ദില്ലിയില്‍ ബിജെപി സര്‍ക്കാരിന് സാധ്യത
ദില്ലി: ഒടുവില്‍ ദില്ലിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ കളമൊരുങ്ങുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അനുവാദം തേടി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു ദില്ലിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 31 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്.

എഴുപത് അംഗങ്ങളുള്ള ദില്ലി നിയമസഭയില്‍ രണ്ടാം സ്ഥാനം ആം ആദ്മി പാര്‍ട്ടിക്കാണ്. 27 എംഎല്‍എമാരുള്ള ആം ആദ്മി കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചതും ആണ്. എന്നാല്‍ ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ സാധിക്കാതെ വന്നതോടെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ചൊഴിയുകയായിരുന്നു.
35 അംഗങ്ങളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. ബിജെപിക്കുള്ളത് 31 അംഗങ്ങള്‍ മാത്രം. ബിജെപിയു സഖ്യകക്ഷിയായ അകാലി ദളിനും ഉണ്ട് ഒരു എംഎല്‍എ. എന്നാലും ഈ അംഗസംഖ്യ വച്ച് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല.
ഇതുകൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ല. ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍ ഇപ്പോള്‍ ലോക്‌സഭാംഗങ്ങളാണ്. ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിയും വരും.
സര്‍ക്കാര്‍ രൂപീകരണത്തിന് ആരും മുന്നോട്ട് വരാത്തതിനാള്‍ ദില്ലിയില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ്. രണ്ട് സ്വതന്ത്രും ഒരു ജെഡിയു അംഗവും ദില്ലി നിയമസഭയില്‍ ഉണ്ട്. ഇവരെ മൂന്ന് പേരേയും കിട്ടിയാല്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കം. അല്ലെങ്കില്‍ എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസില്‍ നിന്നോ 27 അംഗങ്ങളുള്ള ആം ആദ്മി പാര്‍ട്ടിയില്‍ നിന്നോ ആരെയെങ്കിലും ചാക്കിട്ട് പിടിക്കേണ്ടി വരും.












Click it and Unblock the Notifications