രണ്ടാം യോഗി മന്ത്രിസഭ; കൂടുതൽ മന്ത്രി സ്ഥാനങ്ങൾക്കായി ചരടുവലിച്ച് സഖ്യകക്ഷികൾ
ദില്ലി; യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള രണ്ടാം ബി ജെ പി സർക്കാർ 25 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നത്. ചടങ്ങുകൾ വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി നേതൃത്വം. 5000 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 200 വിഐപികൾ ഉൾപ്പെടെ 5000 പേർക്ക് പങ്കെടുക്കാൻ ഉള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സത്യപ്രതിജ്ഞ നിശ്ചയിച്ചെങ്കിലും പുതിയ സർക്കാരിൽ ആരൊക്കെ മന്ത്രിമാരാകും എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. അതേസമയം സഖ്യകക്ഷികൾ എല്ലാം തന്നെ മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.













Click it and Unblock the Notifications