Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി കാണുന്നുണ്ടോ ഇതെല്ലാം, ബിജെപി നേതാവില്‍ നിന്ന് പിടികൂടിയത് ലക്ഷക്കണക്കിന് രൂപയും തോക്കുകളും...

നിരവധി കേസുകളില്‍ പ്രതിയായ ബംഗാളിലെ മാഫിയ തലവനായ രാജേഷിനെയും ബിജെപി നേതാവിനൊപ്പം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്‍ക്കത്ത: ബംഗാളിലെ ബി ജെ പി നേതാവില്‍ നിന്ന് 33 ലക്ഷം രൂപയുടെ കള്ളപ്പണവും ആയുധങ്ങളും പിടികൂടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മനീഷ് ശര്‍മ്മ എന്ന മനീഷ് ജോഷിയില്‍ നിന്നാണ് പണവും ആയുധങ്ങളും പിടികൂടിയത്.

മനീഷ് ശര്‍മ്മയോടൊപ്പം ബംഗാളിലെ അധോലോക തലവനായ രാജേഷ് ഝായെയും, മറ്റു മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മനീഷ് ശര്‍മ്മയില്‍ നിന്ന് കണ്ടെടുത്ത 10 ലക്ഷത്തില്‍ മുഴുവനും 2000 രൂപയുടെ കറന്‍സികളായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനീഷ് ശര്‍മ്മയെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് ഞെട്ടിപ്പോയി

പോലീസ് ഞെട്ടിപ്പോയി

വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയ ബിജെപി നേതാവില്‍ നിന്ന് കണ്ടെടുത്തത് കണക്കില്‍ പെടാത്ത 33 ലക്ഷം രൂപയാണ്. ഇതില്‍ 10 ലക്ഷത്തോളം രൂപ പുതിയ 2000 രൂപ കറന്‍സിയും. ഇതിനെല്ലാം പുറമെയാണ് എട്ട് തോക്കുകളും നിരവധി വെടിയുണ്ടകളും പോലീസിന് ഇവരുടെ വാഹനത്തില്‍ നിന്ന് ലഭിച്ചത്.

മനീഷിനെ തള്ളി സംസ്ഥാന ഘടകം

മനീഷിനെ തള്ളി സംസ്ഥാന ഘടകം

ബംഗാളിയ മാഫിയ തലവനായ രാജേഷ് ഝായോടൊപ്പമാണ് മനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളില്‍ പ്രതിയായ അധോലോക നേതാവാണ് രാജേഷ്. മാഫിയ തലവനും ബിജെപി നേതാവുമായുള്ള ബന്ധം പുറത്ത് വന്നതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാല്‍ മനീഷിനെ തള്ളി സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ രംഗത്തെത്തി. മനീഷിനെ പിന്തുണക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് മനീഷിന്റെ ഉത്തരവാദിത്വമാണെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

പ്രമുഖ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

പ്രമുഖ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്

മനീഷിനെ പിടികൂടിയതോടെ ബിജെപിയാണ് പ്രതിരോധത്തിലായത്. മനീഷും പ്രമുഖ ബിജെപി നേതാക്കളും ഒരുമിച്ച് നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മനീഷും ബിജെപി നേതാവ്

മനീഷും ബിജെപി നേതാവ്

ഇതുവരെ കള്ളപ്പണവുമായി പിടികൂടിയ രാഷ്ട്രീയ നേതാക്കളെല്ലാം ബിജെപിക്കാരാണെന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും, മഹാരാഷ്ട്രയില്‍ നിന്നും ബിജെപി നേതാക്കളെ കള്ളപ്പണവുമായി അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+