Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് തനിച്ച് 350 വരെ സീറ്റുകള്‍: തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും നേട്ടമുണ്ടാക്കുമെന്ന് പ്രവചനം

ഡൽഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ മികച്ച പ്രകടനം ഇത്തവണ ബിജെപി നടത്തുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും സൈഫോളജിസ്റ്റുമായ സുർജിത് ഭല്ല. ബി ജെ പിക്ക് 330 മുതൽ 350 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഭല്ല അവകാശപ്പെടുന്നത്. തമിഴ്നാട്ടില്‍ ഉള്‍പ്പെടെ ബിജെപി നേട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

'കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അവർക്ക് 330 മുതൽ 350 വരെ സീറ്റുകൾ സ്വന്തമായി ലഭിക്കാം. ഇത് ബി ജെ പിക്ക് മാത്രമാണ്. അതായത് സഖ്യകക്ഷികളെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തുന്ന ബി ജെ പിക്ക് 2019ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ 5 മുതൽ 7 ശതമാനം വരെ സീറ്റുകൾ അധികമായി ലഭിച്ചേക്കും' അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

bjp

പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായ കോൺഗ്രസിന് ഇത്തവണയും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും സുർജിത് ഭല്ല പറയുന്നു. പാർട്ടിക്ക് 44 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക. അല്ലെങ്കിൽ 2014 ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 2 ശതമാനം കുറവ് സീറ്റായിരിക്കും കോണ്‍ഗ്രസിന് നേടാന്‍ സാധിക്കുകയെന്നും സാമ്പത്തിക വിദഗ്ധന്‍ ചൂണ്ടിക്കാണിക്കുന്നു.

"(പ്രതിപക്ഷ സഖ്യത്തിലെ പ്രശ്നം നേതൃത്വമാണ്. സാമ്പത്തികമാണ് ഏറ്റവും പ്രധാനം, നേതൃത്വമാണ് രണ്ടാമത്തേത്. ഇവിടെ രണ്ടും ബി ജെ പിക്ക് അനുകൂലമാണ്. പ്രതിപക്ഷം ജനശ്രദ്ധ നേടുന്നതോ അല്ലെങ്കില്‍ അതിന്റെ സമീപത്തോ എത്തുന്നതോ ആയ ഒരു നേതാവിനെ തിരഞ്ഞെടുത്തിരുന്നെങ്കിൽ മികച്ച മത്സരം കാഴ്ചവെക്കാന്‍ സാധിക്കുമായിരുന്നു" ഭല്ല എൻഡിടിവിയോട് പറഞ്ഞു.

പരമ്പരാഗതമായി ബി ജെ പി ദുർബലമായ തമിഴ്‌നാട്ടിലും കേരളത്തിലും ബി ജെ പി ഇത്തവണ സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിച്ചു. "എല്ലായിടത്തും, തമിഴ്‌നാട്ടിൽ ബിജെപി അഞ്ചിൽ കൂടുതൽ സീറ്റുകൾ നേടിയാൽ ഞാൻ അത്ഭുതപ്പെടാനില്ല. കേരളത്തിൽ ഒന്നോ രണ്ടോ സീറ്റുകളും നേടിയേക്കാം" ഭല്ല പറഞ്ഞു.

ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ് ഈ സാധ്യതയ്ക്ക് കാരണമെന്നും അദ്ദേഹം അവകാശപ്പെടുന്നു. "ജനങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പുരോഗതിയുണ്ടായി എന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വോട്ട് ചെയ്യുന്നത്. അതാണ് അടിസ്ഥാനപരമായ കാരണം. ജാതിയോ ലിംഗഭേദമോ അല്ല, ആളുകൾ ആരോപിക്കുന്ന വിവിധ ഘടകങ്ങളോ അല്ല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത്. സമ്പദ് വ്യവസ്ഥയാണ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത്" ഭല്ല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+