കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ തന്ത്രവുമായി ബിജെപി, ആന്ധ്ര സര്‍ക്കാരിലെ മന്ത്രിമാര്‍ രാജിവച്ചു, ഒറ്റയ്ക്ക് മത്സരിക്കും?

ആന്ധ്രയില്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്

Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരില്‍ നിന്ന് രാജിവെച്ചൊഴിയുമെന്ന തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ ഭീഷണിയെ ബിജെപി തന്ത്രപരമായി മറികടക്കുന്നു. ചന്ദ്രബാബു നായിഡുവിനെ ആദ്യമേ തന്നെ സമ്മര്‍ദത്തിലാക്കി ആന്ധ്രപ്രദേശ് മന്ത്രിസഭയില്‍ നിന്ന് ബിജെപി മന്ത്രിമാര്‍ രാജിവച്ചിരിക്കുകയാണ്.

ഇതോടെ ശരിക്കും ഞെട്ടിയിരിക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. അതേസമയം ആന്ധ്രയെ മോദി സര്‍ക്കാര്‍ അവഗണിച്ചെന്ന വാദത്തെ സമര്‍ത്ഥമായി പ്രതിരോധിച്ചിട്ടുമുണ്ട് ബിജെപി. ആന്ധ്രയില്‍ തങ്ങളുടെ രാഷ്ട്രീയ ശക്തി വര്‍ധിപ്പിക്കാനും ഒറ്റയ്ക്ക് ഭരണം പിടിക്കാനുമാണ് ബിജെപി തന്ത്രങ്ങള്‍ മെനയുന്നത്.

ഞെട്ടിച്ച രാജി

ഞെട്ടിച്ച രാജി

കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് തെലുങ്ക് ദേശം മന്ത്രിമാര്‍ രാജിവെക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു ബിജെപി മന്ത്രിമാര്‍ ആന്ധ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. കെ ശ്രീനിവാസ റാവു, ടി മാണിക്യമാല റാവു എന്നിവരാണ് രാജിവെച്ചത്. ഇത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ഞെട്ടിച്ചിട്ടുണ്ട്.

സമ്മര്‍ദ തന്ത്രം

സമ്മര്‍ദ തന്ത്രം

ആന്ധ്രപ്രദേശിന് പ്രത്യേക പദവിയും പാക്കേജും എന്ന ആവശ്യമം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടിഡിപി രാജി പ്രഖ്യാപിച്ചത്. കേന്ദ്രത്തില്‍ സമ്മര്‍ദ തന്ത്രം എന്ന നിലയിലായിരുന്നു ചന്ദ്രബാബു നായിഡു ഈ വിഷയം എടുത്തിട്ടത്. എന്നാല്‍ ബിജെപി ഈ ആവശ്യം അംഗീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

വിവേചനം

വിവേചനം

വിഭജനം നടന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം നേരിട്ടത് ആന്ധ്രയ്ക്കാണെന്ന് ടിഡിപി വാദിക്കുന്നു. കൃത്യമായ രീതിയിലല്ല സംസ്ഥാനം വിഭജിച്ചത്. സംസ്ഥാനത്തെ യുവാക്കള്‍ക്ക് എന്ത കാര്യത്തിനും ഇപ്പോള്‍ ഹൈദരാബാദിനെ ആശ്രയിക്കേണ്ടി വരികയാണ്. ഇത് കേന്ദ്രം ഗൗരവത്തിലെടുത്തിട്ടില്ലെന്നും ടിഡിപി ആരോപിക്കുന്നു.

പിന്തുണ

പിന്തുണ

ടിഡിപിയുടെ നീക്കത്തെ പ്രതിപക്ഷ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. മോദി സര്‍ക്കാരിനെതിരെ നായിഡു അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം പാര്‍ലമെന്റിലും ബിജെപിക്കെതിരായ പ്രക്ഷോഭത്തിന് ടിഡിപിയെ പിന്തുണയ്്ക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി തയ്യാറായേക്കും.

ആഗ്രഹം പോലെ

ആഗ്രഹം പോലെ

ടിഡിപിയുമായി അനുനയ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും അവര്‍ എന്‍ഡിഎ വിടണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. നിരന്തരം തലവേദനയുണ്ടാക്കുന്ന ടിഡിപിയെ നിലനിര്‍ത്തേണ്ടതില്ലെന്നും അവര്‍ കരുതുന്നു. അതോടൊപ്പം ടിഡിപി പോയാലും എന്‍ഡിഎയ്ക്കും സര്‍ക്കാരിനും ഒന്നും സംഭവിക്കില്ല എന്നും അവര്‍ കരുതുന്നുണ്ട്.

ബലപരീക്ഷണം

ബലപരീക്ഷണം

ആന്ധ്രയില്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. ത്രിപുരയില്‍ നേടിയ വമ്പന്‍ ജയം അവരുടെ ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയെ ഒപ്പം കൂട്ടാനും അവര്‍ താല്‍പര്യപ്പെടുന്നുണ്ട്. ഇതിനായി പിന്‍വാതില്‍ ചര്‍ച്ചകളും നടന്നതായി സൂചനയുണ്ട്.

പ്രത്യേക പദവി

പ്രത്യേക പദവി

ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന ആവശ്യമായിരുന്നു ടിഡിപി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് ടിഡിപിയെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് രണ്ട് ടിഡിപി മന്ത്രിമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചത്.

ബിജെപിക്ക് അടിതെറ്റുന്നു, തുടക്കം ആന്ധ്രയില്‍; ടിഡിപി എൻഡിഎ വിട്ടുു? 2 കേന്ദ്രമന്ത്രിമാർ രാജിവെക്കുംബിജെപിക്ക് അടിതെറ്റുന്നു, തുടക്കം ആന്ധ്രയില്‍; ടിഡിപി എൻഡിഎ വിട്ടുു? 2 കേന്ദ്രമന്ത്രിമാർ രാജിവെക്കും

കേരളത്തില്‍ മതംമാറ്റം പെരുകുന്നു.. സംഘികൾ പറയുന്നതല്ല സത്യം, ഒഴുക്ക് ഹിന്ദുമതത്തിലേക്ക്കേരളത്തില്‍ മതംമാറ്റം പെരുകുന്നു.. സംഘികൾ പറയുന്നതല്ല സത്യം, ഒഴുക്ക് ഹിന്ദുമതത്തിലേക്ക്

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ്: പെണ്‍കുട്ടികള്‍ക്ക് സാരിയും ചുരിദാറും മാത്രം!കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസ് കോഡ്: പെണ്‍കുട്ടികള്‍ക്ക് സാരിയും ചുരിദാറും മാത്രം!

English summary
bjp minister quit from andhrapradesh goverment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X