ബാലക്കോട്ട് വ്യോമാക്രമണം ദേശീയ രാഷ്ട്രീയം മാറ്റിമറിച്ചോ? പ്രമുഖരുടെ അഭിപ്രായം ഞെട്ടിക്കും!!
ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം കനത്തതോടെ ദേശീയ രാഷ്ട്രീയം മാറി മറിഞ്ഞിരിക്കുകയാണ്. പൊതുവിഷയങ്ങളിലുള്ള ശ്രദ്ധ ദേശസുരക്ഷയിലേക്ക് മാറിയെന്ന് കഴിഞ്ഞ ദിവസം ബിജെപി തന്നെ അഭിപ്രായപ്പെട്ടിരുന്നു. ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ രാഷ്ട്രീയപരമായ പ്രസ്താവനയും പുതിയൊരു തരത്തിലേക്ക് രാഷ്ട്രീയത്തെ മാറ്റിയിരിക്കുകയാണ്.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിനോ ബിജെപിക്കോ അതോ നരേന്ദ്ര മോദിക്കോ രാഹുല്‍ ഗാന്ധിക്കോ മുന്‍തൂക്കം എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ബിജെപി മഹാഭൂരിപക്ഷത്തിലേക്ക് എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇതിനെ കണക്കുകള്‍ വെച്ച് പ്രതിരോധിക്കുന്ന കാര്യങ്ങളും ചില നിരീക്ഷര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ബിജെപിക്ക് അനുകൂല സാഹചര്യം
ബാലക്കോട്ടിലെ വ്യോമാക്രമണത്തോടെ രാജ്യത്തെ എല്ലാ കാര്യങ്ങളും മുങ്ങിപ്പോയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. തീവ്ര ദേശീയതയാണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന വിഷയം. ഇത് ബിജെപിക്ക് അനുകൂലമാണെന്നും ഇവര്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് 300 സീറ്റുകള്‍ വരെ നേടാനാവുമെന്നാണ് ഇവരുടെ നിരീക്ഷണം.

പുല്‍വാമ നേട്ടമാകും
പുല്‍വാമയിലെ ഭീകരാക്രമണം ദേശവികാരം ഒറ്റയടിക്ക് ഉണര്‍ത്തിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ പ്രദീപ് ഗുപത് പറയുന്നു. എന്‍ഡിഎയും ബിജെപിയും പ്രതിപക്ഷത്തേക്കാള്‍ ബഹുദൂരം മുന്നിലാണ്. നിലവില്‍ ജനങ്ങള്‍, നേതാക്കള്‍, ഭരണം എന്നീ കാര്യങ്ങള്‍ മോദിക്കൊപ്പമാണെന്നും പ്രദീപ് പറയുന്നു. ദേശസുരക്ഷയില്‍ അദ്ദേഹം വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന തോന്നല്‍ ജനങ്ങളിലുണ്ട്. അത് ഗുണകരമാവും.

