കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ ബിജെപി പെട്ടു; തമ്മിലടിച്ച് ഭരണകക്ഷികള്‍!! സഭ പിരിച്ചുവിട്ടേക്കും, കണ്ണുംനട്ട് കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
സഭ പിരിച്ചുവിട്ടേക്കും, കണ്ണുംനട്ട് കോണ്‍ഗ്രസ് | Oneindia Malayalam

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാരിന്റെ നില പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ കിടക്കവെ, അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലിയാണ് തര്‍ക്കം. മുതിര്‍ന്ന നേതാവിനെ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കണമെന്ന ആലോചനകള്‍ വന്നിരുന്നു.

എന്നാല്‍ ബിജെപിയേക്കാള്‍ സീറ്റ് കുറവുള്ള എംജെപിയുടെ നേതാവാണ് മന്ത്രിസഭയിലെ മുതിര്‍ന്ന വ്യക്തി. അവര്‍ക്ക് താല്‍പ്പര്യവുണ്ട്. എന്നാല്‍ മറ്റൊരു കക്ഷി ഇതിനെ എതിര്‍ക്കുന്നു. ബിജെപി എംഎല്‍എമാര്‍ തന്നെ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുമുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം ഗോവയില്‍ എത്തിയിരിക്കുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ....

രമ്യമായി പരിഹരിക്കാന്‍

രമ്യമായി പരിഹരിക്കാന്‍

പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് കേന്ദ്രനേതൃത്വം ഗോവയില്‍ എത്തിയിരിക്കുന്നത്. ആദ്യം ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. എല്ലാ എംഎല്‍എമാരുമായും സംസാരിച്ച് അനുനയ പാതയിലെത്തിക്കാനാണ് ശ്രമം.

മുഖ്യമന്ത്രി പദം വിട്ടുകൊടുക്കേണ്ട

മുഖ്യമന്ത്രി പദം വിട്ടുകൊടുക്കേണ്ട

മുഖ്യമന്ത്രി പദം വിട്ടുകൊടുക്കേണ്ട എന്നാണ് ബിജെപി എംഎല്‍എമാരുടെ നിലപാട്. സമവായം ഉണ്ടായില്ലെങ്കില്‍ മനോഹര്‍ പരീക്കറിനെ മാറ്റില്ല. അദ്ദേഹം അസുഖം ഭേദമായി തിരിച്ചെത്തുംവരെ കാത്തിരിക്കും. അല്ലെങ്കില്‍ സാഹചര്യം മോശമായാല്‍ നിയമസഭ പിരിച്ചുവിടുന്നതും പരിഗണനയിലുണ്ട്.

സാഹചര്യം ഇതാണ്

സാഹചര്യം ഇതാണ്

മഹാരാഷ്ട്ര വാദി ഗോമന്‍തക് പാര്‍ട്ടി (എംജെപി) ഗോവ ഫോര്‍വേഡ് പാര്‍ട്ടി ( ജിഎഫ്പി) എന്നീ കക്ഷികളാണ് ഭരണ മുന്നണിയിലുള്ളത്. കൂടാതെ ചില സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു. പരീക്കറിന്റെ അസാന്നിധ്യത്തില്‍ മന്ത്രിസഭയിലെ മുതിര്‍ന്ന വ്യക്തിക്ക് മുഖ്യമന്ത്രിയുടെ താല്‍ക്കാലിക ചുമതല നല്‍കാന്‍ ആലോചിച്ചിരുന്നു.

എതിര്‍പ്പുകള്‍ ശക്തം

എതിര്‍പ്പുകള്‍ ശക്തം

എംജെപി നേതാവും പൊതുമരാമത്ത് മന്ത്രിയുമായ രാമകൃഷ്ണ ധവാലികര്‍ ആണ് മുതിര്‍ന്ന മന്ത്രിസഭാംഗം. ഇദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തില്‍ നോട്ടമുണ്ട്. എന്നാല്‍ ജിഎഫ്പിയും രണ്ട് സ്വതന്ത്രരും ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.

ഉടക്കിട്ട് സര്‍ദേശായ്

ഉടക്കിട്ട് സര്‍ദേശായ്

പരീക്കര്‍ മുഖ്യമന്ത്രി ആയാല്‍ മതിയെന്നാണ് ജിഎഫ്പി അധ്യക്ഷനും നഗരാസൂത്രണ വകുപ്പ് മന്ത്രിയുമായ വിജയ് സര്‍ദേശായ് പറയുന്നത്. മറ്റൊരാളെ ആ സ്ഥാനത്ത് കാണാന്‍ സാധിക്കില്ല. മറ്റാരെയും തങ്ങള്‍ പിന്തുണയ്ക്കില്ലെന്നും സര്‍ദേശായ് വ്യക്തമാക്കി.

എജെപി നിലപാട്

എജെപി നിലപാട്

സംസ്ഥാനത്ത് മാസങ്ങളായി മുഖ്യമന്ത്രിയില്ല. ഇക്കാര്യത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് എംജെപി പറയുന്നു. അതുകൊണ്ട് മുതിര്‍ന്ന വ്യക്തിക്ക് മുഖ്യമന്ത്രി പദം കൈമാറണം. അത് തന്റെ സഹോദരന് കൈമാറണമെന്നും എംജെപി അധ്യക്ഷന്‍ പന്തുറാങ് ധവാലികര്‍ ആവശ്യപ്പെടുന്നു.

ശാശ്വത പരിഹാരം

ശാശ്വത പരിഹാരം

എന്നാല്‍ സര്‍ദേശായി പറയുന്നത് മറ്റൊന്നാണ്. താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കുകയല്ല വേണ്ടത്. ശാശ്വത പരിഹാരം കാണണം. ഇടക്കാല മുഖ്യമന്ത്രിയോ താല്‍ക്കാലിക മുഖ്യമന്ത്രിയോ ആവശ്യമില്ല. സ്ഥിരം മുഖ്യമന്ത്രിയാണ് ഗോവയ്ക്ക് ആവശ്യം. മുതിര്‍ന്ന വ്യക്തി വേണമെന്നില്ലെന്നും സര്‍ദേശായ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലേക്ക്

തിരഞ്ഞെടുപ്പിലേക്ക്

ഈ സാഹചര്യത്തിലാണ് ബിജെപി കേന്ദ്രസംഘം ഗോവയിലെത്തിയതും എംഎല്‍എമാരുമായി സംസാരിച്ചതും. എംഎല്‍എമാരുമായി സംസാരിച്ച ശേഷം സഖ്യകക്ഷികളുമായും ഇവര്‍ ചര്‍ച്ച നടത്തും. സമവായമെത്തിയില്ലെങ്കില്‍ നിയമസഭ പിരിച്ചുവിടുന്ന കാര്യവും ബിജെപി പരിഗണിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനാണ് ബിജെപിയുടെ ആലോചന.

ബിജെപിയില്‍ ലയിക്കുമോ

ബിജെപിയില്‍ ലയിക്കുമോ

അതേസമയം, ബിജെപി മറ്റൊരു വഴി നോക്കുന്നുണ്ടെന്നാണ് വിവരം. എംജെപിയെയും ജെഎഫ്പിയെയും ബിജെപിയില്‍ ലയിപ്പിക്കാനാണ് നീക്കം. ഈ ശ്രമം വിജയിക്കുമോ എന്ന് വ്യക്തമല്ല. ബിജെപി നേതാക്കളെ ഉദ്ധരിച്ച് പിടിഐ ആണ് ഇത്തരമൊരു നീക്കത്തെ കുറിച്ച റിപ്പോര്‍ട്ട് ചെയ്തത്.

