കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്ക ഫാക്ടറിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്, ബിജെപി മേയറുടെ നിര്‍ദേശം വിവാദത്തില്‍

വീഡിയോ വ്യാജമാണെന്നും അത്തരമൊരു സംഭവം നടക്കുമ്പോള്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും പ്രീതി പറയുന്നു

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: പടക്ക നിര്‍മാണ ഫാക്ടറിയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് 17 പേര്‍ മരിച്ച സംഭവത്തില്‍ വിശദീകരണം നടത്തി ബിജെപി മേയര്‍ കുരുക്കില്‍. അപകടസ്ഥലം സന്ദര്‍ശിച്ച നോര്‍ത്ത് ദില്ലി മേയര്‍ പ്രീതി അഗര്‍വാള്‍ ഫാക്ടറി അനുകൂല നിലപാടെടുത്തതാണ് വിവാദത്തിലായിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നിന് മുന്‍പ് ഫാക്ടറിക്കെതിരേ ഒന്നും പറയതരുതെന്നും അത് നമ്മുടേതാണെന്നും പറയുന്ന ദൃശ്യങ്ങളാണ് മേയറെ വിവാദനായികയാക്കിയിരുന്നത്.

1

കൂടെയുള്ളവരോട് ഇക്കാര്യങ്ങള്‍ നിര്‍ദേശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. നേരത്തെ തന്നെ പടക്കഫാക്ടറി കൃത്യമായ രേഖകളോ ലൈസന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേസമയം വീഡിയോ വ്യാജമാണെന്നും അത്തരമൊരു സംഭവം നടക്കുമ്പോള്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും പ്രീതി പറയുന്നു. വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും പ്രീതി പറഞ്ഞു.

2

വീഡിയോയിലെ സംഭാഷണങ്ങളിലെ ആദ്യ വരി മാത്രമാണ് കൃത്യമായി ഉള്ളതെന്നും ബാക്കിയെന്താണ് പറഞ്ഞതെന്ന് മനസിലാവുന്നില്ലെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. ഇത്തരമൊരു നിമിഷത്തില്‍ ബിജെപിയെ കുറ്റംപറയാനായി വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറിയുടെ ലൈസന്‍സ് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടാണ് ഉള്ളത്. ഇതാണ് പ്രീതി ഫാക്ടറിയെ പിന്തുണയ്ക്കാന്‍ കാരണം.

സംഭവത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും മോശമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ഏത് മാനദണ്ഡപ്രകാരമാണ് ലൈസന്‍സ് നല്‍കിയതെന്നും കെജ്‌രിവാള്‍ ചോദിച്ചിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് ഫാക്ടറി ഉടമ മനോജ് ജെയിനിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി ഒന്നിനാണ് ഇയാള്‍ കമ്പനി വാടകയ്‌ക്കെടുത്തതെന്നും മറ്റ് കാര്യങ്ങളൊന്നും ഇയാള്‍ക്ക് അറിയില്ലെന്നും പോലീസ് പറയുന്നുണ്ട്.

English summary
bjp mayor controversial remark about delhi blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X