Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദ്; പണം കിട്ടിയെന്ന് പിതാവും; നല്‍കിയത് ബിജെപി നേതാവ്

ദില്ലി: ഇന്ത്യയൊട്ടുക്കും ലൗ ജിഹാദ് നടക്കുന്നുണ്ടെന്നതിന് ഉദാഹരണമായി ബിജെപി ഉയര്‍ത്തിക്കാട്ടിയ മീററ്റ് സംഭവത്തില്‍ പണം ലഭിച്ചതായി പെണ്‍കുട്ടിയുടെ പിതാവും. ഒരു ബിജെപി നേതാവ് താന്‍ പെണ്‍കുട്ടിയുടെ പിതാവിന് പണം നല്‍കിയെന്നു പറഞ്ഞതിന് പിന്നാലെയാണ് തുക ലഭിച്ചതായി പിതാവ് സമ്മതിച്ചത്.

പെണ്‍കുട്ടിയുടെ പിതാവിന് പണം നല്‍കിയതായി ബിജെപി പ്രാദേശിക നേതാവ് വിനീത് അഗര്‍വാള്‍ ആണ് സമ്മതിച്ചത്. താന്‍ പെണ്‍കുട്ടിയുടെ പിതാവിന് പണം നല്‍കിയിരുന്നതായും എന്നാല്‍ അത് ഏതെങ്കിലും കാര്യസാധ്യത്തിനായോ മതപരമായോ അല്ല നല്‍കിയതെന്നും വിനീത് അഗര്‍വാള്‍ പറഞ്ഞു. മുസ്ലീങ്ങള്‍ക്കെതിരെ കേസ് നല്‍കാനാണ് പണം വാങ്ങിയതെന്ന ആരോപണം പിതാവും നിഷേധിച്ചു.

delhi-map

മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്ന യുവതി തന്നെ വിവാഹം ചെയ്തത് ഭീഷണിപ്പെടുത്തി മതം മാറ്റിയാണെന്നും, ചില മുസ്ലീം പ്രാദേശിക നേതാക്കള്‍ തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

രണ്ടുദിവസം മുന്‍പാണ് വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയാണ് താന്‍ ലൗ ജിഹാദ് നടന്നെന്ന് പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പോലീസില്‍ നടത്തിയ വെളിപ്പെടുത്തല്‍ പിന്നീട് കോടതിയിലും ആവര്‍ത്തിച്ചതോടെ ബിജെപി പ്രാദേശിക നേതൃത്വം ഇടപെട്ടു നടത്തിയ ഗൂഢാലോചനയാണ് ലൗ ജിഹാദ് ആരോപണത്തിന് പിന്നിലെന്ന് എതിര്‍പാര്‍ട്ടിക്കാര്‍ ആരോപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+