Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്രം നിർമ്മിക്കണമെന്നത് ഓരോ ഇന്ത്യക്കാരന്‍റെയും ആഗ്രഹമെന്ന് യുപി ബിജെപി അധ്യക്ഷന്‍!

എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും ബിജെപി പയറ്റുന്ന അസ്ത്രമാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, 2019 ലെ പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരികയാണെന്നിരിക്കെ വീണ്ടും വിഷയും ബിജെപി കത്തിക്കുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രമുണ്ടാക്കുമെന്ന് അമിത് ഷായും ഒരിക്കല്‍ വ്യക്തമായ സൂചന നല്‍കിയിരുന്നു.

babari3-1537702911.jpg
കഴിഞ്ഞ ദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മക്കണമെന്നും ആയോധ്യയില്‍ നടക്കുന്ന തര്‍ക്കം തീര്‍ക്കാന്‍ ക്ഷേത്രം പണിയുകയാണ് ഏറ്റവും നല്ല നടപടിയെന്നും ഭാഗവത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രനിര്‍മ്മാണവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ നീക്കമെന്ന് വ്യക്തമാക്കുകയാണ് ബിജെപി ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ.
bjp-1523943386-1537702922.jpg

അയോധ്യയിൽ നിയപ്രകാരം തന്നെ രാമക്ഷേത്രം നിർമ്മിക്കുമെന്നും .രാമക്ഷേത്രം നിർമ്മിക്കണമെന്നത് ഓരോ ഇന്ത്യക്കാരന്‍റെയും ആഗ്രഹമാണെന്നും പാണ്ഡെ പറഞ്ഞു. ക്ഷേത്ര നിർമ്മാണം അഭിപ്രായ സമന്വയത്തിലൂടെ സാധ്യമാക്കുവാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നും പാണ്ഡെ വ്യക്തമാക്കി. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു പാണ്ഡെ.

രാമക്ഷേത്രം എന്നത് വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമാണ്. പൊതുസമ്മതിയിലൂടെ രാമക്ഷേത്ര നിർമ്മാണം നടത്താനുള്ള ശ്രമങ്ങളാണ് ബിജെപിയുടേതെന്നും മഹേന്ദ്രനാഥ് പാണ്ഡെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+