കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 സംസ്ഥാനങ്ങള്‍, 85 സീറ്റുകള്‍, നരേന്ദ്ര മോദി കാരണം ബിജെപിക്ക് ഈ സീറ്റുകള്‍ നഷ്ടമാവും!!

Google Oneindia Malayalam News

Recommended Video

cmsvideo
മോദി കാരണം നാല് സംസ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന് സൂചന | Oneindia Malayalam

ദില്ലി: ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കാരണം നാല് സംസ്ഥാനങ്ങള്‍ നഷ്ടമാകുമെന്ന് സൂചന. നിലവിലെ സാഹചര്യം അനുസരിച്ചുള്ള വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അതേസമയം ഇവിടെ നിന്ന് 100 സീറ്റുകള്‍ക്ക് അടുത്ത് ബിജെപി നഷ്ടമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും കുറഞ്ഞ നിലയിലാണ് ഈ സംസ്ഥാനങ്ങളില്‍ ഉള്ളത്.

അതേസമയം കോണ്‍ഗ്രസും മറ്റ് പ്രാദേശിക കക്ഷികളും ഞെട്ടിപ്പിക്കുന്ന വിധത്തില്‍ കുതിപ്പ് നടത്തിയെന്നാണ് വ്യക്തമാകുന്നത്. രാഹുല്‍ ഗാന്ധി ഈ നാല് സംസ്ഥാനങ്ങളിലും ജനപ്രിയ നേതാവായി വളര്‍ന്നിരിക്കുകയാണ്. മോദിക്ക് മാസങ്ങള്‍ക്ക് മുമ്പ് വരെ വന്‍ ജനപ്രീതി ഉണ്ടായിരുന്ന സംസ്ഥാനങ്ങളാണ് ഇപ്പോള്‍ നഷ്ടമാകുന്നതിന്റെ വക്കില്‍ നില്‍ക്കുന്നത്. ഇത് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ബംഗാള്‍, ബീഹാര്‍, എന്നിവയാണ് നാല് സംസ്ഥാനങ്ങള്‍. ഇതിനൊപ്പം തമിഴ്‌നാടും കൂടി ചേരുമ്പോള്‍ മോദിയുടെ പ്രതിച്ഛായ വളരെ താഴെ പോകും. ഈ അഞ്ച് സംസ്ഥാനങ്ങളിലായി 249 സീറ്റുണ്ട്. മൊത്തം സീറ്റിന്റെ 45 ശതമാനമാണ് ഇത്. 2014ല്‍ ബിജെപി ഈ സംസ്ഥാനങ്ങളില്‍ നിന്ന് 187 സീറ്റാണ് നേടിയത്. ഇത്തവണ ഇതില്‍ 100 സീറ്റുകള്‍ നഷ്ടമാകും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബിജെപി തന്നെ ജനപ്രിയമല്ലാത്ത അവസ്ഥയിലാണ്.

യുപിയില്‍ ദയനീയം

യുപിയില്‍ ദയനീയം

യുപിയില്‍ 73 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിജെപി നേടിയത്. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ദയനീയ അവസ്ഥയിലാണ് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ. 43.9 പേരാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത്. ഇത് ശരാശരി ആണെങ്കിലും രണ്ട് മാസം മുമ്പ് നടന്ന സര്‍വേയാണിത്. മോദിയുടെ ജനപ്രീതിയില്‍ ഇനിയും ഇടിവ് വരാനാണ് എല്ലാ സാധ്യതയും ഉള്ളത്.

 സര്‍ക്കാരിന്റെ പ്രവര്‍ത്തനം

സര്‍ക്കാരിന്റെ പ്രവര്‍ത്തനം

യുപിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അത്യന്തം ദയനീയമാണ്. എംപിമാരുടെ പ്രവര്‍ത്തനത്തില്‍ 8.2 ശതമാനവും എംഎല്‍എമാരുടെ പ്രകടനത്തില്‍ 11.8 ശതമാനം പേരുമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. ഇത് ഏറ്റവും മോശം എന്നതിലും താഴെയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രകടനം നല്ലതാണെന്ന് വെറും 22 ശതമാനം പേരാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെയും മഹാസഖ്യത്തിന്റെ വോട്ടുശതമാനം വര്‍ധിക്കുന്നതോടെ യുപിയില്‍ 44 സീറ്റിന്റെ നഷ്ടം ബിജെപിക്കുണ്ടാവും. 27 സീറ്റില്‍ ബിജെപി ഒതുങ്ങും.

