കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം ഘട്ടത്തിൽ പതറി ബിജെപി; 20 സീറ്റുകളിൽ ദയനീയ തോൽവി, കണക്കുകൾ ഞെട്ടിക്കുന്നത്

Google Oneindia Malayalam News

Recommended Video

cmsvideo
അഞ്ചാം ഘട്ടത്തിൽ പതറി BJP, കാത്തിരിക്കുന്നത് വൻ തിരിച്ചടി

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണായകമായിരുന്നു അഞ്ചാം ഘട്ട വോട്ടെടുപ്പ്. പ്രത്യേകിച്ച് ഉത്തർപ്രദേശിൽ. 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തിയത്. ആദ്യ ഘട്ടങ്ങളെ അപേക്ഷിച്ച് അഞ്ചാം ഘട്ടത്തിൽ പോളിംഗ് ശതമാനവും വളരെ താഴെയായിരുന്നു.

മെയ് ആറാം തീയതി പോളിംഗ് ബൂത്തിലെത്തിയ 51 മണ്ഡലങ്ങളിൽ 39ലും 2014ൽ ബിജെപിക്കായിരുന്നു വിജയം. എന്നാൽ ഇക്കുറി ബിജെപിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയാണെന്നാണ് വോട്ടെടുപ്പിന് ശേഷമുള്ള വിലയിരുത്തൽ. വിശദാംശങ്ങൾ ഇങ്ങനെ.

എല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളി; ശ്രീനിവാസന് മറുപടിഎല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളി; ശ്രീനിവാസന് മറുപടി

എൻഡിഎയ്ക്ക് 41

എൻഡിഎയ്ക്ക് 41

2014ലെ തിരഞ്ഞെടുപ്പിൽ 51 സീറ്റുകളിൽ 41ലും എൻഡിഎ മുന്നണിക്കായിരുന്നു വിജയം. സഖ്യ കക്ഷികളായിരുന്ന ആർഎൽഎസ്പിയും എൽജെപിയും ഓരോ സീറ്റിൽ വീതം വിജയിച്ചു. ഉത്തർപ്രദേശിലാണ് ബിജെപി വൻ വിജയം സ്വന്തമാക്കിയത്. അഞ്ചാം ഘട്ടത്തിൽ ജനവിധി തേടിയ ഉത്തർപ്രദേശിലെ 15ൽ 12 സീറ്റുകളും രാജസ്ഥാനിലെ 12 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.

 ഉത്തർപ്രദേശിൽ തിരിച്ചടി

ഉത്തർപ്രദേശിൽ തിരിച്ചടി

അഞ്ചാം ഘട്ട പോളിംഗിന് പ്രാദേശിക നേതൃത്വം നൽകിയ വിവരങ്ങൾ ക്രോഡീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ബിജെപിക്ക് വൻ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റായ് ബറേലിയിലും അമേഠിയിലും കോൺഗ്രസിന് വൻ വിജയമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 മഹാസഖ്യം

മഹാസഖ്യം

15ൽ എട്ടിടത്തും എസ്പി-ബിഎസ്പി- ആർഎൽഡി സഖ്യം വിജയം ഉറപ്പിച്ചുവെന്നാണ് വിലയിരുത്തൽ. മഹാസഖ്യം 8 സീറ്റ് നേടും. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗോണ്ടയിലും പ്രതീക്ഷയുണ്ട്. നിലവിൽ രണ്ട് സീറ്റിൽ മാത്രമാണ് ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്നത്. രാജ്നാഥ് സിംഗ് മത്സരിക്കുന്ന ലഖ്നോവും കൈസർഗഞ്ചും

രാജസ്ഥാനിലും തിരിച്ചടി

രാജസ്ഥാനിലും തിരിച്ചടി

2014ൽ ബിജെപി സ്വന്തമാക്കിയ 12 സീറ്റുകളിൽ 6 സീറ്റുകൾ ഇക്കുറി കൈവിടുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ രാജസ്ഥാനിൽ ശക്തമായ മുന്നേറ്റം നടത്താൻ കോൺഗ്രസിനായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

മധ്യപ്രദേശിൽ

മധ്യപ്രദേശിൽ

അഞ്ചാം ഘട്ടത്തിൽ മധ്യപ്രദേശിലെ 7 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ 7 സീറ്റും 2014ൽ ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ചുരുങ്ങിയത് നാല് സീറ്റുകളെങ്കിലും ബിജെപിക്ക് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

 പശ്ചിമ ബംഗാളിൽ

പശ്ചിമ ബംഗാളിൽ

40 സീറ്റുള്ള പശ്ചിമ ബംഗാളിൽ 2 സീറ്റുകളിൽ മാത്രമാണ് 2014ൽ ബിജെപിക്ക് വിജയിക്കാനായത്. സംസ്ഥാനത്ത് ചുരുങ്ങിയത് 20 സീറ്റുകളിലെങ്കിലും വിജയം നേടണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമല്ലെന്നാണ് റിപ്പോർട്ടുകൾ. അഞ്ചാം ഘട്ടത്തിൽ ജനവിധി തേടിയ 7 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വിജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജാർണ്ഡിലും തിരിച്ചടി

ജാർണ്ഡിലും തിരിച്ചടി

ജാർഖണ്ഡിൽ വോട്ടെടുപ്പ് നടന്ന് നാല് സീറ്റുകളിൽ രണ്ടിടത്ത് ഇക്കുറി ബിജെപി സ്ഥാനാർത്ഥികൾ പരാജയപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. യുപിഎ സഖ്യകക്ഷിയായ ജാർഖണ്ഡ് വികാസ് മോർച്ചാ നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി കൊദാർമ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ. പ്രാദേശിക നേതൃത്വം കൈമാറിയ റിപ്പോർട്ടിന്റെയും വോട്ടിംഗ് പാറ്റേൺ വിശകലനം ചെയ്തുമാണ് വിലയിരുത്തൽ. 7 സംസ്ഥാനങ്ങളിലായി പോളിംഗ് ബൂത്തിലെത്തിയ 51ൽ 20 മണ്ഡലങ്ങളും ബിജെപി കൈവിടാനാണ് സാധ്യത.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
BJP may lose 20 out of 51 Lok sabha seats that went to polls on fifth Phase, reports, In 2014 BJP had won 39 out of 51 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X