കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വൻ വിജയം

Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന് വൻ വിജയം. എണ്‍പത് മുൻസിപ്പാലിറ്റികളില്‍ 76 ഇടത്തും ബി.ജെ.പി-എ.ജി.പി സഖ്യം വിജയിച്ചു. ഒരിടത്ത് ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. 977 വാര്‍ഡുകളിൽ നടന്ന തെരഞ്ഞെടുപ്പില്‍ 807 സീറ്റും സ്വന്തമാക്കിയാണ് ബി.ജെ.പി സഖ്യത്തിന്‍റെ വിജയം. ബി.ജെ.പി 742 സീറ്റിലും അസം ഗണപരിഷത്ത് 65 സീറ്റിലുമാണ് വിജയിച്ചത്.

സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 71 സീറ്റിലേ വിജയിക്കാനായുള്ളൂ. 99 സീറ്റുകളിലായി സ്വതന്ത്രരും മറ്റു കക്ഷികളില്‍നിന്നുള്ളവരും വിജയിച്ചു. 57 വാർഡുകളിൽ എതിരാളികളില്ലാതെയാണ് വിജയികളെ പ്രഖ്യാപപിച്ചത്. ന്യൂനപക്ഷ കക്ഷിയായ എഐയുഡിഎഫിന് ഒരു നഗരസഭയും ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. അസമിൽ മാര്‍ച്ച് ആറിനാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. അസമിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഉപയോഗിച്ച് നടന്ന തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു ഇത്.

election

ഉത്തർപ്രദേശ് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ നടക്കാനിരിക്കെ പുറത്തുവന്ന ലോക്‌നീതി-സിഎസ്‌ഡിഎസ് സർവെയിൽ ബിജെപിക്ക് മുൻതൂക്കം വിധിച്ചു. ഉത്തർപ്രദേശിൽ ബിജെപിക്കും പഞ്ചാബിൽ ആംആദ്‌മിക്കുമാണ് സർവെ വിജയം പ്രവചിക്കുന്നത്. യുപിയിൽ ബിജെപിയും സഖ്യത്തിന് 43 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി 35 ശതമാനം വോട്ട് നേടുമെന്നും സർവെ പ്രവചിക്കുന്നു. മായാവതിയുടെ ബിഎസ്‌പി 15 ശതമാനം വോട്ടും കോൺഗ്രസ് മൂന്ന് ശതമാനം വോട്ടും മറ്റുള്ളവർ ചേർന്ന് നാല് ശതമാനം വോട്ടും നേടുമെന്ന് സർവെ ഫലം പറയുന്നു.

യുപിയില്‍ എല്ലാ സർവെകളും ബിജെപിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോള്‍ വ്യത്യസ്‌തമായി ആത്മസാക്ഷി ഗ്രൂപ്പിന്‍റെ എക്‌സിറ്റ് പോള്‍ ഫലം. യുപിയിൽ ബിജെപിക്ക് ഭരണം നഷ്‌ടമാകുമെന്ന് ആത്മസാക്ഷി ഫലം പറയുന്നു. അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടി 235 മുതല്‍ 240 വരെ സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്ന് സർവെ പ്രവചിക്കുന്നു.

ഹിന്ദുത്വത്തെ ചേര്‍ത്ത് നിര്‍ത്തുന്ന എംജിപി; ഗോവയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയലോകംഹിന്ദുത്വത്തെ ചേര്‍ത്ത് നിര്‍ത്തുന്ന എംജിപി; ഗോവയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയലോകം

138 മുതല്‍ 140 വരെ സീറ്റുകള്‍ ലഭിച്ച് ബിജെപി രണ്ടാം സ്ഥാനത്തും 19 മുതല്‍ 23 വരെ സീറ്റുകളില്‍ മായാവതിയുടെ ബിഎസ്‌പി നേടുമെന്നാണ് പ്രവചനം. യുപിയിൽ കോൺഗ്രസ് തകർന്നടിയുമെന്നും 12 മുതല്‍ 16 വരെ സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിക്കുകയെന്നുമാണ് സർവെ ചൂണ്ടിക്കാണിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഒന്നോ രണ്ടോ സീറ്റുകൾ നേടുമെന്നും സർവെ പറയുന്നു.

English summary
BJP makes a clean sweep in assam local body elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X