കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകും... മുന്നോക്ക സ്ത്രീ വോട്ടുകളില്‍ മോദിക്ക് കുതിപ്പ്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രതീക്ഷിച്ചതിലും മികച്ച നേട്ടമുണ്ടാക്കുമെന്ന് പ്രണോയ് റോയിയുടെ രാഷ്ട്രീയ വിശകലന റിപ്പോര്‍ട്ട്. എന്‍ഡിടിവിയുടെ നേതൃത്വത്തില്‍ നടത്തിയ ഫീല്‍ഡ് ട്രിപ്പിലാണ് ബിജെപി നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അതേസമയം 2014ല്‍ ബിജെപി നേടിയ സീറ്റുകളില്‍ കുറവുണ്ടാവുമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. എന്നാല്‍ വലിയ തകര്‍ച്ച ഉണ്ടാവില്ലെന്നും പ്രവചിക്കുന്നു.

വോട്ടര്‍മാര്‍ നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തില്‍ സംതൃപ്തരാണ്. പ്രതിപക്ഷ നിരയില്‍ മോദിയെ വെല്ലാന്‍ നേതാക്കളില്ലെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. വോട്ടിംഗ് കഴിഞ്ഞ മേഖലകളില്‍ എല്ലാവരും ഒരുപോലെ പറയുന്നത് മോദിക്ക് വേണ്ടിയാണ് വോട്ടു ചെയ്തതെന്നാണ്. അതേസമയം രാഹുല്‍ ഗാന്ധി കാര്യമായ ശക്തിയല്ലെന്നാണ് യുവ വോട്ടര്‍മാര്‍ക്കിടയിലെ അഭിപ്രായം.

ബിജെപിക്ക് ആനുകൂല്യം

ബിജെപിക്ക് ആനുകൂല്യം

വോട്ടെടുപ്പ് കഴിഞ്ഞ 9 ബെല്‍വെതര്‍ സീറ്റുകളില്‍ 2014ലെ അതേ ജേതാവിന് തന്നെയാണ് വോട്ടു ചെയ്തിരിക്കുന്നതെന്ന് വോട്ടര്‍മാര്‍ പറയുന്നു. പ്രണോയ് റോയ് പറയുന്നത്. ഇത് ബിജെപിക്ക് വന്‍ നേട്ടമാകുമെന്നാണ്. മൂന്ന് സീറ്റുകളില്‍ മാത്രമാണ് ഇത് മാറിയിട്ടുള്ളത്. അതേസമയം സിറ്റിംഗ് സീറ്റുകളില്‍ ബിജെപി പഴയ എംപിമാരെ തന്നെ നിലനിര്‍ത്തിയതും ഗുണം ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം മോദി ഫാക്ടറില്‍ ഇല്ലാതായെന്നും ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒബിസിയില്‍ ബഹുദൂരം മുന്നില്‍

ഒബിസിയില്‍ ബഹുദൂരം മുന്നില്‍

ഒബിസി വോട്ടര്‍മാര്‍ക്കിടയില്‍ മോദിക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. 55 ശതമാനം ഒബിസി പിന്തുണ ബിജെപിക്കുണ്ട്. സംസ്ഥാനത്തിന്റെ ജാതിസമവാക്യത്തില്‍ നിര്‍ണായകമാണ് ഒബിസി വോട്ടുകള്‍. അതേസമയം മഹാഗഡ്ബന്ധന് 35 ശതമാനം ഒബിസി പിന്തുണയാണ് ഉള്ളത്. അതും ഒരുമിച്ച് മത്സരിച്ചത് കൊണ്ടാണ്. അതേസമയം കോണ്‍ഗ്രസ് പത്ത് ശതമാനം പിന്തുണ സ്വന്തമാക്കിയിട്ടുണ്ട്. ബിജെപിക്ക് ഏറ്റവുമധികം പിന്തുണ ലഭിക്കുന്നതും ഒബിസിയില്‍ നിന്നാണ്.

മുസ്ലീം വോട്ടുകള്‍ കൈവിടും

മുസ്ലീം വോട്ടുകള്‍ കൈവിടും

യുപിയില്‍ മുസ്ലീം വോട്ടുകള്‍ ബിജെപിയെ കൈവിടുമെന്നാണ് പ്രവചനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിലും, സംസ്ഥാന ഭരണത്തിലും കടുത്ത അതൃപ്തിയിലാണ് മുസ്ലീം വിഭാഗം. മഹാസഖ്യത്തിന് 75 ശതമാനം മുസ്ലീം വോട്ടുകളുടെ പിന്തുണയുണ്ട്. പക്ഷേ മുസ്ലീം വോട്ടുകള്‍ ഇത്തവണ ഭിന്നിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 25 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടും. ഇത് ബിജെപിക്ക് ഗുണകരമാകും. കോണ്‍ഗ്രസ് വലിയ സ്‌പോയിലറാവുമെന്നാണ് പ്രണോയ് റോയ് ഫീല്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദളിത് വോട്ടുകള്‍

