Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഫോര്‍മുല പിന്തുടരാന്‍ ബിജെപി, യുപിയില്‍ ദളിത് ഉപമുഖ്യമന്ത്രി? പുതുമുഖങ്ങളും വരും

ദില്ലി: ഉത്തര്‍പ്രദേശില്‍ പരീക്ഷണത്തിന് ഒരുങ്ങി ബിജെപി. മന്ത്രിസഭയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നാണ് സൂചന. പുതുമുഖങ്ങള്‍ വരുമെന്ന സൂചനയാണ് ബിജെപി നല്‍കുന്നത്. കോണ്‍ഗ്രസിന്റെ പരീക്ഷണം ബിജെപി യുപിയില്‍ നടത്തിയേക്കുമെന്നാണ് സൂചന. ഭൂരിപക്ഷം കിട്ടിയതോടെ എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭയാണ് ബിജെപി കൊണ്ടുവരുന്നത്.

മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും അടക്കം മാറും. ജാതി സമവാക്യങ്ങളെ പൊളിച്ച് വോട്ട് നേടിയത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനമായും പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. അതിലൂടെ താക്കൂര്‍ മന്ത്രിസഭയെന്ന ധാരണ പൊളിക്കാനാണ് നീക്കം.

1

യോഗിയും മോദിയും ചേര്‍ന്ന് ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. പുതുമുഖങ്ങളുടെ കാര്യത്തില്‍ ധാരണ വന്നിട്ടുണ്ട്. ഉപമുഖ്യമന്ത്രിമാരുടെ എണ്ണം ഇത്തവണ കൂടും. അടുത്ത് തന്നെ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കോണ്‍ഗ്രസ് പഞ്ചാബില്‍ കൊണ്ടുവന്ന തന്ത്രം പൊളിഞ്ഞിരുന്നു. ദളിത് മുഖ്യമന്ത്രി എന്ന തന്ത്രമായിരുന്നു ഇത്. ചരണ്‍ജിത്ത് ചന്നി മുഖ്യമന്ത്രിയായിട്ടും കോണ്‍ഗ്രസിന് നേട്ടമൊന്നുമുണ്ടായില്ല. പക്ഷേ ഇത് വന്‍ വിജയം കാണുമായിരുന്നു. കോണ്‍ഗ്രസിലെ തമ്മിലടിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തമ്മിലടി കാരണം മുഖ്യമന്ത്രി തന്നെ രണ്ട് മണ്ഡലങ്ങളിലും തോറ്റു.

2

പ്രാദേശികമായ ജാതി സമവാക്യങ്ങള്‍ ശരിയായി നിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. കേന്ദ്ര നേതൃത്വം ഇക്കാര്യം യോഗിയെ അറിയിച്ചിട്ടുണ്ട്. ഓരോ മേഖലയിലെയും ശക്തരായ നേതാക്കളെ മന്ത്രിസഭയിലെത്തിക്കാനും നീക്കമുണ്ട്. ഇതിലൂടെ പിന്നോക്കമായി നില്‍ക്കുന്ന മേഖലയ്ക്ക് പോലും മന്ത്രിസഭയില്‍ ഇടംനല്‍കുക അതുവഴി സ്ഥിരം വോട്ടുബാങ്കായി മാറുക എന്നതാണ് ലക്ഷ്യം. അതേസമയം ഈ തീരുമാനത്തിന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് രണ്ട് നിരീക്ഷകരെ യുപിയില്‍ നിയമിക്കും. ഇവരാണ് സര്‍ക്കാരുണ്ടാക്കുന്ന കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുക. വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ഇവര്‍ അറിയിക്കും.

3

മുഖ്യമന്ത്രിയായി യോഗി തന്നെ വരുമെന്ന് ഉറപ്പാണ്. പക്ഷേ ഉപമുഖ്യമന്ത്രിയായി ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവായിരിക്കും എത്തുകയെന്നാണ് സൂചന. പ്രാഥമിക ചര്‍ച്ചയില്‍ തന്നെ ഇതിന് വേണ്ടിയുള്ള തീരുമാനമായിട്ടുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസ് നടത്തിയത് പോലൊരു പരീക്ഷണമാണ്. യുപിയില്‍ വലിയ തരംഗമാകാന്‍ സാധ്യതയുള്ള പരീക്ഷണമാണിത്. നിലവില്‍ മൗര്യ, താക്കൂര്‍ വിഭാഗത്തില്‍ നിന്നാണ് ഉപമുഖ്യമന്ത്രിമാര്‍ വരാറുള്ളത്. അതുമല്ലെങ്കില്‍ ബ്രാഹ്മണ വിഭാഗം. പക്ഷേ ഇവിടെ ദളിത് മുഖ്യമന്ത്രി വരുന്നത് ബിജെപിക്ക് ഗുണകരമാകും. മന്ത്രിസഭയില്‍ കൂടുതല്‍ പട്ടികജാതി വിഭാഗത്തെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

4

യോഗി സര്‍ക്കാരിലെ പതിനൊന്ന് മന്ത്രിമാരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റത്. ഇവര്‍ക്ക് പകരക്കാരെ കൊണ്ടുവരാന്‍ ബിജെപിക്ക് കുറച്ച് ബുദ്ധിമുട്ടാണ്. കേശവ് പ്രസാദ് മൗര്യ അടക്കം തിരഞ്ഞെടുപ്പില്‍ തോറ്റതാണ്. മന്ത്രിസഭയില്‍ കൂടുതല്‍ ഒഴിവുകള്‍ ഇത്തവണയുണ്ടാവും. ഒപ്പം പുതുമുഖങ്ങള്‍ ധാരാളം വരും. മുന്‍ ഐപിഎസ് ഓഫീസറായ അസിം അരുണാണ് ഇതില്‍ പ്രമുഖന്‍. എസ്പിയുടെ കോട്ടയായ കനോജില്‍ നിന്നാണ് അസിം അരുണ്‍ വിജയിച്ചത്. ഒപ്പം ബേബി റാണിമൗര്യയും മന്ത്രിസഭയിലെത്തും. ആഗ്ര റൂറലില്‍ നിന്നാണ് ഇവര്‍ വിജയിച്ചത്. വലിയ പദവികളാണ് ഇവരെ കാത്തിരിക്കുന്നത്.

5

മന്ത്രിമാരായി വമ്പന്‍മാരുമുണ്ടാവും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, സരോജ് നഗറിലെ എംഎല്‍എ രാജേശ്വര്‍ സിംഗ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എകെ ശര്‍മ എന്നിവരും മന്ത്രിസഭയിലുണ്ടാവും. അതേസമയം സീനിയര്‍ നേതാക്കളെ മുഴുവന്‍ തഴയാന്‍ ബിജെപിക്ക് താല്‍പര്യമില്ല. സിരാതുവില്‍ നിന്ന് തോറ്റെങ്കിലും മന്ത്രിസഭയില്‍ കേശവ് പ്രസാദ് മൗര്യയെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. എംഎല്‍സിയിലെ അംഗം കൂടിയായത് കൊണ്ടാണിത്. അതിലുപരി ഒബിസി വിഭാഗത്തിലെ ശക്തനായ നേതാവാണ് അദ്ദേഹം. സഖ്യകക്ഷികള്‍ക്കും മികച്ച പദവി ലഭിക്കും. അപ്‌നാ ദളിലെ ആശിഷ് പട്ടേല്‍, നിഷാദ് പാര്‍ട്ടിയിലെ സഞ്ജയ് നിഷാദ് എന്നിവര്‍ക്ക് ക്യാബിനറ്റ് റാങ്കും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+