എസ്പി കുതിക്കും, തുടര്‍ഭരണമാണെങ്കിലും ബിജെപിയ്ക്ക് 60 സീറ്റ് പോകും; ജാതിസമവാക്യങ്ങളിലെ യുപി
ലക്നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാകുക ജാതി വോട്ടുകള്‍. ബി ജെ പിയ്ക്ക് തുടര്‍ഭരണം പ്രവചിച്ചുള്ള സര്‍വേകളാണ് ഇതുവരെ പുറത്തുവന്നതെങ്കിലും സമാജ് വാദി പാര്‍ട്ടി നടത്തുന്ന മുന്നേറ്റം നിര്‍ണായകമാകും എന്ന് തന്നെയാണ് വിലയിരുത്തുന്നത്. നിരവധി ഘടകങ്ങള്‍ വോട്ടിംഗിനെ സ്വാധീനിക്കുമെങ്കിലും ജാതി സമവാക്യങ്ങള്‍ തന്നെയാണ് സംസ്ഥാനത്ത് നിര്‍ണായകമാകുകയെന്നാണ് സി എന്‍ എന്‍ ന്യൂസ് 18-ന്റെ 'പോള്‍ ഓഫ് പോള്‍' വിലയിരുത്തുന്നത്.
Recommended Video
2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ വിജയം. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് ലഭിച്ച സീറ്റില്‍ നിന്ന് 60 ലധികം സീറ്റുകള്‍ ബി ജെ പിയ്ക്ക് നഷ്ടമാകുമെന്നാണ് ഭൂരിഭാഗം സര്‍വേകളും വിലയിരുത്തുന്നത്. ഇവിടെയാണ് ജാതിസമവാക്യങ്ങള്‍ ഏറെ നിര്‍ണായകമാകുന്നതും.

202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തുടര്‍ ഭരണം എല്ലാ സര്‍വേകളിലും പറയുന്നുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സമവാക്യങ്ങള്‍ എങ്ങനെ സന്തുലിതമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭരണകക്ഷിയായ ബി ജെ പിയുടെ പ്രകടനം. വിശാലമായ ഹിന്ദുത്വ കുടക്കീഴില് ജാതിവോട്ടുകളെ ഏകീകരിക്കുന്നതില്‍ ബി ജെ പിയ്ക്ക് പാളിച്ചകള്‍ സംഭവിക്കുന്നതാണ് ഭീഷണിയാകുന്നത്. മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ 11 ഒ ബി സി നിയമസഭാംഗങ്ങളാണ് ഇതുവരെ ബി ജെ പി വിട്ടത്. ഈ വിമത നേതാക്കളില്‍ ഭൂരിഭാഗവും എസ് പി-ആര് എല്‍ ഡി സഖ്യത്തിലാണ് ചേര്‍ന്നിരിക്കുന്നത്.

ബി ജെ പിയ്ക്ക് 223 മുതല്‍ 235 സീറ്റ് വരെയാണ് എബിബി സീ വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. സമാജ് വാദി പാര്‍ട്ടി 145 മുതല്‍ 157 വരെ സീറ്റ് നേടിയേക്കാം. ഇന്ത്യാ ടി വി സര്‍വേ പ്രകാരം ബി ജെ പിയ്ക്ക് 230-235 സീറ്റും സമാജ് വാദി പാര്‍ട്ടിയ്ക്ക് 160-165 സീറ്റുമാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക് ടി വി മാര്‍ക് ക്യൂ സര്‍വേയില്‍ 252-272 സീറ്റ് ബി ജെ പിയ്ക്ക് പ്രവചിക്കുമ്പോള്‍ എസ് പിയ്ക്ക് 111-131 സീറ്റാണ് പ്രവചിക്കുന്നത്.

ന്യൂസ്എക്സ്-പോള്‍സ്ട്രാറ്റ് സര്‍വേ പ്രകാരം 235-245 സീറ്റ് ബി ജെ പിയ്ക്കും 120-130 സീറ്റ് എസ് പിയ്ക്കും പ്രവചിക്കുന്നു. ടൈംസ് നൗ വീറ്റോ സര്‍വേയില്‍ ബി ജെ പി 227-254 സീറ്റ് നേടുമെന്നും എസ് പി 136-151 സീറ്റ് നേടുമെന്നുമാണ് പ്രവചനം. സീ ന്യൂസ് ഡിസൈന്‍ ബോക്സ്ഡ് ബി ജെ പിയ്ക്ക് 245-267 സീറ്റും എസ് പിയ്ക്ക് 125-148 സീറ്റും പ്രവചിക്കുന്നു. ഇന്ത്യ ന്യൂസ് ജന്‍ കി ബാത് ബി ജെ പിയ്ക്ക് 226-246 സീറ്റ് പ്രവചിക്കുമ്പോള്‍ എസ് പിയ്ക്ക് 144-160 സീറ്റ് വരെയാണ് പ്രവചിക്കുന്നത്.

