കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയ് മരിച്ചു!!കൊന്നത് ബിജെപി അലിഗഡ് മേയര്‍!! നാക്കാണ് വില്ലന്‍..

വാജ്‌പേയി മരിച്ചെന്ന് ബിജെപി മേയര്‍. അലിഗഡ് മേയര്‍ ശകുന്തളാ ഭാരതിക്കാണ് നാക്കുപിഴച്ചത്.അതും വാജ്‌പേയിയുടെ പിറന്നാള്‍ ദിനത്തില്‍.

Google Oneindia Malayalam News

''നമ്മുടെ മുന്‍പ്രധാനമന്ത്രി കൂടിയായ അടല്‍ ബിഹാരി വാജ്‌പേയി ഇപ്പോള്‍ നമുക്കൊപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നമ്മുടെ കൂടെയുണ്ട് '' . വാജ്‌പേയി മരിച്ചുപോയോ എന്നു സംശയിക്കേണ്ട. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അലിഗര്‍ മേയറും ബിജെപി നേതാവുമായ ശകുന്തള ഭാരതി ആശംസയര്‍പ്പിച്ചതാണ്. ചെറുതല്ലാത്തൊരു നാക്കു പിഴയാണെന്നു മാത്രം.

വാജ്‌പേയിയുടെ പിറന്നാള്‍ ദിനാഘോഷച്ചടങ്ങാണ് വേദി. വാജ്‌പേയിക്ക് പിറന്നാള്‍ ആശംസ പ്രസംഗം നടത്താന്‍ എത്തിയ ശകുന്തള ദേവി നടത്തിയത് അനുസ്മരണ പ്രസംഗമായിപ്പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ

പിറന്നാളിൽ മരണം

മദന്‍മോഹന്‍ മാളവ്യയുടെ 155ാം പിറന്നാളും അടല്‍ ബിഹാരി വാജ്‌പേയിയുടെ 92ാം പിറന്നാളും ആഘോഷിക്കാന്‍ ബിജെപി സംഘടിപ്പിച്ചതായിരുന്നു പരിപാടി. ധരം ജ്യോതി മഹാവിദ്യാലയ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് മേയര്‍ക്ക് വന്‍ നാക്കു പിഴ സംഭവിച്ചത്.

വല്ലാത്തൊരു ചെയ്ത്തായിപ്പോയി

ചെറുതല്ലാത്ത ഈ നാക്കുപിഴ ബിജെപിയ്ക്ക് തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിക്കകത്തും പുറത്തും മേയറുടെ നാക്കുപിഴയില്‍ പ്രതിഷേധമുയരുന്നുണ്ട്. എന്നാല്‍ താന്‍ വാജ്‌പേയിയെ അല്ല മാളവ്യയെ ആണ് ഉദ്ദേശിച്ചത് എന്നാണ് ശകുന്തള ദേവിയുടെ വിശദീകരണം.

അറിയില്ലെങ്കിൽ ചുപ് രഹോ

ഇത്തരത്തിലുള്ള ശ്രദ്ധക്കുറവ് അംഗീകരിക്കാനാവില്ലെന്ന് ബഹുജന്‍ സമാജ് പാർട്ടി
യുടെ അലിഗഡ് ജില്ലാ പഞ്ചായത്ത് അംഗം നരേന്ദ്ര പച്ചൗരി പ്രതികരിച്ചു. അറിവില്ലെങ്കില്‍ പൊതുവേദികളില്‍ പ്രസംഗിക്കാന്‍ നില്‍ക്കരുതെന്നും ശകുന്തള ദേവിയെ പച്ചൗരി ഉപദേശിച്ചുവത്രെ.

ഇത് ചെറുത്..

ശകുന്തള ഭാരതി ആദ്യമായല്ല വിവാദങ്ങളില്‍ നിറയുന്നത്. നേരത്തെ അലിഗഡില്‍ ഒരു വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ശകുന്തള ദേവിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. അലിഗഡ് സര്‍വകലാശാലയില്‍ ഗോമാസം വിളമ്പുന്നുവെന്നാരോപിച്ചും ശകുന്തള ദേവി വിവാദം സൃഷ്ടിച്ചു.

English summary
BJP Mayor in Aligarh Sakunthala Devi's remark on Vajpayee puts BJp in trouble. The Mayor of Aligarh addresses Vajpayee as a deceased leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X