കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിൽ ബിജെപിയെ രക്ഷിക്കാൻ സൂപ്പർസ്റ്റാർ വരും? അക്കൗണ്ട് തുറക്കാത്ത സംസ്ഥാനത്ത് പുതിയ സഖ്യം

Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബിജെപി പുതിയ സഖ്യത്തിനൊരുങ്ങുന്നുവെന്ന് സൂചന. തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിന്റെ പാർട്ടിയായ ജനസേനാ പാർട്ടിയും ബിജെപിയും ആന്ധ്രയിൽ ഒന്നിക്കുന്നുവെന്നാണ് സൂചനകൾ. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയും ജെഎസ്പി അധ്യക്ഷൻ പവൻ കല്യാണും കഴിഞ്ഞ ദിവസം ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപി-ജെഎസ്പി സഖ്യത്തെക്കുറിച്ച് അഭ്യൂഹം ശക്തമായത്.

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതി; കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ അറസ്റ്റ്ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതി; കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ അറസ്റ്റ്

കഴിഞ്ഞ വർഷം നടന്ന ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജെഎസ്പിക്കും ബിജെപിക്കും ആന്ധ്രയിൽ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും തൂത്തുവാരി. ഈ സാഹചര്യത്തിലാണ് ആന്ധ്രയിൽ പുതിയ സഖ്യകക്ഷിയെ പരീക്ഷിക്കാൻ ബിജെപി ഒരുങ്ങുന്നത്.

കൂടിക്കാഴ്ച

കൂടിക്കാഴ്ച


തിങ്കളാഴ്ചയാണ് പവൻ കല്യാൺ, ജെപി നദ്ദ കൂടിക്കാഴ്ച നടന്നത്. ദില്ലിയെ ജെപി നദ്ദയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ട ഒരു മണിക്കൂറോളം നേരെ നീണ്ടു നിന്നു. ജനസേനാ പാർട്ടിയുടെ മുതിർന്ന നേതാക്കളും മുൻ അസംബ്ലി സ്പീക്കർ നദേന്ദ്ല മനോഹറും പവൻ കല്യാണിനൊപ്പം ദില്ലിയിൽ എത്തിയിരുന്നു.

നേതൃത്വം ആവശ്യപ്പെട്ടു

നേതൃത്വം ആവശ്യപ്പെട്ടു

ബിജെപി നേതൃത്വത്തിന്റെ ആവശ്യ പ്രകാരമാണ് പവൻ കല്യാൺ ദില്ലിയിൽ എത്തിയതെന്നാണ് ജെഎസ്പി നേതാക്കൾ നൽകുന്ന സൂചന. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് കർണാടകയിൽ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യയും ബിജെപി ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായും പവൻ കല്യാൺ പ്രാഥമിക ചർച്ചകൾ നടത്തിയെന്നും ഇദ്ദേഹം പറയുന്നു.

 ലയനമില്ല

ലയനമില്ല

ജനസേനാ പാർട്ടിയെ ബിജെപിയുമായി ലയിപ്പിക്കാൻ ബിജെപി നേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും പവൻ കല്യാൺ വഴങ്ങുന്നില്ലെന്നാണ് സൂചന. പാർട്ടിയെ ആന്ധ്രയിൽ നിലനിർത്തി വൈഎസ്ആർ കോൺഗ്രസിന് ബദലായി വളർത്തിയെടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും അതേ സമയം ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുതിർന്ന ജെഎസ്പി നേതാവ് പറഞ്ഞതായ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 സർക്കാരിനെതിരെ

സർക്കാരിനെതിരെ

ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ സംയുക്ത കർമ്മ പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന ബിജെപി നേതൃത്വവുമായി സഹകരിക്കാൻ തയ്യാറാണെന്ന് പവൻ കല്യാൺ അറിയിച്ചിട്ടുണ്ട്. ആന്ധ്രയുടെ തലസ്ഥാനം മൂന്ന് നഗരങ്ങളിലായി വ്യാപിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വലിയ കർഷക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇക്കാര്യത്തിൽ ഇടപെട്ട് അമരാവതി തന്നെ തലസ്ഥാനമായി നിലനിർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് പവൻ കല്യാൺ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായും ജെഎസ്പി നേതാവ് പറഞ്ഞു.

