ബിജെപിയുടെ പ്രകടന പത്രികയില്‍ ശബരിമലയും! വിശ്വാസ സംരക്ഷണത്തിന് നിലപാടെടുക്കും
Recommended Video

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിന് പുറമെ ശബരിമലയേയും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി ബിജെപി. ശബരിമലയിലെ വിശ്വാസംരക്ഷണത്തിനായി സുപ്രീം കോടതിയില്‍ നിലപാട് എടുക്കുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തുറുപ്പാണ് ശബരിമല.

ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസം, പാരമ്പര്യം, പ്രാര്‍ത്ഥനാപരമായ കാര്യങ്ങള്‍, ആചാരം എന്നിവയില്‍ കൃത്യമായ നിലപാടുകള്‍ സുപ്രീം കോടതിയെ അറിയിക്കും. വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കും എന്നീ വാഗ്ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയില്‍ ഉള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശബരിമല ചര്‍ച്ചയാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല യുവതീ പ്രവേശനത്തില്‍ ആദ്യം അനുകൂല നിലപാടെടുത്ത ബിജെപി പിന്നീട് അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല പ്രക്ഷോഭം ബിജെപി സജീവമാക്കി നിര്‍ത്തുകയും ചെയ്തിരുന്നു.ഇതോടെ പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ശബരിമല ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തുണയ്ക്കുമെന്നും ബിജെപി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കുമെന്നും പ്രവചിച്ചിരുന്നു.
അരയും തലയും മുറുക്കി ബിജെപി! പ്രകടന പത്രിക പുറത്തിറക്കി! ഇനി ദിവസങ്ങള്‍












Click it and Unblock the Notifications