കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വന്‍ വിജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, മല്‍സരിക്കാനെത്തിയവരും പിന്മാറി

Google Oneindia Malayalam News

ഇറ്റാനഗര്‍: തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മല്‍സരിക്കാന്‍ ആളില്ലാത്ത സാഹചര്യം. വോട്ടെടുപ്പിന് മുമ്പ് തന്നെ പകുതിയിലധികം സ്ഥാനാര്‍ഥികളും ജയിച്ചതായി പ്രഖ്യാപിച്ചു. മല്‍സരിക്കാന്‍ എത്തിയവരാകട്ടെ, നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. അരുണാചല്‍ പ്രദേശിലാണ് ഇങ്ങനെ ഒരു രാഷ്ട്രീയ സാഹചര്യം. മല്‍സരം നടക്കുന്ന വാര്‍ഡുകളിലാകട്ടെ, മിക്കയിടത്തും ബിജെപി ജയിക്കുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ്. നരേന്ദ്ര മോദിയുടെ വികസന നയങ്ങള്‍ ജനം അംഗീകരിക്കുന്നതിന് തെളിവാണിതെന്ന് ബിജെപി അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ....

2 വര്‍ഷം മുമ്പ് നടക്കേണ്ടത്

2 വര്‍ഷം മുമ്പ് നടക്കേണ്ടത്

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണ് അരുണാചല്‍ പ്രദേശില്‍. രണ്ടു വര്‍ഷം മുമ്പേ നടക്കേണ്ടതായിരുന്നു. പലവിധ കാരണങ്ങളാല്‍ നീണ്ടുപോയി. ഇക്കൊല്ലം ഏപ്രിലില്‍ നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്. കൊറോണയെ തുടര്‍ന്ന് വീണ്ടും നീട്ടി. ഈ മാസം 22നാണ് വോട്ടെടുപ്പ്. ഫലം 26ന് വരും.

മല്‍സരിക്കാന്‍ ആളില്ല

മല്‍സരിക്കാന്‍ ആളില്ല

ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കാന്‍ ആളില്ല എന്നതാണ് അരുണാചല്‍ പ്രദേശിലെ അവസ്ഥ. അതുകൊണ്ടുതന്നെ പകുതിയിലധികം ബിജെപി സ്ഥാനാര്‍ഥികളും ജയിച്ചു. തിങ്കളാഴ്ച ആയിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഒട്ടേറെ പേര്‍ പത്രിക പിന്‍വലിച്ചതോടെ ബിജെപി സ്ഥാനാര്‍ഥികള്‍ മാത്രമായി രംഗത്ത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്

അരുണാചല്‍ പ്രദേശില്‍ പഞ്ചായത്ത് ഭരണസമിതികളിലേക്കും ഇറ്റാനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍, പസിഘട്ട് മുന്‍സിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എതിരാളികളില്ലാത്തതിനാല്‍ ഓട്ടേറെ പ്രദേശങ്ങളില്‍ വിജയികളെ പ്രഖ്യാപിച്ചു എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ഹാബങ് ലാംപങ് അറിയിച്ചു.

ഇനി വോട്ടെടുപ്പ് വേണോ

ഇനി വോട്ടെടുപ്പ് വേണോ

ഇറ്റാനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ 20 വാര്‍ഡുകളാണുള്ളത്. അഞ്ച് സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ല. പസിഘട്ട് മുന്‍സിപ്പല്‍ കൗണ്‍സിലിലെ എട്ട് വാര്‍ഡുകളിലെ 17 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. 242 ജില്ലാ പരിഷത്ത് വാര്‍ഡുകളില്‍ 96ലും ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളത് എന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

അന്തിമ ഫലം വരുമ്പോള്‍

അന്തിമ ഫലം വരുമ്പോള്‍

8291 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 5410 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ ജയിച്ചു. എതിരാളികളില്ലാത്തതിനാലാണിത്. ബിജെപി മികച്ച വിജയമാണ് നേടിയതെന്ന് സംസ്ഥാന പ്രസിഡന്റ് തര്‍ തരക് പറഞ്ഞു. അന്തിമ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇതിനേക്കാള്‍ മികച്ച വിജയമാകുമെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ വിജയം

മോദിയുടെ വിജയം

ബിജെപിയാണ് അരുണാചല്‍ പ്രദേശില്‍ ഭരണം നടത്തുന്നത്. ജനങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ അംഗീകരിക്കുന്നതിന് തെളിവാണിതെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. കേന്ദ്ര യുവജനക്ഷേമ മന്ത്രി കിരണ്‍ റിജിജുവിന്റെ നാടാണ് അരുണാചല്‍ പ്രദേശ്. വിജയിച്ച സ്ഥാനാര്‍ഥികളെ അദ്ദേഹം അഭിനന്ദിച്ചു.

 വിജെ ചിത്രയുടെ മുഖത്ത് പാടുകള്‍; കൊലപാതക സാധ്യത തള്ളാതെ പോലീസ്, നടിക്ക് സംഭവിച്ചത്... വിജെ ചിത്രയുടെ മുഖത്ത് പാടുകള്‍; കൊലപാതക സാധ്യത തള്ളാതെ പോലീസ്, നടിക്ക് സംഭവിച്ചത്...

English summary
BJP Massive Victory in Arunachal Pradesh Local Body Election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X