• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സങ്കല്‍പ്പ് പത്ര ലക്ഷ്യമിടുന്നത് 5 വര്‍ഷത്തെ മാറ്റങ്ങള്‍.... പുതിയ ഇന്ത്യക്കായി 10 വാഗ്ദാനങ്ങള്‍!!

 • By Vidyasagar
cmsvideo
  വൻ പ്രഖ്യാപനവുമായി BJPയുടെ പ്രകടന പത്രിക | News Of The Day | Oneindia Malayalam

  ബിജെപിയുടെ പ്രകടനപത്രിക സങ്കല്‍പ്പ് പത്ര വലിയ അവകാശവാദങ്ങളോടെ പുറത്തിറക്കിയിരിക്കുകയാണ്. ഒരുപക്ഷേ കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായി ദേശീയത ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഒരുപക്ഷേ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കാര്യങ്ങളും തങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നുമുള്ള കാര്യങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

  സ്ഥിരം വാഗ്ദാനമായ രാമക്ഷേത്ര നിര്‍മാണം ഇത്തവണയും പ്രകടനപത്രികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം പുല്‍വാമ ഭീകരാക്രമണവും, ബാലക്കോട്ടിലെ തിരിച്ചടിയും കണക്കിലെടുത്താണ് ദേശീയത പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കുള്ള ആനുകൂല്യം കോണ്‍ഗ്രസിന് സമാനമായി ബിജെപി പത്രികയിലും ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമായും നല്‍കിയ പത്ത് വാഗ്ദാനങ്ങള്‍ ബിജെപിയുടെ പുതിയ ഇന്ത്യ എന്ന ആശയത്തെയാണ് സൂചിപ്പിക്കുന്നത്.

  കശ്മീരിന്റെ പ്രത്യേക പദവി

  കശ്മീരിന്റെ പ്രത്യേക പദവി

  ആര്‍ട്ടിക്കില്‍ 370 പ്രകാരമുള്ള കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുമെന്നാണ് ബിജെപി ഉറപ്പ് നല്‍കുന്നത്. ഇത് കശ്മീരിലെ കുടിയേറ്റക്കാര്‍ക്കും സ്ത്രീകള്‍ക്കും എതിരാണ് ഈ നിയമം. കശ്മീരിന്റെ വികസനത്തിന് തടസ്സമാണ് ഈ നിയമമെന്ന് ബിജെപി പറയുന്നു. അതേസമയം ബിജെപിയുടെ പ്രധാന വോട്ടുബാങ്കായി മാറുമെന്ന് പ്രതീക്ഷിക്കുന്ന കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. പശ്ചിമ പാകിസ്താനിലെ അഭയാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായവും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കശ്മീരില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കും. ഭാവി നയത്തിലെ പ്രധാന പ്രഖ്യാപനമാണിത്.

  അതിര്‍ത്തിയിലെ സുരക്ഷ

  അതിര്‍ത്തിയിലെ സുരക്ഷ

  പാകിസ്താനില്‍ നിന്നുള്ള തീവ്രവാദം ശക്തമാകുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷയാണ് മറ്റൊരു പ്രധാന വാഗ്ദാനം. അതിര്‍ത്തിയില്‍ പുതിയ നൂതനമായ ചെക്ക് പോസ്റ്റുകളാണ് നിര്‍മാണത്തിലുള്ളത്. 2024ലോടെ ഇത് കൂടുതല്‍ സുരക്ഷിതമാക്കും. ഈ ചെക്ക് പോസ്റ്റ് വഴിയായിരിക്കും ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വ്യാപാര മാര്‍ഗം ഈ പോസ്റ്റുകള്‍ വഴിയായിരിക്കും.

  കാര്‍ഷിക വരുമാനം

  കാര്‍ഷിക വരുമാനം

  കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. 2022ഓടെ ഇത് യാഥാര്‍ത്ഥ്യമാക്കും. കോണ്‍ഗ്രസിന്റെ രാജ്യവ്യാപകമായി കര്‍ഷക വായ്പ എഴുതി തള്ളുമെന്ന പ്രഖ്യാപനത്തിന് മറുപടിയാണ് ഇത്. കാര്‍ഷിക മേഖലയിലെ 25 ലക്ഷം കോടി നിക്ഷേപം എല്ലാ പ്രഖ്യാപനങ്ങള്‍ക്കും മുകളിലാണ്. ഇത് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ്. പലിശരഹിത കിസാന്‍ ക്രെഡിറ്റ് വായ്പകള്‍, ഒരു ലക്ഷം വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പലിശ ഇല്ല എന്ന വാഗ്ദാനവും ബിജെപി നല്‍കുന്നുണ്ട്.

