കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് രാംമാധവ്, എന്‍ഡിഎ പാര്‍ട്ടികള്‍ സഹായിക്കേണ്ടി വരും!!

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല

ദില്ലി: ബിജെപിക്ക് ഇത്തവണ ഭൂരിപക്ഷം കിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് രാം മാധവ്. ഇത്തവണ ഭൂരിപക്ഷത്തിന് അടുത്ത് നില്‍ക്കുന്ന പ്രകടനമായിരിക്കും ബിജെപിയുടേതെന്നും അദ്ദേഹം പറയുന്നു. അതേസമയം 300 സീറ്റിന് മുകളില്‍ നേടുമെന്ന അമിത് ഷായുടെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും പ്രവചനങ്ങളെ തള്ളിയിരിക്കുകയാണ് രാം മാധവിന്റെ പ്രസ്താവന. എന്‍ഡിഎയിലെ കക്ഷികളുടെ സഹായം തേടേണ്ടി വരുമെന്നും രാം മാധവ് പറഞ്ഞു.

1

ബിജെപിക്ക് 271 സീറ്റ് കിട്ടിയാല്‍ വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ കക്ഷികളും കൂടി വരുന്നതോടെ മികച്ച ഭൂരിപക്ഷം തന്നെ ലഭിക്കുമെന്നും രാം മാധവ് പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കാര്യമായ വീഴ്ച്ചയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. നോര്‍ത്ത് ഈസ്റ്റിലും പശ്ചിമ ബംഗാളിലും ഒഡീഷയിലും നിന്ന് ഈ നഷ്ടത്തിന്റെ വിടവ് പരിഹരിക്കാന്‍ സാധിക്കുമെന്നും രാം മാധവ് പറഞ്ഞു.

ബിജെപി വളര്‍ച്ചയില്‍ അധിഷ്ഠിതമായ പദ്ധതികളാണ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കുക. സാമ്പത്തിക പരിഷ്‌കരണ പദ്ധതികളില്‍ നിന്ന് ബിജെപി പിന്നോക്കം പോവില്ലെന്നും രാം മാധവ് വ്യക്തമാക്കി. വടക്കുകിഴക്കന്‍ മേഖലകളില്‍ ഇപ്പോള്‍ ബിജെപി പ്രബല ശക്തിയാണ്. ദക്ഷിണേന്ത്യയിലും ഇതേ രീതി തുടരാന്‍ സാധിച്ചാല്‍ കൂടുതല്‍ നേട്ടം ബിജെപിക്കുണ്ടാവും. കഴിഞ്ഞ തവണ നേടിയത് ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് ബിജെപി നേതാക്കള്‍ മനസ്സിലാക്കണം, ഭരണവിരുദ്ധ വികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യ, പാകിസ്താന്‍ ബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും രാം മാധവ് പറഞ്ഞു. ഭീകരതയ്‌ക്കെതിരെ അവര്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര വേദികളില്‍ മോദിയുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച്ച നടത്താന്‍ സാധ്യതയുണ്ട്. ഇരുവരും തമ്മില്‍ ഒരു ഉച്ചകോടിയില്‍ ഒരുമിച്ചെത്തുന്നുണ്ട്. പാകിസ്താന്‍ ഇതിന് മുന്‍കൈയ്യെടുക്കുമെന്നാണ് പ്രതീക്ഷ. ബന്ധം മെച്ചപ്പെടണമെങ്കില്‍ ഇത് അത്യാവശ്യമാണെന്നും രാംമാധവ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കെസിആര്‍ മൂന്നാം മുന്നണിയുമായി കേരളത്തിലേക്ക്...പിണറായിയെ കാണും, നീക്കങ്ങള്‍ ഇങ്ങനെകെസിആര്‍ മൂന്നാം മുന്നണിയുമായി കേരളത്തിലേക്ക്...പിണറായിയെ കാണും, നീക്കങ്ങള്‍ ഇങ്ങനെ

English summary
bjp may not get majority says ram madhav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X