സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ഇടീപ്പിച്ച് ബിജെപി മന്ത്രി, രാമായണത്തെ കൂട്ടുപിടിച്ച് ന്യായീകരണം
ദില്ലി: സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ഇടിപ്പിക്കുന്ന ബിജെപി മന്ത്രിയുടെ വീഡിയോ വിവാദത്തിൽ. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ മന്ത്രിയായ ലക്ഷ്മി നാരായൺ സിംഗാണ് ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ലേയ്സ് കെട്ടിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഷാജഹാൻപൂരിൽ സംഘടിപ്പിച്ച യോഗാദിനാചരണ ചടങ്ങിനിടെയാണ് പാർട്ടി പ്രവർത്തകരും മാധ്യമപ്രവർത്തകരും നോക്കി നിൽക്കെ മന്ത്രി ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ലെയ്സ് കെട്ടിക്കുന്നത്. സംഭവത്തിൻറെ ദൃശ്യങ്ങൾ വൈറലായതോടെ മന്ത്രിക്കെതിരെ വിമർശനം ഉയർത്തി നിരവധി പേരാണ് രംഗത്ത് വന്നത്.

എന്നാൽ സംഭവത്തെ ന്യായികരിച്ച് മന്ത്രി രംഗത്ത് എത്തി. രാമായണത്തെ കൂട്ടുപിടിച്ച് രാമനും സഹോദരൻ ലക്ഷ്മണനും തമ്മിലുള്ള ബന്ധം പരാമർശിച്ചായിരുന്നു ന്യായീകരണം. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാൻ സഹായിക്കുകയാണെങ്കിൽ അയാളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ന്യൂനപക്ഷ കാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രിയാണ് ലക്ഷ്മി നാരായൺ സിംഗ്.
#WATCH: UP Minister Laxmi Narayan gets his shoelace tied by a government employee at a yoga event in Shahjahanpur, yesterday. pic.twitter.com/QbVxiQM7bI
— ANI UP (@ANINewsUP) June 22, 2019
യോഗാ ദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിവാദത്തിൽപ്പെട്ടിരുന്നു. സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് യോഗ ചെയ്യുന്നതിന്റെ ചിത്രം പുതിയ ഇന്ത്യ എന്ന തലക്കെട്ടോടെ രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. സൈന്യത്തേയും രാജ്യത്തിന്റെ പാരമ്പര്യത്തേയും രാഹുൽ ഗാന്ധി അപമാനിച്ചെന്ന് അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കൾ ആരോപിച്ചു.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications