കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശീല്‍ മോദി തെറിച്ചേക്കും, ബീഹാറില്‍ പുതിയ ഉപമുഖ്യമന്ത്രിയെ തേടുന്നു, നിതീഷിന് പൂട്ടിടാന്‍ ബിജെപി!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ നിതീഷ് കുമാറിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഉപമുഖ്യമന്ത്രിയെ മാറ്റാന്‍ ബിജെപി ആലോചിക്കുന്നു. സുശീല്‍ കുമാര്‍ മോദിയെ അമിത് ഷായ്ക്ക് അടക്കം വലിയ താല്‍പര്യമില്ല. നിതീഷിനെ സഹായിക്കുന്ന സമീപനമാണ് സുശീല്‍ മോദിക്കുള്ളതെന്ന് സംസ്ഥാനത്ത് നിന്നുള്ള നേതാക്കളും ആരോപിക്കുന്നു. മോദിയുടെ പിന്തുണയില്ലെങ്കില്‍ നിതീഷ് ഇത്തവണയും മുഖ്യമന്ത്രി പദത്തിലെത്തില്ലായിരുന്നു. അതുകൊണ്ട് നിതീഷിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിട്ടാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നത്.

സുശീല്‍ മോദിക്ക് പരീക്ഷണം

സുശീല്‍ മോദിക്ക് പരീക്ഷണം

ഉപമുഖ്യമന്ത്രിയായി സുശീല്‍ മോദിയെ നിര്‍ത്തിയാല്‍ നിതീഷിനെ നിയന്ത്രിക്കുക പ്രയാസമായിരിക്കും. ഗിരിരാജ് സിംഗ് അടക്കമുള്ളവര്‍ പുതിയ നേതാവിനെ വേണമെന്നാണ് ആവശ്യപ്പെടുന്നത്. കാരണം 15 വര്‍ഷമായി അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമാണ്. നിതീഷുമായി വളരെ അടുപ്പമുള്ളത് കൊണ്ട് മോദിയെ തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന വാദവും പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. അതേസമയം ഇതിന് പിന്തുണ കുറവാണ്. കഴിഞ്ഞ തവണ ബിജെപി നേതാക്കള്‍ക്ക് സുശീല്‍ മോദിയില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതും ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമായിട്ടുണ്ട്.

വെല്ലുവിളിയായി ഇവര്‍

വെല്ലുവിളിയായി ഇവര്‍

രണ്ട് പ്രമുഖ നേതാക്കളെയാണ് ഇത്തവണ നേതൃത്വം പരിഗണിക്കുന്നത്. ഗയയില്‍ നിന്ന് എട്ട് തവണ എംഎല്‍എയായ പ്രേംകുമാര്‍, കാമേശ്വര്‍ ചൗപ്പല്‍ എന്നിവരാണ് മുന്‍പന്തിയിലുള്ളത്. അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയത് ചൗപ്പലാണ്. പ്രേംകുമാര്‍ ഇതുവരെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇവരിലൊരാള്‍ വന്നാല്‍ ഭരണം ബിജെപിയുടെ കൈയ്യിലാവും. സുശീല്‍ മോദി ബിജെപിയുടെ യുവനേതാക്കള്‍ക്കും വലിയ പ്രിയങ്കരനല്ല.

മന്ത്രിസഭയില്‍ മാറ്റങ്ങള്‍

മന്ത്രിസഭയില്‍ മാറ്റങ്ങള്‍

രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള ആലോചനയും ബിജെപിയില്‍ നടക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് സുശീല്‍ മോദിക്ക് നല്‍കാനും ശ്രമം നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം പുതിയ ആള്‍ക്കായിരിക്കും ലഭിക്കുക. 24 മന്ത്രിമാര്‍ നേരത്തെ മത്സരിച്ചപ്പോള്‍ അതില്‍ പത്ത് പേര്‍ തോറ്റിരുന്നു. ഇതില്‍ എട്ട് പേരും ജെഡിയുവില്‍ നിന്നാണ്. ബിജെപിക്കും ജെഡിയുവിനും ഇത് നികത്തണം. പുതിയ മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടാവുമെന്ന് ഇതോടെ ഉറപ്പാണ്.

അടുത്ത തവണ നിതീഷ് ഉണ്ടാവില്ല

അടുത്ത തവണ നിതീഷ് ഉണ്ടാവില്ല

എന്‍ഡിഎയില്‍ നിതീഷ് പിടിച്ച് നില്‍ക്കുന്ന സുശീല്‍ മോദിയുടെ കടുത്ത പിന്തുണ കാരണമാണ്. മുമ്പ് നിതീഷ് ബിജെപിയെ സഹായിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമാണിത്. എന്നാല്‍ മോദി ബിജെപിയില്‍ ദുര്‍ബലനായി വരുന്നത് നിതീഷിന്റെ വിലപേശല്‍ തന്ത്രത്തെ ദുര്‍ബലമാക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഗിരിരാജ് സിംഗോ നിത്യാനന്ദ റായിയെ പോലുള്ള നേതാക്കളോ ആയിരിക്കും. ഇവര്‍ക്ക് സംസ്ഥാനത്ത് ശക്തമായ വേരോട്ടവുമുണ്ട്.

മന്ത്രിമാരെ കൂടുതല്‍ നല്‍കും

മന്ത്രിമാരെ കൂടുതല്‍ നല്‍കും

ബിജെപിക്ക് ഇത്തവണ കൂടുതല്‍ മന്ത്രിമാരെ നിതീഷ് നല്‍കേണ്ടി വരും. 15 മുതല്‍ 20 മന്ത്രിമാര്‍ വരെ ബിജെപിക്ക് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജെഡിയുവിന് പരമാവധി 12 മന്ത്രിമാര്‍ മാത്രമേ ഉണ്ടാവൂ. കഴിഞ്ഞ തവണ 20 മന്ത്രിമാര്‍ ജെഡിയുവിനും 12 പേര്‍ ബിജെപിക്കുമായിരുന്നു. ഇതോടെ നിതീഷിനെ നിയന്ത്രിക്കുന്ന കാര്യം പരസ്യമായി തന്നെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെല്ലാം ദില്ലി സന്ദര്‍ശനത്തിലാണ്. ഇവര്‍ മന്ത്രിപദത്തിനായി ലോബിയിംഗ് ആരംഭിച്ചിട്ടുണ്ട്. ചമ്പരണ്‍, മിഥിലാഞ്ചല്‍ മേഖലയില്‍ നിന്നുള്ള യുവനേതാക്കള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം സൂചന നല്‍കുന്നുണ്ട്.

English summary
bjp may looks for a new deputy cm in bihar sushil kumar modi may be removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X