കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വകുപ്പ് വിഭജനത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി: ഇട‍ഞ്ഞുനിന്ന് നിതിന്‍ പട്ടേല്‍, രുപാനിയോട് ശത്രുത

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ അധികാരപ്പോര്. വകുപ്പ് തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഓഫീസിലെത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച ഗാന്ധിനഗറിലെ സാച്ചിവലയിലെ ഓഫീസില്‍ മറ്റ് മന്ത്രിമാരെല്ലാം ചാര്‍ജ്ജെടുത്തുവെങ്കിലും പട്ടേല്‍ വിട്ടുനില്‍ക്കുകയായിരുന്നു.

വിജയ് രുപാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റെടുത്ത് മൂന്ന് ദിവസത്തിന് ശേഷം ചേര്‍ന്ന വകുപ്പ് വിഭജനം സംബന്ധിച്ച യോഗത്തിലാണ് പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. മുഖ്യമന്ത്രി രുപാനിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുള്ളത്. സുപ്രധാന വകുപ്പുകളില്‍ നിന്ന് തന്നെ മാറ്റിയ നടപടിക്കെതിരെയാണ് പട്ടേല്‍ രോഷം പ്രകടിപ്പിച്ചിട്ടുള്ളത്. ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ രാജിവച്ചേക്കുമെന്ന സൂചനകളാണ് പട്ടേലിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അധികാരത്തര്‍ക്കം സംബന്ധിച്ച വിവാദങ്ങളില്‍ പട്ടേലില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല.

 ധനവകുപ്പും നഗരവികസനവും

ധനവകുപ്പും നഗരവികസനവും

ധനവകുപ്പും നഗരവികസന വകുപ്പും ലഭിക്കണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിതിന്‍ പട്ടേല്‍. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം പട്ടേലിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെയുള്ളതായിരുന്നു. കഴിഞ്ഞ ദിവസം വിജയ് രുപാനിയുമായുള്ള അഭിപ്രായ ഭിന്നത ചൂണ്ടിക്കാണിച്ച് നിതിന്‍ പട്ടേല്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച യോഗത്തിലും പട്ടേല്‍ നിലപാട് വ്യക്തമാക്കിയത്.

 ഓഫീസിലെത്തിയില്ല

ഓഫീസിലെത്തിയില്ല


ധനവകുപ്പും നഗരവികസനവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടുവെങ്കിലും രണ്ട് വകുപ്പുകളും പട്ടേലിന് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല. ഇതോടെ സുപ്രധാന വകുപ്പുകളില്‍ നിന്ന് തന്നെ മാറ്റിയ നടപടിക്കെതിരെ പട്ടേല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ രാജിവച്ചേക്കുമെന്ന സൂചനകളാണ് പട്ടേലിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അധികാരത്തര്‍ക്കം സംബന്ധിച്ച വിവാദങ്ങളില്‍ പട്ടേലില്‍ നിന്നുള്ള പ്രതികരണം ലഭ്യമല്ല.
ധനവകുപ്പും നഗരവികസനവും

എംഎല്‍എമാരുടെ രാജി ഭീഷണി

എംഎല്‍എമാരുടെ രാജി ഭീഷണി

വകുപ്പ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ രാജി ഭീഷണിയുമായി ചില എംഎല്‍എമാരും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാത്ത പക്ഷം പത്ത് എംഎല്‍എമാര്‍ക്കൊപ്പം രാജിവെയ്ക്കുമെന്നാണ് വഡോദര എംഎല്‍എ രാജേന്ദ്രത്രിവേദിയുടെ ഭീഷണി. കൂട്ടായ്മയുടെ വിജയം നേടിയെന്ന് അവകാശപ്പെടുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് വകുപ്പ് വിഭജനം സംബന്ധിച്ച തര്‍ക്കങ്ങള്‍ സമ്മാനിക്കുന്നത്.

 രുപാനിയും പട്ടേലും തന്നെ

രുപാനിയും പട്ടേലും തന്നെ

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ആറാം തവണയും ഗുജറാത്തില്‍ അധികാരത്തിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് മുന്‍ മുഖ്യമന്ത്രി വിജയ് രുപാനി മുഖ്യമന്ത്രിയായും നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയുമായും തുടരുമെന്ന് നിശ്ചയിച്ചത്. ഇരുവര്‍ക്കും പുറമേ 19 മന്ത്രിമാരാണ് ഗുജറാത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതില്‍ 11 പേര്‍ കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരാണ്. 19 മന്ത്രിമാരില്‍ ഏഴ് പേര്‍ സൗരാഷ്ട്രയില്‍ നിന്നുള്ളവരും ആറ് പേര്‍ സൗത്ത് ഗുജറാത്തില്‍ നിന്നും രണ്ടുപേര്‍ സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്നുമുള്ളവരുമാണ്.

English summary
All is not well in the newly inducted Vijay Rupani government. Signs of discontent were visible as deputy chief minister Nitin Patel, who suffered the ignominy of being stripped off three key portfolios - finance, urban development and petroleum - did not assume office in the Sachivalaya in Gandhinagar on Friday even as many ministers took charge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X