത്തരമൊരു ഗെയിം ചേഞ്ചറാവുമെന്നാണ് വി്‌ലയിരുത്തല്‍.

ഏത്ര സീറ്റ്?

ഏത്ര സീറ്റ്?

തൃണമൂല്‍ കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ. രാഷ്ട്രീയ വിദഗ്ദരും ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. അതേസമയം ബിജെപി 5 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. നേരത്തെ നടന്ന സര്‍വേകള്‍ ബിജെപിക്ക് 8 എട്ട് സീറ്റുകള്‍ പ്രവചിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസിന് രണ്ട് സീറ്റും സിപിഎമ്മിന് ഒരു സീറ്റും ലഭിക്കില്ലെന്നും സര്‍വേ പറയുന്നു.

കണക്കുകൂട്ടല്‍ പിഴച്ചോ?

കണക്കുകൂട്ടല്‍ പിഴച്ചോ?

ബിജെപി മിഷന്‍ 22 ആണ് ബംഗാളില്‍ നിന്ന് ലക്ഷ്യമിട്ടത്. ബംഗാളിലെ 22 സീറ്റുകള്‍ പിടിച്ചെടുത്ത് ഞെട്ടിക്കാനായിരുന്നു അമിത് ഷായുടെ നിര്‍ദേശം. എന്നാല്‍ അത്ര വലിയൊരു കുതിപ്പ് അസാധ്യമാണെന്ന് സര്‍വേകളും തെളിയിക്കുന്നു. രഥയാത്ര അടക്കമുള്ള ഹിന്ദു അനുകൂല നടപടികളിലൂടെയാണ് അമിത് ഷാ ഇതിന് തുടക്കമിട്ടത്. എന്നാല്‍ മമതയ്ക്ക് തന്നെയാണ് മുന്‍തൂക്കം. സമീപഭാവിയില്‍ മമതയ്ക്ക് വലിയ വെല്ലുവിളിയായി ബിജെപി മാറുമെന്ന് ഉറപ്പാണ്. അതേസമയം ഇത്തവണ ബംഗാളിലെ സീറ്റുകള്‍ ദേശീയ തലത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. മമത ബാനര്‍ജി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

വെസ്റ്റ് ബംഗാൾ ലോക്സഭ തിരഞ്ഞെടുപ്പ് 2019

കേരളത്തില്‍ ബിജെപി 4 സീറ്റ് നേടും.... നിതിന്‍ ഗഡ്കരിയുടെ പ്രവചനം ഇങ്ങനെകേരളത്തില്‍ ബിജെപി 4 സീറ്റ് നേടും.... നിതിന്‍ ഗഡ്കരിയുടെ പ്രവചനം ഇങ്ങനെ

English summary
bjp major threat in bengal but trinamool to get above 30 seats says survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X