കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥിന് ലോക്കിടാന്‍ ചൗഹാന്‍... അണിയറയില്‍ മിശ്ര, എല്ലാം പൂട്ടിക്കെട്ടിക്കും, സിന്ധ്യക്ക് ചിരി!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെതിരെ പടയൊരുക്കം തുടങ്ങി ബിജെപി. ഉപതിരഞ്ഞെടുപ്പ് മൂഡിലേക്കാണ് ബിജെപിയുടെ പോക്ക്. മൂന്ന് പേരും ഒന്നിച്ച് കമല്‍നാഥിനെ പൂട്ടാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസിലെ ഓരോ നേതാക്കള്‍ക്കും പണി വരുന്നുണ്ടെന്നാണ് സൂചന. ശിവരാജ് സിംഗ് ചൗഹാന്‍, നരോത്തം മിശ്ര, ജ്യോതിരാദിത്യ സിന്ധ്യ എന്നിവ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒന്നിച്ചിരിക്കുകയാണ്. കമല്‍നാഥിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ പൊളിക്കാനാണ് നീക്കം. പ്രധാനമായും കര്‍ഷക വായ്പാ നയത്തിലൂടെ കമല്‍നാഥ് ഉണ്ടാക്കിയ മൈലേജ് അഴിമതിയില്‍ മുങ്ങി താഴുമെന്നാണ് സൂചന.

കമല്‍നാഥിനെ പൂട്ടും

കമല്‍നാഥിനെ പൂട്ടും

കമല്‍നാഥ് സര്‍ക്കാരിന്റെ ആറ് മാസത്തെ ഭരണത്തിലെ ഓരോ ദിവസം സൂക്ഷ്മമായി പരിശോധിക്കാനാണ് ശിവരാജ് സിംഗ് ചൗഹാന്‍ ഒരുങ്ങുന്നത്. അഴിമതിയുടെ കൂത്തരങ്ങായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ഗ്രൂപ്പിന്റെ സമ്മര്‍ദവും ഇതിന് പിന്നിലുണ്ടായിരുന്നു. നേരത്തെ സിന്ധ്യയുടെ സമ്മര്‍ദ പ്രകാരം അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള പദ്ധതി ചൗഹാന്‍ ഉപേക്ഷിച്ചിരുന്നു. കൂടുതല്‍ വിലയ്ക്കാണ് ഫോണുകള്‍ വാങ്ങുന്നതെന്നായിരുന്നു ഇവര്‍ കണ്ടെത്തിയത്.

ബുദ്ധികേന്ദ്രം മിശ്ര

ബുദ്ധികേന്ദ്രം മിശ്ര

ചൗഹാന്റെ കടുത്ത നീക്കത്തിന് പിന്നിലെ പ്രധാന കാരണം നരോത്തം മിശ്രയാണ്. അണിയറയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും മിശ്രയാണ്. കമല്‍നാഥ് അധികാരത്തിലിരിക്കുമ്പോള്‍ ഒന്നും ചെയ്തിരുന്നില്ലെന്ന് മിശ്ര പറയുന്നു. എന്തൊക്കെ ഫണ്ടുകള്‍ ലഭിച്ചാലും അത് ചിന്ദ്വാരയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പോയിരുന്നതെന്നും മിശ്ര പറയുന്നു. കമല്‍നാഥിന്റെ മണ്ഡലമാണ് ചിന്ദ്വാര. ഇത്രയൊക്കെയാണെങ്കിലും ചിന്ദ്വാരയിലും വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും, സംസ്ഥാനത്തിന് ഫണ്ടുകള്‍ ഇല്ലെന്നും മിശ്ര തുറന്നടിച്ചു.

സിന്ധ്യക്ക് ചിരി

സിന്ധ്യക്ക് ചിരി

കോണ്‍ഗ്രസില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയും മറ്റ് വിമതരും പാര്‍ട്ടി വിടാനുള്ള പ്രധാന കാരണം കമല്‍നാഥായിരുന്നു. അന്ന് ഇവര്‍ ഉന്നയിച്ചത് വികസനത്തിനുള്ള പണമെല്ലാം പോകുന്നത് ചിന്ദ്വാരിയിലേക്കാണെന്നായിരുന്നു. എംഎല്‍എമാരുടെ ഫണ്ടുകള്‍ കമല്‍നാഥ് തടഞ്ഞ് വെച്ചെന്നും, ഇതിന് പിന്നില്‍ സ്വന്തം മണ്ഡലത്തിലെ വികസനം മാത്രമാണെന്നും ഇവര്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ തെളിവുകളെല്ലാം സിന്ധ്യ ചൗഹാന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. കമല്‍നാഥിന്റെ മണ്ഡലത്തിലെ പല സ്ഥാപനങ്ങളും പൂട്ടിക്കെട്ടിക്കാനാണ് ചൗഹാന്‍ ഒരുങ്ങുന്നത്.

