കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും അമിത് ഷായുടെ ചാണക്യ തന്ത്രം; കശ്മീര്‍ ഭരണം പിടിക്കാന്‍ ബിജെപി നീക്കം തുടങ്ങി

  • By Desk
Google Oneindia Malayalam News

ദില്ലി: വിചിത്ര നീക്കങ്ങളുമായിട്ടായിരുന്നു കശ്മീരില്‍ ബിജെപി. പിഡിപി-ബിജെപി സഖ്യം പിരിഞ്ഞത്.മെഹ്ബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കുകയായിരുന്നു. പിഡിപിയുമായി ചേര്‍ന്ന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പിന്തുണ പിന്‍വലിച്ച് വ്യക്തമാക്കുകയും ചെയ്തു കശ്മീരില്‍ രാഷ്ട്രപതി ഭരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഡിപിയുമായി സഖ്യമുണ്ടാക്കില്ലെ കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ കാശ്മീരില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണം ആണ് നിലവില്‍ വരികയായിരുന്നു. ഇപ്പോള്‍ വീണ്ടും കശ്മീര്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ് ബിജെപി.

 ബിജെപി ശ്രമം

ബിജെപി ശ്രമം

പിഡിപിയുമായി ചേര്‍ന്ന് ഭരണം നടത്താന്‍ നീക്കമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് ജമ്മുകശ്മീരില്‍ ഭരണം തിരിച്ചു പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയത്. ഇതിനുള്ള നീക്കങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വിമതരുടെ പിന്തുണ

വിമതരുടെ പിന്തുണ

മറ്റുപാര്‍ട്ടികളിലെ വിമതരുടെ പിന്തുണ സ്വീകരിച്ച് കൊണ്ട് ഭരണത്തിലെത്തുക എന്ന വിവിധ സംസ്ഥാനങ്ങളില്‍ വിജയിച്ച തന്ത്രം തന്നെയാണ് അമിത് ഷാ ജമ്മുകശ്മീരിലും നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. പിഡിപിയിലെ വിമതരേയും സ്വതന്ത്ര എം എല്‍ എമാരേയും ഒപ്പം കൂട്ടി ഭരണം പിടിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.

തീര്‍ഥാടനത്തിന് ശേഷം

തീര്‍ഥാടനത്തിന് ശേഷം

അമര്‍നാഥ് തീര്‍ഥാടനത്തിന് ശേഷം കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളിലേക്ക് കടക്കാനാണ് ബിജെപി നീക്കമെന്ന് അനൗദ്യോഗിക സ്രോതസ്സുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗവര്‍ണര്‍

ഗവര്‍ണര്‍

നിലവില്‍ കശ്മീരില്‍ രാഷ്ട്രപതി ഭരണമാണ് നിലനില്‍ക്കുന്നത്. ഗവര്‍ണര്‍ എന്‍ എന്‍ വോറയ്ക്ക് പകരം കശ്മീരില്‍ നിന്ന് തന്നെയുള്ള ഏതെങ്കിലും പാര്‍ട്ടി നേതാവിനെ നിയമിക്കാനാണ് ബിജെപി നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഈ നീക്കം ബിജെപിക്ക് കൂടുതല്‍ സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒടുവിലത്തെ കാരണം

ഒടുവിലത്തെ കാരണം

തീവ്രവാദ വിരുദ്ധ നടപടികള്‍ റമദാന് ശേഷം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു ബിജെപി-പിഡിപി സഖ്യം തകരാനുള്ള ഏറ്റവും ഒടുവിലത്തെ കാരണം. കത്വ സംഭവത്തില്‍ ബിജെപി നേതാക്കള്‍ പ്രതികളുടെ പക്ഷം പിടിച്ചതിനെതിരെ പിഡിപി രംഗത്തുവന്നിരുന്നു. തീവ്രവാദ വിരുദ്ധ നടപടികളുടെ പശ്ചാത്തലത്തില്‍ ഭിന്നത കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു.

നിയമസഭ

നിയമസഭ

89 അംഗ നിയമസഭയാണ് കശ്മീരിലേത്. ഇതില്‍ ബിജെപിക്ക് 25 ഉം പിഡിപിക്ക് 28 ഉം അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര എംഎല്‍എമാരെയും പിഡിപിയിലെ വിമത എംഎല്‍എമാരെയും ഒപ്പം ചേര്‍ത്ത് അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നത്.

കോണ്‍ഗ്രസിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ ആവശ്യം

ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കാനില്ലെന്നും എത്രയം പെട്ടെന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. കശ്മീര്‍ കാര്യത്തില്‍ തീരുമാനമെടുക്കുന്ന കോണ്‍ഗ്രസിന്റെ ഉപസമിതിയായിരുന്നു വിഷയത്തില്‍ തീരുമാനെടുത്തത്.

English summary
BJP may form government in J&K with help of rebel PDP MLAs, Independents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X