ജനങ്ങളുടെ അതൃപ്തി

ജനങ്ങളുടെ അതൃപ്തി

സര്‍ക്കാര്‍ നിലനില്‍ക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സര്‍ദേശായ് പറയുന്നു. ഇപ്പോള്‍ നിയമസഭ പിരിച്ചുവിടരുതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാത്രമല്ല, ഒരു തിരഞ്ഞെടുപ്പ് വരുന്നത് ജനങ്ങളുടെ അതൃപ്തിക്ക് കാരണമാകുമെന്നും സര്‍ദേശായ് വ്യക്തമാക്കി.

വിമര്‍ശകര്‍ വീണ്ടും

വിമര്‍ശകര്‍ വീണ്ടും

മുതിര്‍ന്ന വ്യക്തി മുഖ്യമന്ത്രിയാകുക എന്നത് മാനദണ്ഡമാക്കാന്‍ സാധിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഗോവിന്ദ് ഗൗദെ പറയുന്നു. യുവരക്തം മുഖ്യമന്ത്രിയാകുന്നതില്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു. ധവാലികറെ മുഖ്യമന്ത്രിയാക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യവും പരിശോധിക്കേണ്ടതല്ലേയെന്നും ഗോവിന്ദ് ചോദിക്കുന്നു.

പരീക്കറില്ലെങ്കില്‍ ബിജെപി വീഴും

പരീക്കറില്ലെങ്കില്‍ ബിജെപി വീഴും

മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ മാത്രമേ ബിജെപിയെ പിന്തുണയ്ക്കൂവെന്ന് പറയുന്ന എംഎല്‍എമാരുമുണ്ട്. പരീക്കര്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറിയാല്‍ ചിലപ്പോള്‍ ഇവര്‍ പിന്തുണ പിന്‍വലിച്ചേക്കാം. ഇതാകട്ടെ ബിജെപിക്ക് ഭരണം നഷ്ടമാകുന്നതിന് കാരണമായേക്കാം. കോണ്‍ഗ്രസ് ഈ അവസരം കാത്തിരിക്കുകയാണ്.

സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ലഭിച്ചാല്‍ മുതലെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ജനങ്ങളുടെ താല്‍പ്പര്യം ശക്തമായ സര്‍ക്കാര്‍ വേണമെന്നാണ്. മാസങ്ങളായി സംസ്ഥാനത്ത് മുഖ്യമന്ത്രിയില്ല. ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധ്യമല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

പരീക്കറിന്റെ അവസ്ഥ

പരീക്കറിന്റെ അവസ്ഥ

പരീക്കര്‍ മാസങ്ങളായി അസുഖബാധിതനാണ്. അദ്ദേഹം ഏറെ നാള്‍ അമേരിക്കയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് നാട്ടിലെത്തിയെങ്കിലും അസുഖം മൂര്‍ഛിച്ചു. ഇപ്പോള്‍ ദില്ലി എയിംസിലാണ് ചികില്‍സ. ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത മുഖ്യമന്ത്രിയെ തേടുന്നത്.

രാഹുല്‍ ഗാന്ധിയുടെ പുതുതന്ത്രം; കോണ്‍ഗ്രസ് ജനപ്രിയമാകുന്നു!! എല്ലാ വീട്ടിലും... ക്രൗഡ് ഫണ്ടിങ്രാഹുല്‍ ഗാന്ധിയുടെ പുതുതന്ത്രം; കോണ്‍ഗ്രസ് ജനപ്രിയമാകുന്നു!! എല്ലാ വീട്ടിലും... ക്രൗഡ് ഫണ്ടിങ്

ത്രിപുരയില്‍ സിപിഎമ്മിന് ശവപ്പെട്ടി ഒരുക്കി ബിജെപി; 96 ശതമാനം സീറ്റിലും എതിരില്ല!! ദയനീയ കാഴ്ചത്രിപുരയില്‍ സിപിഎമ്മിന് ശവപ്പെട്ടി ഒരുക്കി ബിജെപി; 96 ശതമാനം സീറ്റിലും എതിരില്ല!! ദയനീയ കാഴ്ച

English summary
BJP men also unhappy with change in Goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X