2500 കോടി

2500 കോടി

അമരാവതിയിലെ തലസ്ഥാന നഗരത്തിന് ശിലാസ്ഥാപനം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പവൻ കല്യാൺ ബിജെപി നേതൃത്വത്തെ ഓർമിപ്പിച്ചു. തലസ്ഥാന നഗരത്തിനായി 2500 കോടി കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. തലസ്ഥാനം സംസ്ഥാനത്തിന്റെ വിഷയം മാത്രമായി കണക്കാക്കി കേന്ദ്ര സർക്കാർ കൈയ്യൊഴിയരുതെന്ന് പവൻ കല്യാൺ ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശിന്റെ ഭരണ തലസ്ഥാനം വിശാഖപട്ടണത്തും. നീതിന്യായ തലസ്ഥാനം കുർണൂലും നിയമസഭാ ആസ്ഥാനം അമരാവതിയിലും ആയിരിക്കുമെന്നാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ബിജെപിയുടെ കൂടുതൽ ഇടപെടൽ ആവശ്യപ്പെടുകയാണ് പവൻ കല്യാൺ.

സൂചന നൽകി സൂപ്പർ താരം

സൂചന നൽകി സൂപ്പർ താരം

കഴിഞ്ഞ ഡിസംബറിൽ തന്നെ ബിജെപിയുമായി സഖ്യം ഉണ്ടായേക്കുമെന്ന സൂചന പവൻ കല്യാൺ നൽകിയിരുന്നു. താൻ ഒരിക്കലും ബിജെപിയുമായി അകലം പാലിച്ചിട്ടില്ലെന്നും എന്നാൽ ഒരുപാട് സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും പവൻ കല്യാൺ തിരുപ്പതിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയ സമവാക്യങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

2014ൽ

2014ൽ

നടനും തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ സഹോദരനുമായ പവൻ കല്യാൺ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായണ് ജനസേനാ പാർട്ടി സ്ഥാപിക്കുന്നത്. 2014ൽ ബിജെപി- ടിഡിപി സഖ്യത്തെ പിന്തുണച്ചെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. എന്നാൽ 2019ൽ ബിജെപിയെ കൈയ്യൊഴിഞ്ഞ് സിപിഐ, സിപിഎം, സമാജ്വാദി പാർട്ടി എന്നി പാർട്ടികളുമായി സഖ്യം ചേർന്ന് മത്സരിച്ചു. കനത്ത തിരിച്ചടിയാണ് ഈ സഖ്യം നേരിട്ടത്. 175 അംഗ നിയമസബയിൽ പവൻ കല്യാണിന്റെ ജനസേനാ പാർട്ടി ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

രണ്ട് സീറ്റുകളിൽ മത്സരിച്ച പവൻ കല്യാണിന് ഒരു സീറ്റിൽ പോലും വിജയം നേടാനായില്ല. സംസ്ഥാനത്ത് 6.87 ശതമാനം വോട്ട് വിഹിതം മാത്രമാണ് ജെഎസ്പി നേടിയത്. 102 സീറ്റുകളിൽ ജെഎസ്പി സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശുപോലും നഷ്ടമായി. ലോക്സഭ തിരഞ്ഞെടുപ്പിലാകട്ടെ ഒരു സീറ്റിലും വിജയിച്ചില്ല. അതേസമയം ആന്ധ്രയിൽ നിയമസഭാ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ അക്കൗണ്ട് തുറക്കാൻ പോലും ബിജെപി കഴിഞ്ഞില്ല,

English summary
BJP may form alliance with JSP in andhrapradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X