കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലും സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല... 80 പേരെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ഭോപ്പാല്‍: തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി ബിജെപി. രാജസ്ഥാനില്‍ സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയതിന് പിന്നാലെ മധ്യപ്രദേശിലും സമാന നീക്കവുമായി ബിജെപി. സംസ്ഥാനത്ത് ഭൂരിഭാഗം എംഎല്‍എമാരും ജനപ്രീതി ഇല്ലാത്തവരാണെന്ന് ബിജെപിയുടെ ദേശീയ നേതൃത്വം വിലയിരുത്തുന്നു. മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ കുറിച്ച് പോലും പരാതികളുണ്ട്. എന്നാല്‍ അദ്ദേഹം ഇപ്പോഴും പ്രമുഖനായ നേതാവായതിനാല്‍ ഒഴിവാക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇടപെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കില്‍ സംസ്ഥാന ഭരണം നഷ്ടമാവുമെന്ന് മനസ്സിലാക്കിയാണ് ഇടപെടല്‍. ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ മധ്യപ്രദേശില്‍ മത്സരിപ്പിക്കുന്നതിനാണ് ഇവര്‍ക്ക് താല്‍പര്യം. പല സംസ്ഥാനങ്ങളിലും ബിജെപി ഈ രീതി തന്നെ പിന്തുടരുമെന്നാണ് മനസ്സിലാവുന്നത്.

രാജസ്ഥാനിലെ നീക്കം....

രാജസ്ഥാനിലെ നീക്കം....

രാജസ്ഥാനില്‍ 160 സിറ്റിംഗ് എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ നൂറ് പേര്‍ക്ക് സീറ്റ് നിഷേധിക്കുമെന്നാണ് ബിജെപി ദേശീയ ഘടകം പറഞ്ഞിരിക്കുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം സംസ്ഥാന സമിതിക്ക് വിടാതെ നേരിട്ട് ഏറ്റെടുക്കാനാണ് ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നത്. പലരുടെ പ്രകടനം വളരെ മോശമാണെന്ന് വിലയിരുത്തലുണ്ട്. പ്രധാനമന്ത്രിക്ക് നമോ ആപ്പിലും ഇവരെ കുറിച്ച് മോശം അഭിപ്രായമാണ് ഉള്ളത്. മത്സരിച്ചാല്‍ ഒരു സാധ്യതയും ഇല്ലാത്തതിനാലാണ് ഇവരെ മാറ്റുന്നത്

മറ്റ് സംസ്ഥാനങ്ങളിലേക്കും....

മറ്റ് സംസ്ഥാനങ്ങളിലേക്കും....

മധ്യപ്രദേശിലാണ് ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 80 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കില്ലെന്നാണ് മനസ്സിലാവുന്നത്. ഇതില്‍ മന്ത്രിമാര്‍ വരെയുണ്ട്. സംസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തുന്ന ജന്‍ ആശീര്‍വാദ് യാത്രയില്‍ ഒഴിവാക്കുന്ന എംഎല്‍എമാരെ കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചത്. അഴിമതി മുതല്‍ മണ്ഡലത്തെ അവഗണിക്കള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അങ്ങനെയുള്ളവരെ മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന സമിതിയും, ആര്‍എസ്എസും തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രി ഇടപെട്ടു

പ്രധാനമന്ത്രി ഇടപെട്ടു

മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടാണ് ഇടപെട്ടിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന സര്‍വേകള്‍ ഇവരെ ആശങ്കപ്പെടുത്തുന്നതാണ്. ഗുജറാത്തും മധ്യപ്രദേശുമാണ് ബിജെപി ഏറ്റവും പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനം. ഇവിടെ തിരിച്ചടി നേരിട്ടാല്‍ ബിജെപിക്ക് ഏവിടെയും നിലനില്‍പ്പില്ലെന്നാണ് അവരുടെ വിലയിരുത്തല്‍. അതുകൊണ്ട് മോദി നേരിട്ട് എത്തിയിരിക്കുന്നത്. പുതുമുഖങ്ങള്‍ വെച്ചാല്‍ വിജയസാധ്യത വര്‍ധിക്കുമെന്നത് അമിത് ഷായുടെ തന്ത്രമാണ്.

നേതാക്കള്‍ക്ക് അതൃപ്തി

നേതാക്കള്‍ക്ക് അതൃപ്തി

ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പല നേതാക്കളും അതൃപ്തിയിലാണ്. ഇവര്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കുന്നതായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. എംപിമാരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ സുപ്രധാന പദവികളില്‍ തങ്ങളെ നിയമിക്കണമെന്ന് ഇവരില്‍ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഉറപ്പ് നല്‍കാനാവില്ലെന്നാണ് അമിത് ഷായുടെ നിലപാട്. ബിജെപി വിജയിക്കുകയാണെങ്കില്‍ ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയാവുമെന്ന് മാത്രമാണ് അമിത് ഷാ പറയുന്നത്.

പാര്‍ലമെന്റംഗങ്ങളെ മത്സരിപ്പിക്കുന്നു

പാര്‍ലമെന്റംഗങ്ങളെ മത്സരിപ്പിക്കുന്നു

സംസ്ഥാനത്ത് നിന്നുള്ള പാര്‍ലമെന്റംഗങ്ങളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ദേവാസ് മണ്ഡലത്തില്‍ നിന്നുള്ള എംപി മനോഹര്‍ ഉത്‌വല്‍ മത്സരിക്കുമെന്ന് ദേശീയ നേതൃത്വം സൂചിപ്പിക്കുന്നു. അലോട്ടില്‍ നിന്നോ മാള്‍വയില്‍ നിന്നോ ആയിരിക്കും മത്സരിക്കുക. എസ്‌സി കമ്മീഷന്റെ അംഗമായിരുന്നു മനോഹര്‍ ഉത്‌വല്‍. ഇയാള്‍ ജയിച്ചാല്‍ മന്ത്രിസ്ഥാനം നല്‍കാനും ബിജെപി തയ്യാറാണ്.