  പൗരത്വ ബില്‍ ഭേദഗതി

  പൗരത്വ ബില്‍ ഭേദഗതി

  പൗരത്വ ബില്‍ ഭേദഗതിയാണ് മറ്റൊരു സുപ്രധാന വാഗ്ദാനം. പ്രതിഷേധങ്ങള്‍ കനത്തിട്ടും അത് ഉപേക്ഷിക്കില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. 2024നുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വ നല്‍കുന്ന പദ്ധതി കൂടിയാണിത്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമാണ് ഇത്. സൈന്യത്തിന് എല്ലാ സ്വാതന്ത്ര്യവും നല്‍കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ദേശീയ സുരക്ഷയില്‍ വിട്ടിവീഴ്ച്ചയില്ലെന്നാണ് പ്രഖ്യാപനം. ആധുനിക രീതിയിലുള്ള ആയുധങ്ങള്‍ സൈനിക മേഖലയില്‍ എത്തിക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.

  ദേശീയ സുരക്ഷ

  ദേശീയ സുരക്ഷ

  ദേശീയസുരക്ഷ വളരെ പ്രധാനമാണെന്ന് ബിജെപി അടിവരയിടുന്നു. സൈനികരുടെ ക്ഷേമത്തിനും പ്രകടനപത്രികയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഗുണകരാണെന്നും ബിജെപി ചൂണ്ടിക്കാണിക്കുന്നു. സൈനികര്‍ക്ക് വിരമിക്കുന്നതിന് മുമ്പേ ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. പ്രത്യേക പരിശീലനം, ധനസഹായം, ഉന്നത പഠനത്തിനുള്ള സഹായം, വീട് നിര്‍മാണം തുടങ്ങിയവയില്‍ സഹായം എന്നിവയും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

   രാമക്ഷേത്ര നിര്‍മാണം

  രാമക്ഷേത്ര നിര്‍മാണം

  ബിജെപി എല്ലാ കാലത്തും ഉയര്‍ത്തിയിട്ടുള്ള വാഗ്ദാനമാണ് അയോധ്യയിലെ രാമക്ഷേത്രം. നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് ഇതുവരെ നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ പരിഗണിച്ച് രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് ബിജെപി ഉന്നയിക്കുന്നത്. ഇന്ത്യയിലെ ഒന്നാകെ ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്നും ആവര്‍ത്തിച്ചിട്ടുണ്ട്. ഇത് നടപ്പാക്കിയാല്‍ ഇന്ത്യയില്‍ ലിംഗ നീതി ഉണ്ടാവുമെന്നും ബിജെപി പറയുന്നു.

  ലക്ഷ്യം 2024

  ലക്ഷ്യം 2024

  അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികളാണ് ഇത്. ഒരുപക്ഷേ ബിജെപി ഉയര്‍ത്തുന്ന പുതിയ ഇന്ത്യ എന്ന സ്വപ്നത്തെ സാധ്യമാക്കാവുന്ന പദ്ധതികളാണ് ഇത്. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി ദേശീയതയ്ക്ക് വലിയ പ്രാധാന്യം പ്രകടനപത്രികയിലുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്ന ആശയത്തില്‍ അധിഷ്ഠിതമായി അടുത്ത 5 വര്‍ഷത്തേക്കുള്ള പാക്കേജാണിത്. വികസന കാര്യങ്ങളും ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആശയങ്ങളെ പ്രതിരോധിക്കാനാണ് കര്‍ഷകര്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിച്ചതെന്നും സൂചനയുണ്ട്.

  ലോക്സഭ തിരഞ്ഞെടുപ്പ് 2019

  രാഹുല്‍ ഗാന്ധി വാഗ്ദാനങ്ങളെല്ലാം പാലിച്ചോ? കണക്കുകളില്‍ കോണ്‍ഗ്രസ് മുന്നില്‍

  lok-sabha-home

  English summary
  bjp manifesto 2019 top 10 promises for next 5 years

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X

  Loksabha Results

  PartyLW T
  BJP+8346354
  CONG+38790
  OTH89098

  Arunachal Pradesh

  PartyLW T
  BJP33033
  JDU178
  OTH3811

  Sikkim

  PartyW T
  SKM01717
  SDF01515
  OTH000

  Odisha

  PartyLW T
  BJD7042112
  BJP16723
  OTH8311

  Andhra Pradesh

  PartyLW T
  YSRCP0150150
  TDP02424
  OTH011

  -
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more