ദളിത് വോട്ടുകള്‍

യുപിയില്‍ 21 ശതമാനം ദളിത് വോട്ടുകളുണ്ട്. 19 ശതമാനം മുസ്ലീം വോട്ടുകളുമുണ്ട്. ഇതില്‍ 19 ശതമാനം മുസ്ലീം വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുമെന്ന സൂചന നേരത്തെ മായാവതിയും നല്‍കിയിരുന്നു. സംസ്ഥാനത്ത് നഗരമേഖല കുറവാണ് ഗ്രാമീണ മേഖലയാണ് കൂടുതല്‍. 80 ശതമാനം ഗ്രാമീണ മേഖലയാണ്. 20 ശതമാനം നഗര മേഖലയും. ഇത് ബിജെപിക്ക് കൂടുതല്‍ അനുകൂലമാണ്. അതേസമയം ഇത്തവണ ഏറ്റവും വിഭജിക്കപ്പെട്ട തരത്തിലാണ് സംസ്ഥാന രാഷ്ട്രീയമുള്ളതെന്ന് പ്രണോയ് റോയ് പറയുന്നു.

കോണ്‍ഗ്രസിന് പിഴച്ചു

കോണ്‍ഗ്രസിന് പിഴച്ചു

കോണ്‍ഗ്രസ് മഹാസഖ്യത്തിനൊപ്പം ചേരാതിരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് പ്രണോയ് റോയ് പറയുന്നു. ബിജെപിക്ക് ഇത് നേട്ടമുണ്ടാക്കും. സഖ്യമുണ്ടായിരുന്നെങ്കില്‍ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ വരെ അത് കോണ്‍ഗ്രസിനെ സഹായിക്കുമായിരുന്നു. എന്നാല്‍ ബിഎസ്പിയുമായി ഇടഞ്ഞ് മധ്യപ്രദേശിലും രാജസ്ഥാനിലും വരെ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയുണ്ടാക്കും. കോണ്‍ഗ്രസ് വോട്ട് ഭിന്നിക്കില്ലെന്ന് പറഞ്ഞെങ്കിലും പല മണ്ഡലങ്ങളിലും ഇത് തന്നെയാണ് നടക്കുന്നതെന്ന് വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രാഹ്മണ സ്ത്രീ വോട്ടര്‍മാര്‍

ബ്രാഹ്മണ സ്ത്രീ വോട്ടര്‍മാര്‍

ബ്രാഹ്മണ വോട്ടര്‍മാര്‍ മോദിക്ക് തന്നെയാണ് പിന്തുണ നല്‍കുന്നത്. 100 ശതമാനവും മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ബ്രാഹ്മണ വോട്ടര്‍മാര്‍ പറയുന്നത്. ഇവര്‍ മഹാസഖ്യത്തിന് വോട്ട് ചെയ്യില്ല. അതേസമയം വനിതാ വോട്ടര്‍മാരില്‍ നല്ലൊരു ശതമാനം ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. സൗജന്യ ഗ്യാസ് കണക്ഷനും, ശൗചാലയങ്ങളും വന്‍ ഹിറ്റായെന്നാണ് വിലയിരുത്തല്‍. ഇത് വേണ്ടവിധത്തില്‍ അല്ല നടപ്പാക്കിയതെങ്കിലും, നിര്‍മിക്കാന്‍ മോദി സര്‍ക്കാര്‍ തന്നെ വേണ്ടി വന്നെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.

പ്രിയങ്ക തരംഗമാകും

പ്രിയങ്ക തരംഗമാകും

കോണ്‍ഗ്രസിന് യുപിയില്‍ പത്ത് ശതമാനം പിന്തുണ വര്‍ധിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് ഇതിന് പിന്നില്‍. പ്രിയങ്കയുടെ വരവ് വലിയ മാറ്റങ്ങള്‍ യുപിയില്‍ കൊണ്ടുവരുമെന്ന് വോട്ടര്‍മാര്‍ പറയുന്നു. കോണ്‍ഗ്രസ് എത്ര സീറ്റ് നേടിയാലും അതിന് കാരണം പ്രിയങ്കയാണെന്ന് വോട്ടര്‍മാര്‍ വിലയിരുത്തുന്നു. അതേസമയം ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസ് ഭിന്നിക്കുമെന്നും ഇവര്‍ പറയുന്നു. 18 മുതല്‍ 25 വയസ്സ് വരെയുള്ള വോട്ടര്‍മാര്‍ക്കിടയിലുള്ള സ്വാധീനമാണ് മോദിയെ ജനപ്രിയനാക്കുന്നത്. ഇത് യുപിയില്‍ ബിജെപിയെ മഹാസഖ്യത്തേക്കാള്‍ മുന്നിലെത്തിക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ടൈം മാഗസിന്റെ കവറില്‍ മോദി.... ഇന്ത്യയുടെ ഡിവൈഡര്‍ ഇന്‍ ചീഫാണ് മോദിയെന്ന് മാഗസിന്‍!!ടൈം മാഗസിന്റെ കവറില്‍ മോദി.... ഇന്ത്യയുടെ ഡിവൈഡര്‍ ഇന്‍ ചീഫാണ് മോദിയെന്ന് മാഗസിന്‍!!

English summary
bjp may have gain in up predicts prannoy roy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X