ഓഫീസര്‍മാര്‍ക്ക് കടുംവെട്ട്

ഓഫീസര്‍മാര്‍ക്ക് കടുംവെട്ട്

മുഖ്യമന്ത്രിയുടെ ഓഫീസ് കമല്‍നാഥിന്റെ കാലത്ത് മധ്യസ്ഥ സംഘത്തിന്റെ കേന്ദ്രമായി മാറിയെന്ന് മിശ്ര പറയുന്നു. അഴിമതി പണം ഇതിലൂടെ ഒഴുകുകയായിരുന്നു. ഉദ്യോഗസ്ഥരെ ഇനിയും വെച്ച് പൊറുപ്പിക്കാനാവില്ല. സ്ഥലം മാറ്റേണ്ടവരുടെ പട്ടിക ദിവസവും പുറത്ത് വിടുമെന്ന് മിശ്ര വ്യക്തമാക്കി. മന്ത്രിമാരുടെ വലിയൊരു ടീം ഉണ്ടാക്കി അഴിമതിയെ കുറിച്ച് അന്വേഷിക്കാനാണ് ചൗഹാന്‍ ലക്ഷ്യമിടുന്നത്. ഇത് നരോത്തം മിശ്രയാണ് നിര്‍ദേശിച്ചത്. നേരത്തെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ബിജെപിയുടെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസിന് റോളില്ല

കോണ്‍ഗ്രസിന് റോളില്ല

കോവിഡ് കാലത്ത് നിഷ്പ്രഭമായ അവസ്ഥയിലാണ് കോണ്‍ഗ്രസ്. ശിവരാജ് സിംഗ് ചൗഹാന്‍ പ്രതിപക്ഷ നേതാക്കളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ് മീഡിയ സെല്‍ അധ്യക്ഷന്‍ ജിത്തു പട്വാരി പറഞ്ഞു. ബിജെപിയുടെ മുഖ്യമന്ത്രിയെ പോലെയാണ് ചൗഹാന്റെ പെരുമാറ്റം. ഏഴര കോടി ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ചൗഹാന്‍ ബിജെപി നേതാക്കളുമായി മാത്രമാണ് ചര്‍ച്ചകള്‍ നടത്തുന്നത്. സ്വയം സൂപ്പര്‍ ഹീറോയായി കരുതിയാണ് ചൗഹാന്‍ കാര്യങ്ങളെ നിയന്ത്രിക്കുന്നതെന്നും പട്വാരി പറഞ്ഞു.

കമല്‍നാഥ് പ്രതീക്ഷയില്‍

കമല്‍നാഥ് പ്രതീക്ഷയില്‍

അഴിമതി ആരോപണങ്ങള്‍ അവഗണിക്കാനാണ് കമല്‍നാഥിന്റെ തീരുമാനം. ചൗഹാനെ സമ്മര്‍ദത്തിലാക്കാന്‍ നേരത്തെ തന്നെ വ്യാപം ഹീറോയെ കമല്‍നാഥ് കളത്തിലിറക്കിയിരുന്നു. ഇപ്പോള്‍ ബിജെപിയിലെ പ്രശ്‌നങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ നോട്ടം. മന്ത്രിസ്ഥാനം ഉറപ്പില്ലാത്ത പല ബിജെപി നേതാക്കളും കോണ്‍ഗ്രസുമായി രഹസ്യ ചര്‍ച്ചയിലാണ്. ഗ്വാളിയോര്‍ മേഖലയില്‍ നിന്ന് 20 പ്രാദേശിക നേതാക്കള്‍ സിന്ധ്യയുടെ വരവില്‍ അസന്തുഷ്ടരാണ്. ഇവര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസിലെത്തും.

സിന്ധ്യയെ തഴഞ്ഞു

സിന്ധ്യയെ തഴഞ്ഞു

സിന്ധ്യ ഗ്രൂപ്പിന് മന്ത്രിസ്ഥാനം നല്‍കിയെങ്കിലും കാര്യങ്ങളൊന്നും വിചാരിച്ച രീതിയില്‍ നടന്നിട്ടില്ല. കേന്ദ്ര മന്ത്രിസ്ഥാനത്തിനായുള്ള സിന്ധ്യയുടെ നീക്കങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അടക്കം ചൊടിപ്പിച്ചിരിക്കുകയാണ്. 48 മണിക്കൂറായി സിന്ധ്യ ഗ്രൂപ്പിലുള്ളവര്‍ സംസ്ഥാന നേതൃത്വത്തെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ സിന്ധ്യ ഗ്രൂപ്പിനെതിരെ തുറന്നടിച്ചിരിക്കുകയാണ്. ബിജെപിയുടെ പ്രവര്‍ത്തന രീതി ഇങ്ങനെ അല്ലെന്ന് ആദ്യം വിമതര്‍ മനസ്സിലാക്കണം. കോണ്‍ഗ്രസിനെ പോലെയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പട്ടേല്‍ തുറന്നടിച്ചു. ഇത് കേന്ദ്ര മന്ത്രി പദത്തിനായി സിന്ധ്യ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് നല്‍കുന്നത്. ഉപതിരഞ്ഞെടുപ്പ് വിജയിച്ചാല്‍ മാത്രമായിരിക്കും കേന്ദ്ര മന്ത്രിസ്ഥാനം നല്‍കുക.

English summary
bjp making new hurdles to kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X