കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസകളിൽ വന്ദേമാതരം നിർബന്ധം...പാടാൻ പറഞ്ഞപ്പോൾ ബിജെപി മന്ത്രി ബബ്ബബ്ബ...! വീഡിയോ

  • By Anamika
Google Oneindia Malayalam News

മുംബൈ: തീവ്രഹിന്ദുവായ യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രിയി അവരോധിച്ചത് വഴി തന്നെ സംസ്ഥാനത്ത് തങ്ങളെന്ത് നിലപാടാണ് എടുക്കാന്‍ പോകുന്നതെന്ന് ബിജെപി വ്യക്തമാക്കി തന്നിട്ടുള്ളതാണ്. ന്യൂനപക്ഷങ്ങളെ കണക്കിലെടുക്കാത്ത സര്‍ക്കാരാണ് യോഗിയുടേത് എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷം സംബന്ധിച്ച ഉത്തരവ്. ഇന്ത്യാ ടുഡേ ചാനല്‍ ചര്‍ച്ചയില്‍ യോഗി സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചെത്തിയ ബിജെപി മന്ത്രി പക്ഷേ നാണം കെട്ടാണ് മടങ്ങിയത്. മദ്രസകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് കൂടി നിര്‍ബന്ധിക്കുന്ന ഉത്തരവിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ അവതാരകന്‍ രാഹുൽ കൻവാൾ വന്ദേമാതരം ആലപിക്കാന്‍ ആവശ്യപ്പെട്ടതാണ് കെണിയായത്.

ദിലീപ് അഴിയെണ്ണുന്ന ജയിലിലേക്ക് ഒരാളെത്തി...!! ആളെ കണ്ട് അമ്മയെ കാത്ത് നിന്ന മാധ്യമങ്ങൾ ഞെട്ടി...!ദിലീപ് അഴിയെണ്ണുന്ന ജയിലിലേക്ക് ഒരാളെത്തി...!! ആളെ കണ്ട് അമ്മയെ കാത്ത് നിന്ന മാധ്യമങ്ങൾ ഞെട്ടി...!

bjp

ഉത്തര്‍ പ്രദേശിലെ ന്യൂനപക്ഷകാര്യ സഹമന്ത്രി ബല്‍ദേവ് സിംഗ് ഔലാഖാണ് ദേശസ്‌നേഹം പ്രസംഗിക്കുന്നതിനിടെ നാണം കെട്ടത്. വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ അത് അറിഞ്ഞിരിക്കണമല്ലോ എന്ന ന്യായത്തിന്റെ പുറത്താണ് അവതാരകന്‍ മന്ത്രിയോട് നാല് വരിയെങ്കിലും പാടാന്‍ ആവശ്യപ്പെട്ടത്. നിര്‍ത്താതെ വാദിച്ച് വിഷയം മാറ്റാന്‍ മന്ത്രി ശ്രമിച്ചുവെങ്കിലും അവതാരകന്‍ വിട്ടില്ല. താന്‍ ചര്‍ച്ച നിര്‍ത്തുകയാണെന്നും ഇനി തര്‍ക്കിക്കേണ്ടതില്ലെന്നും വന്ദേമാതരം ആലപിച്ചാല്‍ മതിയെന്നും അവതാരകന്‍ വ്യക്തമാക്കി. എന്നാല്‍ വന്ദേമാതരം അറിയാത്ത മന്ത്രി ഓരോരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടിതപ്പുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

English summary
BJP Minister failed to sing Vandematharam in India Today discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X