കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പ്രതിഷേധത്തിനിടെ ടിപ്പു ജയന്തി ആഘോഷം; പങ്കെടുക്കാതെ കുമാരസ്വാമി, നിരോധനാജ്ഞ

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയുടെ ശക്തമായ പ്രതിഷേധം അവഗണിച്ച് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം. സര്‍ക്കാര്‍ നടത്തുന്ന ആഘോഷത്തില്‍ പക്ഷേ, മുഖ്യമന്ത്രി കുമാരസ്വാമി പങ്കെടുക്കില്ല. കോണ്‍ഗ്രസ് നേതൃത്വമാണ് ആഘോഷത്തിന് മുന്നിലുള്ളത്. പലയിടുത്തും പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

23

കുടക് ജില്ലയില്‍ സര്‍ക്കാര്‍ ആഘോഷ ചടങ്ങിലേക്ക് പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സ്വാതന്ത്ര്യസമര പോരാളിയായ ടിപ്പു സുല്‍ത്താന്‍ 18ാം നൂറ്റാണ്ടില്‍ മൈസൂര്‍ ഭരിച്ച ചക്രവര്‍ത്തിയാണ്. ബ്രിട്ടീഷുകാരുമായുണ്ടായ യുദ്ധത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. 2015 മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടത്. പുതിയ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരും ഇത് പിന്തുടരുകയായിരുന്നു.

ഹിന്ദുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ വ്യക്തിയാണ് ടിപ്പു സുല്‍ത്താനെന്ന് ബിജെപിയും ആര്‍എസ്എസും പറയുന്നു. ഇസ്ലാമിലേക്ക് മതം മാറാന്‍ തയ്യാറാകാത്തവരെ അദ്ദേഹം കൊലപ്പെടുത്തിയിരുന്നുവത്രെ. മുസ്ലിം സമുദായത്തിന്റെ പിന്തുണ ലഭിക്കാന്‍ വേണ്ടിയാണ് ടിപ്പു ജയന്തി സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

നഗരങ്ങളുടെ പേര് കൂട്ടത്തോടെ മാറ്റുന്നു; ബിജെപിക്ക് ഗൂഢലക്ഷ്യം, ആഗ്രയും മാറുന്നു, മുസഫര്‍നഗറുംനഗരങ്ങളുടെ പേര് കൂട്ടത്തോടെ മാറ്റുന്നു; ബിജെപിക്ക് ഗൂഢലക്ഷ്യം, ആഗ്രയും മാറുന്നു, മുസഫര്‍നഗറും

വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രതിഷേധം നടത്തുന്നുണ്ട്. ഏതെങ്കിലും ഒരു മതനേതാവിന്റെ വിജയമല്ല സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്നും മാതൃരാജ്യത്തോട് സ്‌നേഹമുള്ള, മതേതരവാദിയായ, പ്രഗല്‍ഭനായ രാജാവിന്റെ ജന്മദിനാഘോഷമാണെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

കുടക് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രി കുമാരസ്വാമി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ല. ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയാണ് ഉദ്ഘാടനം ചെയ്യുക.

നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആഘോഷത്തിന് തുടക്കമിട്ടപ്പോള്‍ ജെഡിഎസ് എതിര്‍ത്തിരുന്നു. ഇപ്പോള്‍ സഖ്യസര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ ജെഡിഎസ് നിലപാട് അല്‍പ്പം മയപ്പെടുത്തി. പഴയ സര്‍ക്കാരിന്റെ പാത പിന്തുടരുന്നുവെന്നാണ് കുമാരസ്വാമി പറഞ്ഞത്. സുരക്ഷയുടെ ഭാഗമായി ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മടിക്കേരിയില്‍ വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

English summary
BJP Miffed, Protesters Detained As Karnataka Celebrates Tipu Jayanti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X