ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്
ഗാന്ധിനഗര്‍: ഗുജറാത്തില്‍ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്. ആകെയുള്ള 182 സീറ്റില്‍ 97ലും ബിജെപിക്ക് ജയിക്കാനാകുമെന്നും ഭാഗ്യമുണ്ടെങ്കില്‍ കോണ്‍ഗ്രസിന് 85 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഘടകം അയച്ച റിപ്പോര്‍ട്ടിലാണ് ബിജെപി ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുമെന്ന് പറയുന്നത്. പ്രത്യേക സംഘത്തെകൊണ്ട് നടത്തിയ പഠനത്തിലാണ് ഗുജറാത്തില്‍ ഇത്തവണയും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചത്.

നഗരങ്ങളില്‍ ബിജെപിക്ക് വ്യക്തമായ ആധിപത്യമാണുള്ളത്. ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ പോലും ശക്തമാണ്. ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ പരിശ്രമിക്കേണ്ടി വരും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രണ്ട് സീറ്റില്‍ ബിജെപി ജയിക്കുമെന്നത് 100 ശതമാനം ഉറപ്പാണെന്നും 45 സീറ്റുകളില്‍ അത് 85 ശതമാനം വരെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 97 സീറ്റ് നേടാന്‍ സാധിച്ചില്ലെങ്കില്‍ പോലും നേരിയ ഭൂരിപക്ഷത്തില്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താനാകും. ബിജെപിക്ക് 52 സീറ്റില്‍ വിജയം ഉറപ്പാണെങ്കില്‍ കോണ്‍ഗ്രസിന് വെറും എട്ട് സീറ്റുകളില്‍ മാത്രമാണ് ആത്മവിശ്വാസമുള്ളത്.












Click it and Unblock the Notifications