കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ 2 കാരണങ്ങള്‍ ബിജെപിയെ വീഴ്ത്തും, രാഹുല്‍ ഗാന്ധി പോപ്പുലര്‍ നേതാവ്!!

Google Oneindia Malayalam News

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസ് അപ്രതീക്ഷിതമായി കുതിപ്പുണ്ടാക്കാന്‍ ഒരുങ്ങുകയാണ്. അവസാന ഘട്ട പോളിംഗിന് മുന്നേ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനവും മാറിയിരിക്കുകയാണ്.

എന്നാല്‍ ബിജെപിയുടെ പ്രചാരണങ്ങള്‍ കാര്യമായി എവിടെയുമെത്തിയിട്ടില്ല. പ്രഗ്യാ സിംഗിന് വേണ്ടിയാണ് ബിജെപി സകല കരുത്തും ഉപയോഗിച്ചത്. എന്നാല്‍ അവരുടെ പ്രസ്താവനകള്‍ പാര്‍ട്ടിയെ എല്ലാ മണ്ഡലത്തിലും ബാധിച്ചിരിക്കുകയാണ്. ഗോഡ്‌സെയെ വീരനായകനാക്കിയ പ്രസ്താവന നഗരമേഖലകളില്‍ ബിജെപി തകര്‍ക്കും. പാര്‍ട്ടിയില്‍ തന്നെ ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

ഓടിയെത്തി കോണ്‍ഗ്രസ്

ഓടിയെത്തി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് വലിയ നേട്ടം മധ്യപ്രദേശില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാക്കി കൊടുത്തത് ബിജെപിയാണ്. പ്രഗ്യാ സിംഗിന്റെ പ്രസ്താവനയിലൂടെ കോര്‍ വോട്ടുബാങ്കില്‍ വിള്ളല്‍ വീണിരിക്കുകയാണ്. മുതിര്‍ന്ന വോട്ടര്‍മാര്‍ പലരും ബിജെപിയെ കൈവിടുമെന്ന് പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവരാജ് സിംഗ് ചൗഹാനും ഉമാ ഭാരതിയും രംഗത്തിറങ്ങിയിട്ടും ഭോപ്പാലില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പ്രഗ്യക്ക് സാധിച്ചിട്ടില്ല. അവരുടെ പ്രചാരണവും ദുര്‍ബലമാണ്. ബാക്കിയുള്ള 28 മണ്ഡലങ്ങളിലും അവരുടെ സാന്നിധ്യം ബിജെപിക്ക് ഭീഷണിയാണ്.

പാര്‍ട്ടിയിലെ വിഭാഗീയത

പാര്‍ട്ടിയിലെ വിഭാഗീയത

26 സിറ്റിംഗ് എംപിമാരില്‍ 14 പേരെ ബിജെപി ഇത്തവണ ഒഴിവാക്കിയിരുന്നു. ഇത് കടുത്ത വിഭാഗീയത പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാക്കിയിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയും ചെയ്തു. ഭോപ്പാല്‍, ഇന്‍ഡോര്‍, വിദിഷ, ഖജുരാവോ മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വിമതര്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. സുമിത്ര മഹാജന്റെ അമര്‍ഷം മോദിയുടെ നേതൃത്വത്തോടുണ്ട്. എന്തുകൊണ്ട് ടിക്കറ്റ് നിഷേധിച്ചു എന്നുപോലും അവരോട് വ്യക്തമാക്കിയിട്ടില്ല.

രാഹുല്‍ ജനപ്രിയന്‍

രാഹുല്‍ ജനപ്രിയന്‍

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് ജനപ്രിയനാണ്. അദ്ദേഹത്തെ പപ്പുവെന്ന് ഇപ്പോഴും ബിജെപി അധിക്ഷേപിക്കുന്നത് കൊണ്ട് സംസ്ഥാനത്ത് വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. യുവാക്കള്‍ക്ക് തൊഴില്‍ എന്ന കോണ്‍ഗ്രസ് നയം ബിജെപി അനുകൂലികളെ പോലും കോണ്‍ഗ്രസിനെ ഭാഗമാക്കിയിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആര്‍എസ്എസുമായുള്ള ബന്ധവും ബിജെപിക്ക് വലിയ തിരിച്ചടിയാണ്.

കര്‍ഷക വോട്ടുകള്‍

കര്‍ഷക വോട്ടുകള്‍

കര്‍ഷക മേഖലകളില്‍ രാഹുല്‍ അല്ലാതെ മറ്റ് നേതാക്കളില്ല. ഇത് സംസ്ഥാന ജനസംഖ്യയുടെ 50 ശതമാനത്തോളം വരും. അതേസമയം നഗരമേഖലകളില്‍ കോണ്‍ഗ്രസ് കൂടുതല്‍ ജനപ്രിയമായി വരികയാണ്. യുവാക്കള്‍ക്കിടയിലെ സ്വാധീനമാണ് ഇതിന് കാരണം. എന്നാല്‍ ബിജെപിയുടെ നേതൃ ദാരിദ്ര്യം വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം കര്‍ഷക വോട്ടുകള്‍ 22 സീറ്റുകള്‍ കോണ്‍ഗ്രസിന് ഉറപ്പിക്കുന്നതാണ്. ഇതിന് പുറമേ ബിജെപിയുടെ പല നേതാക്കളും കോണ്‍ഗ്രസിന് വോട്ടുമറിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

15 വര്‍ഷത്തിനിടെ ആദ്യം

15 വര്‍ഷത്തിനിടെ ആദ്യം

കോണ്‍ഗ്രസ് 15 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് സംസ്ഥാനത്ത് മുന്‍തൂക്കം നേടുന്നത്. ഇത്രയും കാലം ശിവരാജ് സിംഗ് ചൗഹാന്റെ പോപ്പുലാരിറ്റി ബിജെപിക്ക് ഗുണം ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയേക്കാള്‍ പ്രശസ്തനായ പാര്‍ട്ടി നേതാവാണ് കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. അവസാന ഘട്ട വോട്ടെടുപ്പിലെ മധ്യപ്രദേശിലെ സീറ്റുകളും വോട്ട് ചെയ്യുന്നുണ്ട്. ഇവിടെ വിജയിക്കേണ്ടത് ബിജെപിക്കാണ്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാജസ്ഥാനില്‍ ബിജെപിയുടെ കുതിപ്പ്.... മോദി ഫാക്ടര്‍ ശക്തം, ബംഗാളില്‍ 12 സീറ്റ് പിടിക്കും!!രാജസ്ഥാനില്‍ ബിജെപിയുടെ കുതിപ്പ്.... മോദി ഫാക്ടര്‍ ശക്തം, ബംഗാളില്‍ 12 സീറ്റ് പിടിക്കും!!

English summary
bjp may collapse in madhya pradesh party faces rebellion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X