കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മതത്തെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്; ആദിപുരുഷിനെതിരെ ബിജെപി മന്ത്രി

Google Oneindia Malayalam News

ദില്ലി: ബാഹുബലി താരം പ്രഭാസിന്റെ പുതിയ ചിത്രം ആദിപുരുഷിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ഹിന്ദു ദൈവങ്ങളെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് ശരിയായ രീതിയില്‍ അല്ലെന്നും മിശ്ര ആരോപിച്ചു. ഭൂരിപക്ഷ സമുദായത്തെ മാത്രം എന്തിനാണ് സിനിമകളിലൂടെ ടാര്‍ഗറ്റ് ചെയ്യുന്നതെന്നും നരോത്തം മിശ്ര ചോദിച്ചു.

ചിത്രത്തില്‍ ഹനുമാന്‍, സീത, രാവണന്‍ എന്നിവരുടെ രൂപങ്ങളെ സിനിമയില്‍ കാണിച്ചിരിക്കുന്നത് ശരിയായ അര്‍ത്ഥത്തില്‍ അല്ലെന്നും മിശ്ര പറഞ്ഞു. ഞങ്ങളുടെ മതഗ്രന്ഥങ്ങളില്‍ ഓരോ ദൈവങ്ങളെ കുറിച്ചും കൃത്യമായി പറഞ്ഞിട്ടുണ്ട്. അതുപോലെ അല്ല ഇതില്‍ കാണിച്ചിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

1

ഹിന്ദു മതഗ്രനത്ഥത്തില്‍ ഹനുമാനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. അദ്ദേഹം ലെതര്‍ കൊണ്ടുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഹനുമാന്റെ നിറം ചുവപ്പിന് പകരം ഇരുണ്ടതായിട്ടാണ് കാണിച്ചിരിക്കുന്നത്. ഞങ്ങളുടെ മതഗ്രന്ഥങ്ങളില്‍ പറയുന്നതാണ് ശരി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും നരോത്തം മിശ്ര പറഞ്ഞു.

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

അവര്‍ ഓരോ കഥാപാത്രത്തെയും മാറ്റി. സീതാ മേദിയുടെ കഥാപാത്രത്തെ വരെ അവര്‍ മാറ്റി. സീതാദേവി വസ്ത്രം ധരിച്ചിരിക്കുന്ന രീതി വരെ ബോളിവുഡ് വികലമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം

ഹിന്ദു മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിനിമയാക്കുമ്പോള്‍ സര്‍ഗാത്മക മാറ്റങ്ങള്‍ വരുത്തുന്നതിന് സിനിമാക്കാര്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ മറ്റ് മതങ്ങളുടെ കാര്യത്തില്‍ ഇങ്ങനൊന്നുമില്ലെന്നും മിശ്ര ചോദിക്കുന്നു.

ഒരു മതത്തെ മാത്രം എന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. ബാബാ മഹാകലിന്റെ സൊമാറ്റോ പരസ്യം, സണ്ണി ലിയോണിന്റെ രാധ ഗാന, സബ്യസാചിയുടെ മംഗല്‍ സൂത്ര, കാലി സിനിമയുടെ പോസ്റ്റ്, ഓ മൈ ഗോഡ് ചിത്രം, ആശ്രമം വെബ് സീരീസ്, അങ്ങനെ പട്ടിക നീളുകളാണ്. ഹിന്ദുക്കള്‍ സോഫ്റ്റ് ടാര്‍ഗറ്റുകളാണോ എന്നും നരോത്തം മിശ്ര ചോദിക്കുന്നു.

തുടര്‍ച്ചയായി ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ ഹനിക്കുന്നത് തെറ്റാണ്. മറ്റ് മതങ്ങളുടെ കാര്യത്തിലും സര്‍ഗാത്മക സ്വാതന്ത്ര്യം എടുക്കുന്നത് പരിഗണിക്കണമെന്നും മിശ്ര പഞ്ഞു. ചിത്രത്തിലെ എതിര്‍പ്പുള്ള രംഗങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആദിപുരുഷിന്റെ സംവിധായകന്‍ ഓം റാവത്തിന് കത്തയക്കുമെന്നും മിശ്ര വ്യക്തമാക്കി.

ആദിപുരുഷില്‍ സെയ്ഫ് അലി ഖാനെയാണ് രാവണനായി ചിത്രീകരിച്ചിരിക്കുന്നത്. ലങ്കേഷ് എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ രൂപം രാവണനെ പോലെ അല്ല ഉള്ളത്. തൈമൂറിനെ പോലെയാണ് ഉള്ളതെന്നും വിമര്‍ശനമുണ്ട്.

പേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണിപേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

English summary
bjp minister narottam mishra againt adipurush says its insulting hindu gods
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X