കോണ്‍ഗ്രസും ബി എസ് പിയും ചിത്രത്തിലേ ഇല്ല എന്ന തരത്തിലാണ് ഈ സര്‍വേകളിലെല്ലാം വെളിവാകുന്നത്. ബി എസ് പിയ്ക്ക് പരാമവധി 16 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റുമാണ് പ്രവചിക്കുന്നത്. ചതുഷ്കോണ മത്സരമാണെങ്കിലും ഫലത്തില്‍ സമാജ് വാദി പാര്‍ട്ടിയും ബി ജെ പിയും തമ്മിലാണ് പോരാട്ടമെന്നതിലേക്ക് അടുത്തിടെ നടന്ന സംഭവവികാസങ്ങള്‍ കൊണ്ടെത്തിച്ചിട്ടുണ്ട്. പ്രിയങ്കയെ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നത് മുന്നോട്ടുവെച്ചാണ് കോണ്‍ഗ്രസ് പ്രചരണം.

നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. അഭിപ്രായ സര്‍വേകള്‍ അദ്ദേഹത്തിന് അനുകൂലമാണെങ്കിലും ഓര്‍ത്തിരിക്കേണ്ട ചില ഘടകങ്ങളുണ്ട്. ബി ജെ പിയെ യുപിയില്‍ പരാജയപ്പെടുത്തുക എന്നതാണ് എല്ലാ പാര്‍ട്ടികളും ഉള്ളില്‍ കൊണ്ടുനടക്കുന്ന കാര്യം. ബി ജെ പി യുപിയില്‍ വീണ്ടും ജയിക്കുന്നത് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെയാണ് ഉത്തര്‍പ്രദേശ് ബി ജെ പിയുടെ ഒന്നാമത്തെ സംസ്ഥാനമാകുന്നതും.

ജാതിസമവാക്യങ്ങള്‍ യുപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് മുന്നില്‍ കണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാ വിപുലീകരണത്തിലും യോഗിയുടെ മന്ത്രിസഭാ പുനസംഘടനയിലും ഒ ബി സി സമുദായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. യു പിയിലെ പ്രധാന വോട്ട് ബാങ്കാണ് ഒ ബി സി. 2017 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, യാദവതേര- ജാതവേതര വോട്ട് ബാങ്കിനെ ലക്ഷ്യമാക്കി ബി ജെ പി നടത്തിയ പ്രവര്‍ത്തനം ലക്ഷ്യം കണ്ടിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ജാതി സമവാക്യങ്ങള്‍ സന്തുലിതമാക്കാനുള്ള ശ്രമം ബി ജെ പി ആരംഭിച്ചിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ മുന്നില്‍ നിര്‍ത്തിയത് മുതല്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് മറ്റ് സമുദായക്കാരെ പ്രാതിനിധ്യത്തില്‍ ഉള്‍പ്പെടുത്തിയത് ഈ ഗെയിം പ്ലാനിന്റെ ഭാഗമായിരുന്നു. അടിസ്ഥാനപരമായി യുപിയില്‍ ബി ജെ പി ജാതവേതര ദളിതുകളും യാദവേതര ഒബിസികളുമായി ചേര്‍ന്ന് ഒരു പുതിയ ജാതി കൂട്ടുകെട്ട് സൃഷ്ടിച്ചുവെന്ന് വിലയിരുത്താമെങ്കിലും പിന്നാക്ക ജാതികളുടെ നേതാക്കള്‍ക്കിടയില്‍ ചില അതൃപ്തി കൊണ്ട് അത് വേര്‍പിരിയുന്നതായും സൂചനയുണ്ട്.

ജാതി വോട്ടുകള്‍ക്കൊപ്പം ഉത്തര്‍പ്രദേശിലെ ക്ഷേമ പദ്ധതികളും കൊവിഡ് മാനേജ്മെന്റും തെരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയമാകും. കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിനേഷന് കണക്കുകള്‍ പോലും തെരഞ്ഞെടുപ്പിലെ പ്രചരണമായിട്ടുണ്ട്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ












Click it and Unblock the Notifications