മോദിക്ക് പകരക്കാരുണ്ടോ?
നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എതിരാളികള്‍ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ രാഷ്ട്രീയം മാറികഴിഞ്ഞു. പാര്‍ട്ടിയേക്കാള്‍ ജനങ്ങള്‍ വിശ്വസിക്കുന്നത് നേതാവിനെയാണ്. അവര്‍ക്ക് പ്രധാനമന്ത്രി നേരിട്ട് തിരഞ്ഞെടുക്കാനാവുമെന്ന തോന്നല്‍ രാജ്യത്തിന്റെ മൊത്തം സാധ്യതയെയും മാറ്റുമെന്ന് പ്രദീപ് പറയുന്നു. അതേസമയം ബിജെപി 300 സീറ്റുകളില്‍ അധികം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഹുലിന് നേട്ടമുണ്ടാകുമോ?
രാഹുല്‍ ഗാന്ധിക്ക് മോശം പ്രതിച്ഛായയല്ല ഉള്ളത്. കോണ്‍ഗ്രസിന് നേട്ടമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ അത് അധികാരത്തിലെത്തിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പ് പറയാനാവില്ല. പക്ഷേ രാഹുലിന്റെ നേതൃപാടവം പല മണ്ഡലങ്ങളില്‍ ബിജെപിക്ക് തലവേദനയാവും. കോണ്‍ഗ്രസ് ദേശസുരക്ഷാ വിഷയങ്ങളില്‍ ഉന്നയിച്ച കാര്യങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായാല്‍ അത് ബിജെപിയെ നേര്‍ വിപരീത രീതിയില്‍ ബാധിക്കാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസിന്റെ ഡാറ്റ അനലിസ്റ്റ്
കോണ്‍ഗ്രസിന്റെ ഡാറ്റാ അനലിസ്റ്റും രാഹുലിന്റെ ടീമിന്റെ പ്രധാനിയുമായ പ്രവീണ്‍ ചക്രവര്‍ത്തി പറയുന്നത്, ഗ്രൗണ്ട് ലെവലിലുള്ള പ്രവര്‍ത്തനം മാത്രമാണ് തിരഞ്ഞെടുപ്പിനെ ബാധിക്കുകയെന്നാണ്. ഏത് നേതാവാണോ അടിത്തട്ടില്‍ പ്രവര്‍ത്തനം നടത്തുന്നത് അവരുടെ പാര്‍ട്ടി വിജയിക്കും. രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത അവിടെയാണ്. മോദിയെ ദുര്‍ബലനാക്കുന്ന ഘടകവും അത് തന്നെയാണ്. ദേശീയതയെ ഉയര്‍ത്തി പിടിക്കുന്ന പ്രസ്താവനകളാണ് രാഹുലില്‍ നിന്ന് ഉണ്ടായത്. അത് കോണ്‍ഗ്രസിനെ നേട്ടത്തിലേക്ക് നയിച്ചേക്കും.

സംസ്ഥാന തല രാഷ്ട്രീയം
ദേശീയ തലത്തില്‍ പുല്‍വാമയും ബാലക്കോട്ടും ചര്‍ച്ചയാവുമെങ്കിലും സംസ്ഥാന തലത്തിലെ രാഷ്ട്രീയ സാഹചര്യമാണ് കോണ്‍ഗ്രസിനെയും ബിജെപിയെയും സഹായിക്കുകയെന്ന് സന്ദീപ് ശാസ്ത്രി പറഞ്ഞു. പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങളാണ് ഏത് പാര്‍ട്ടിയെയും അധികാരത്തിലെത്തിക്കുക. പ്രാദേശിക നേതാക്കള്‍ വലിയ സ്വാധീനം ചെലുത്തുമെന്നും, സംസ്ഥാന രാഷ്ട്രീയത്തില്‍ മേല്‍ക്കൈ ഉള്ളവര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുമെന്നും സന്ദീപ് ശാസ്ത്രി പറഞ്ഞു. ലോക്‌നിധി സിഎസ്ഡിഎസിലെ രാഷ്ട്രീയ നിരീക്ഷനാണ് അദ്ദേഹം.

ബിജെപി നേടുമോ?
ബിജെപിക്ക് 272 സീറ്റുകളെ വരെ ലഭിക്കുമെന്നാണ് സിഎസ്ഡിഎസിന്റെ വിലയിരുത്തല്‍. അതേസമയം ബിജെപിക്ക് മുന്‍തൂക്കമുണ്ടാവുമെന്ന് പറയാനാവില്ലെന്ന് ടുഡേയ്‌സ് ചാണക്യ പറയുന്നു. സി വോട്ടര്‍ പറയുന്നത് ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ്. എന്നാല്‍ അടിസ്ഥാന കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ബിജെപിക്ക് 100 സീറ്റുകളെ വരെ നഷ്ടമാകുമെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. പുല്‍വാമയ്ക്ക് ശേഷം ബിജെപിക്ക് നേട്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇനിയുള്ള രണ്ട് മാസങ്ങള്‍ കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണെന്ന് രാഹുല്‍ വര്‍മ പറഞ്ഞു.












Click it and Unblock the Notifications