പുതുമുഖങ്ങള്‍ അമിത് ഷായെ കാണും

പുതുമുഖങ്ങള്‍ അമിത് ഷായെ കാണും

അനൂപ മിശ്ര, ഫഗന്‍ സിംഗ് കുലാസ്‌തെ, അലോക് സഞ്ജര്‍, റോഡ്മല്‍ നഗര്‍, ചിന്താമണി മാളവ്യ, സുധീര്‍ ഗുപ്ത, ഗ്യാന്‍ സിംഗ് എന്നിവരെയാണ് ദേശീയ നേതൃത്വം നിലവില്‍ പരിഗണിച്ചിരിക്കുന്നത്. ഇവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. അനൂപ് മിശ്രയെ ഭിത്താര്‍വാറില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം. മൊറേനയില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. ഫഗന്‍ സിംഗ് മാണ്ഡ്‌ലയിലെ എംപിയാണ്. അലോക് സഞ്ജര്‍ ഭോപ്പാലില്‍ നിന്നും റോഡ്മല്‍ നഗര്‍ രാജ്ഗഡില്‍ നിന്നും ചിന്താമണി മാളവ്യ ഉജെയ്‌നില്‍ നിന്നും സുധീര്‍ ഗുപ്ത മന്ദ്‌സോറില്‍ നിന്നും ഗ്യാന്‍ സിംഗ് ഷാദോളില്‍ നിന്നുമുള്ള പാര്‍ലമെന്റംഗങ്ങളാണ്.

താല്‍പര്യമില്ലാത്തവര്‍ നിരവധി

താല്‍പര്യമില്ലാത്തവര്‍ നിരവധി

അമിത് സംസ്ഥാനത്ത് നിന്നുള്ള എംപിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും പലര്‍ക്കും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ല. ദേശീയ തലത്തില്‍ തുടരാനാണ് ഇവരുടെ ആഗ്രഹം. മുമ്പ് പലരും നിയമസഭാ സീറ്റ് ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് സീറ്റ് ലഭിച്ചില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ ആ മണ്ഡലങ്ങളില്‍ മത്സരിച്ചവര്‍ കാര്യങ്ങള്‍ പ്രതികൂലമാക്കിയെന്നും ഇവിടെ വിജയസാധ്യത കുറവാണെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.

യുവനേതാക്കള്‍ ഇറങ്ങുന്നു....

യുവനേതാക്കള്‍ ഇറങ്ങുന്നു....

ബിജെപിക്കായി യുവനേതാക്കള്‍ ഇത്തവണ കുറച്ച് പേര്‍ ഉണ്ടാവുമെന്നാണ് മനസ്സിലാവുന്നത്. രാജ്യസഭാ എംപി അജയ് പ്രതാപ് സിംഗാണ് ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുള്ളയാള്‍. ശിവരാജ് സിംഗ് ചൗഹാന്റെ ജന്‍ ആശീര്‍വാദ് യാത്രയുടെ കണ്‍വീനറാണ് അജയ്. കോണ്‍ഗ്രസിന്റെ അജയ് അര്‍ജുന്‍ സിംഗിനെതിരെ മത്സരിക്കാനാണ് അജയ് തീരുമാനിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ സിംഗിന്റെ മകനാണ് അജയ് അര്‍ജുന്‍ സിംഗ്. ഇതോടെ പോരാട്ടം തീപ്പാറുമെന്ന് ഉറപ്പാണ്.

പുതുമുഖങ്ങള്‍ ബിജെപിയെ രക്ഷിക്കുമോ

പുതുമുഖങ്ങള്‍ ബിജെപിയെ രക്ഷിക്കുമോ

പുതുമുഖങ്ങള്‍ ബിജെപി അവതരിപ്പിച്ചാല്‍ മുന്‍ നേതാക്കളുടെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ മറക്കുമെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍. നേരത്തെ 2013ല്‍ മൊത്തം മത്സരിച്ചവരില്‍ 25 ശതമാനവും പുതുമുഖങ്ങളായിരുന്നു. ഇതില്‍ 75 ശതമാനം പേരും വിജയിച്ചിരുന്നു. 230 അംഗ നിയമസഭയില്‍ ബിജെപി 165 സീറ്റുകള്‍ നേടുകയും ചെയ്തു. തിരിച്ചുവരവിന് സാധ്യത ഉണ്ടായിട്ടും അന്ന് കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ഇതേ നീക്കം 2018ലും പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.

ബിജെപി എംഎല്‍എമാര്‍ക്ക് പാരവച്ച് മോദി ആപ്പ്; പകുതിപേരും പുറത്ത്!! രജപുത്രരും ജാട്ടുകളും കൈവിട്ടുബിജെപി എംഎല്‍എമാര്‍ക്ക് പാരവച്ച് മോദി ആപ്പ്; പകുതിപേരും പുറത്ത്!! രജപുത്രരും ജാട്ടുകളും കൈവിട്ടു

ചരിത്രം സൃഷ്ടിക്കാന്‍ ഇറങ്ങിയ ദളിത് യുവതി മഞ്ജുവിനെ പോലീസ് തടഞ്ഞു; കനത്ത മഴയെന്ന് വിശദീകരണംചരിത്രം സൃഷ്ടിക്കാന്‍ ഇറങ്ങിയ ദളിത് യുവതി മഞ്ജുവിനെ പോലീസ് തടഞ്ഞു; കനത്ത മഴയെന്ന് വിശദീകരണം

English summary
bjp may not give tickets to 80 mlas in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X