• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബംഗാള്‍ ബിജെപി പിടിക്കുമോ? മുന്‍തൂക്കം ബിജെപിക്ക്, മമതയുടെ നീക്കങ്ങളെ മോദി പൊളിച്ചത് ഇങ്ങനെ

  • By Vidyasagar

കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ വലിയ വാക് പോരാട്ടം നടന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് മമതയുടെ നീക്കങ്ങളെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. പ്രധാനമായും തൃണമൂലിന്റെ പ്രചാരണങ്ങളെ ഒരു വശത്തേക്ക് മാത്രം കൊണ്ടുവരുന്നതിനായിരുന്നു ഈ നീക്കം. ഇത് വിജയകരമായിരിക്കുകയാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് എതിരാളികളില്ലായിരുന്നു. എന്നാല്‍ ബിജെപി ഇവരെ എതിര്‍ക്കുന്ന വന്‍ ശക്തിയായി മാറിയെന്നാണ് വോട്ടര്‍മാര്‍ക്കിടയിലെ വലിയ വികാരം. സിപിഎം സംസ്ഥാനത്ത് തകര്‍ന്ന ശേഷം ഇത്ര ശക്തമായ ഒരു ശബ്ദം ഒരു പാര്‍ട്ടിയില്‍ നിന്നും കേട്ടിട്ടില്ല. ഇതാണ് ബിജെപിയുടെ ജനപ്രീതി വര്‍ധിപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പോര്

തിരഞ്ഞെടുപ്പ് പോര്

കലാപമുണ്ടാക്കുന്നതില്‍ മിടുക്കനനെന്ന് മമത മോദിയെ വിളിച്ചതാണ് പ്രകോപനത്തിന് പ്രധാന കാരണമായത്. തുടര്‍ന്ന് മമത തനിക്ക് രസഗുള അയച്ച് തരാറുണ്ടെന്ന് മോദി പറഞ്ഞു. ഇതിന് ചെളിയും കല്ലും നിറഞ്ഞ രസഗുള അയച്ച് നല്‍കുമെന്നായിരുന്നു മമത പറഞ്ഞു. വികസനത്തിന് തുരങ്കം വെക്കുന്ന സ്പീഡ് ബ്രേക്കര്‍ ദീദിയെന്നായിരുന്നു മമതയെ പിന്നീട് മോദി വിൡത്. കലാപത്തില്‍ മുങ്ങി കുളിച്ച ശരീരമാണ് മോദിയുടേതെന്നായിരുന്നു മമതയുടെ തിരിച്ചടി.

ബിജെപി മുന്‍നിരയിലേക്ക്

ബിജെപി മുന്‍നിരയിലേക്ക്

ബിജെപി ഹിന്ദി ഹൃദയഭൂമിയിലെ നഷ്ടം ഇല്ലാതാക്കാന്‍ ആശ്രയിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഒഡീഷയും, ബംഗാളും. ഇവിടെ നിന്ന് 40 സീറ്റുകള്‍ നേടണമെന്നാണ് ബിജെപി കരുതുന്നത്. ബംഗാളില്‍ 42 സീറ്റുകളും ഒഡീഷയില്‍ 21 ലോക്‌സഭാ സീറ്റുകളും ഉണ്ട്. ബംഗാളിലെ മാവോയിസ്റ്റ് മേഖലയില്‍ വന്‍ സ്വാധീനം ബിജെപി ഉണ്ടാക്കി കഴിഞ്ഞു. ജാര്‍ഖ്രം, പുരുലിയ എന്നീ മണ്ഡലങ്ങള്‍ ഇത്തവണ ബിജെപി നേടും.

2018ലെ നേട്ടം

2018ലെ നേട്ടം

2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ജാര്‍ഖ്രമിലെ 1944 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 644 എണ്ണം ബിജെപി നേടി. പുരുലിയയില്‍ 806 സീറ്റില്‍ 329 എണ്ണവും ബിജെപിക്കൊപ്പമായിരുന്നു. ജാര്‍ഖ്രമില്‍ തൃണമൂല്‍ 28 പഞ്ചായത്തുകളില്‍ തകര്‍ന്നടിഞ്ഞിരുന്നു. മമത തന്റെ രാഷ്ട്രീയ കുതിപ്പ് തുടങ്ങിയ സ്ഥലമാണ് ജാര്‍ഖ്രം. ഇടത് ഭരണം തകര്‍ന്നടിഞ്ഞതും ഈ വരവിലായിരുന്നു.

തൃണമൂലിന്റെ നേട്ടം

തൃണമൂലിന്റെ നേട്ടം

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ തന്നെയാണ് ആധിപത്യം സ്ഥാപിച്ചത്. 21110 പഞ്ചായത്തുകള്‍ തൃണമൂല്‍ വിജയിച്ചിരുന്നു. ബിജെപി വെറും 5749 പഞ്ചായത്തുകളിലാണഅ വിജയിച്ചത്. ഇടതുപക്ഷം 1708 പഞ്ചായത്തിലും കോണ്‍ഗ്രസ് 1062 പഞ്ചായത്തിലും വിജയിച്ചിരുന്നു. തൃണമൂല്‍ മമതയുടെ പ്രതിച്ഛായയിലാണ് മുന്നേറുന്നത്. എന്നാല്‍ ബിജെപിക്ക് സംഘടനാ ശക്തിയും മോദിയുടെ മികച്ച പ്രസംഗവും ഗുണകരമാണ്.

ബിജെപി കുതിക്കും

ബിജെപി കുതിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മിഷന്‍ 22 നടപ്പാക്കാനാണ് സാധ്യത. ഇടതുപക്ഷത്തിന്റെ പല നേതാക്കളും ഇപ്പോള്‍ ബിജെപിക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ദരിദ്ര മേഖലകളില്‍ ഇവര്‍ ബിജെപിക്കായി പ്രചാരണത്തിന് വരെ ഇറങ്ങുന്നുണ്ട്. അതേസമയം പ്രമുഖ നേതാക്കളെ തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. അതോടൊപ്പം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരവും നില്‍ക്കുന്നുണ്ട്. ശക്തമായ നേതാവ് മുന്നിലുണ്ടെങ്കില്‍ ട്രെന്‍ഡ് ബിജെപിക്കൊപ്പം തന്നെ നില്‍ക്കും. മോദിയിലാണ് ബിജെപിയുടെ പ്രതീക്ഷ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും, 7 ദിവസത്തിനുള്ളില്‍ തീരുമാനം, ഇവര്‍ പിന്തുണയ്ക്കും!!

English summary
bjp may have gains in bengal mamta looses ground

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more