 മഹാരാഷ്ട്രയിലും കഠിനം

മഹാരാഷ്ട്രയിലും കഠിനം

മഹാരാഷ്ട്രയില്‍ 48 സീറ്റുകളാണ് ഉളളത്. 41 സീറ്റുകളാണ് ഇവിടെ ബിജെപി ശിവസേന സഖ്യത്തിനുള്ളത്. ഇവിടെ മോദിയുടെ പ്രവര്‍ത്തനത്തില്‍ 47.9 ശതമാനം പേരാണ് സംതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ 33.9 ശതമാനം പേരാണ് പിന്തുണച്ചത്. ബിജെപി സഖ്യത്തെ കുറിച്ചും വലിയ മതിപ്പ് സംസ്ഥാനത്തില്ല. സര്‍വേകളില്‍ ചെറിയ ഇടിവ് ഉണ്ടാവുമെന്നാണ് പ്രവചനമെങ്കിലും ഗ്രൗണ്ട് റിപ്പോര്‍ട്ട് ബിജെപി തിരിച്ചടിയാണ്. 20 സീറ്റിലേക്ക് സഖ്യം വീഴാനാണ് സാധ്യത.

തമിഴ്‌നാട്ടില്‍ മോശം

തമിഴ്‌നാട്ടില്‍ മോശം

തമിഴ്‌നാട്ടില്‍ മോദിയുടെ പ്രതിച്ഛായ 2.2 ശതമാനത്തിലാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും മോശമാണിത്. എഐഎഡിഎംകെയുമായുള്ള സഖ്യവും ബിജെപിക്ക് തിരിച്ചടിയാണ്. എടപ്പാടി പളനിസാമിക്ക് വെറും 7.7 ശതമാനത്തിന്റെ പിന്തുണയാണ് ഉള്ളത്. എംഎല്‍എ കണക്കിലെടുക്കുമ്പോള്‍ 9.9 ശതമാനം പേര്‍ക്കാണ് സംതൃപ്തിയുള്ളത്. ഇവിടെ അഞ്ച് സീറ്റിലേക്ക് എന്‍ഡിഎ ഒതുങ്ങും. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ 85 സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകും. ഇത് കോണ്‍ഗ്രസിന്റെ വന്‍ തിരിച്ച് വരവിനും കാരണമാകും.

ബംഗാളില്‍ തരിപ്പണമാകും

ബംഗാളില്‍ തരിപ്പണമാകും

ബംഗാളില്‍ 22 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മമതാ ബാനര്‍ജിയുടെയും പ്രതിച്ഛായക്ക് മുന്നില്‍ ബിജെപി തരിപ്പണമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്കുന്നത് 43.2 ശതമാനമാണ്. എന്നാല്‍ ഇവിടെ മോദിയേക്കാള്‍ മുന്നിലാണ് മമത. ഇവിടെ ബിജെപി എട്ട് സീറ്റുകള്‍ വരെ നേടും. 2014നെ അപേക്ഷിച്ച് ആറ് സീറ്റിന്റെ വര്‍ധനവ്. പക്ഷേ അപ്പോഴും അമിത് ഷാ വിചാരിക്കുന്ന നേട്ടമുണ്ടാകില്ല.

ബീഹാറില്‍ ഭേദം

ബീഹാറില്‍ ഭേദം

ബീഹാറില്‍ നിതീഷ് കുമാറും മോദിയും ഒരേ പോലെ പ്രതിച്ഛായ ഉള്ളവരാണ്. മോദിയെ 50 ശതമാനവും നിതീഷിനെ 55.3 ശതമാനവും പിന്തുണയ്ക്കുന്നു. പക്ഷേ ഇവിടെ 2014ല്‍ 31 സീറ്റ് നേടിയിരുന്നു എന്‍ഡിഎ. അതുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പറയാനാവില്ല. 36 സീറ്റുകള്‍ വരെ ബിജെപി നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. പക്ഷേ എംഎല്‍എമാരും എംപിമാരും ഇവിടെ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഇത് കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തിന് ഗുണകരമായേക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ പിന്നിലെ ബുദ്ധി കേന്ദ്രം ആരാണ്? കോണ്‍ഗ്രസ് പറയുന്നു!!രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ പിന്നിലെ ബുദ്ധി കേന്ദ്രം ആരാണ്? കോണ്‍ഗ്രസ് പറയുന്നു!!

English summary
bjp may loose 85 seats in 3 states reason is modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X