കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ മെഡിക്കല്‍ കോഴയില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ബിജെപിയുടെ മെഡിക്കല്‍ കോഴയില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാന്‍ ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ കേന്ദ്രം ഇടപെടുന്നു. കെ.സി.വേണുഗോപല്‍ എംപിയുടെ പരാതിയില്‍ റിപ്പോര്‍ട്ടുകള്‍ കൈമാറാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

കേരളത്തിലെ ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണവുമായി ബിജെപി നേതാക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങവെയാണ് കേന്ദ്രം ഇടപെടല്‍ നടത്തുന്നത്. ഇത്തരമൊരു കോഴ ഇല്ലെന്നും ബിജെപിക്ക് അന്വേഷണ റിപ്പോര്‍ട്ടില്ലെന്നുമാണ് സംസ്ഥാന നേതാക്കള്‍ വിജിലന്‍സിനെ അറിയിച്ചത്.

bjp


വര്‍ക്കല എസ്ആര്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നും മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 5.60 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. പാര്‍ട്ടി സഹകരണ സെല്‍ സംസ്ഥാന കണ്‍വീനറായ ആര്‍.എസ്. വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ കോഴ വിവാദം പിന്നീട് ബിജെപി ഒതുക്കിത്തീര്‍ത്തു.

English summary
bjp medical college scam; central govt seeks reports from kerala govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X