വാജ്പേയ് മരിച്ചു!!കൊന്നത് ബിജെപി അലിഗഡ് മേയര്‍!! നാക്കാണ് വില്ലന്‍..
വാജ്പേയി മരിച്ചെന്ന് ബിജെപി മേയര്‍. അലിഗഡ് മേയര്‍ ശകുന്തളാ ഭാരതിക്കാണ് നാക്കുപിഴച്ചത്.അതും വാജ്പേയിയുടെ പിറന്നാള്‍ ദിനത്തില്‍.
''നമ്മുടെ മുന്‍പ്രധാനമന്ത്രി കൂടിയായ അടല്‍ ബിഹാരി വാജ്പേയി ഇപ്പോള്‍ നമുക്കൊപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ കൂടെയുണ്ട് '' . വാജ്പേയി മരിച്ചുപോയോ എന്നു സംശയിക്കേണ്ട. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അലിഗര്‍ മേയറും ബിജെപി നേതാവുമായ ശകുന്തള ഭാരതി ആശംസയര്പ്പിച്ചതാണ്. ചെറുതല്ലാത്തൊരു നാക്കു പിഴയാണെന്നു മാത്രം.
വാജ്പേയിയുടെ പിറന്നാള്‍ ദിനാഘോഷച്ചടങ്ങാണ് വേദി. വാജ്പേയിക്ക് പിറന്നാള്‍ ആശംസ പ്രസംഗം നടത്താന്‍ എത്തിയ ശകുന്തള ദേവി നടത്തിയത് അനുസ്മരണ പ്രസംഗമായിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ

മദന്മോഹന് മാളവ്യയുടെ 155ാം പിറന്നാളും അടല്‍ ബിഹാരി വാജ്പേയിയുടെ 92ാം പിറന്നാളും ആഘോഷിക്കാന്‍ ബിജെപി സംഘടിപ്പിച്ചതായിരുന്നു പരിപാടി. ധരം ജ്യോതി മഹാവിദ്യാലയ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് മേയര്‍ക്ക് വന്‍ നാക്കു പിഴ സംഭവിച്ചത്.

ചെറുതല്ലാത്ത ഈ നാക്കുപിഴ ബിജെപിയ്ക്ക് തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിക്കകത്തും പുറത്തും മേയറുടെ നാക്കുപിഴയില്‍ പ്രതിഷേധമുയരുന്നുണ്ട്. എന്നാല്‍ താന്‍ വാജ്പേയിയെ അല്ല മാളവ്യയെ ആണ് ഉദ്ദേശിച്ചത് എന്നാണ് ശകുന്തള ദേവിയുടെ വിശദീകരണം.

ഇത്തരത്തിലുള്ള ശ്രദ്ധക്കുറവ് അംഗീകരിക്കാനാവില്ലെന്ന് ബഹുജന്‍ സമാജ് പാർട്ടി
യുടെ അലിഗഡ് ജില്ലാ പഞ്ചായത്ത് അംഗം നരേന്ദ്ര പച്ചൗരി പ്രതികരിച്ചു. അറിവില്ലെങ്കില്‍ പൊതുവേദികളില്‍ പ്രസംഗിക്കാന്‍ നില്‍ക്കരുതെന്നും ശകുന്തള ദേവിയെ പച്ചൗരി ഉപദേശിച്ചുവത്രെ.

ശകുന്തള ഭാരതി ആദ്യമായല്ല വിവാദങ്ങളില്‍ നിറയുന്നത്. നേരത്തെ അലിഗഡില്‍ ഒരു വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ശകുന്തള ദേവിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. അലിഗഡ് സര്‍വകലാശാലയില്‍ ഗോമാസം വിളമ്പുന്നുവെന്നാരോപിച്ചും ശകുന്തള ദേവി വിവാദം സൃഷ്ടിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications